മണിച്ചിത്രത്താഴ് സീരിയലാക്കുന്നു! മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവമാകാന്‍ സൂപ്പര്‍ഹിറ്റ് സിനിമ

ഉപ്പും മുളകിലേക്കും തട്ടമിട്ടൊരു സുന്ദരി കൂടി! പുതിയ അതിഥിയെ സ്വീകരിച്ച് കുടുംബം, പഴയ ട്രാക്കിലേക്ക്

മലയാളക്കരയില്‍ ഏറ്റവും വലിയ വിജയം സൃഷ്ടിച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിങ്ങനെ മുന്‍നിര താരങ്ങളായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിലുണ്ടായ സംഭവങ്ങളെ കുറിച്ചറിയാന്‍ ഇന്നും ആരാധകര്‍ക്കിഷ്ടമാണ്.

ഫാസിലിന്റെ എല്ലാ അഭിമുഖങ്ങളിലും തന്നെ ആദ്യം ചോദിക്കുന്ന ചോദ്യവും മണിച്ചിത്രത്താഴിനെ കുറിച്ചായിരിക്കും. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമാണ് അന്നും ഇന്നും ലഭിക്കാറുള്ളത്. 1993 ഡിസംബര്‍ 25 ന് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് ഇപ്പോള്‍ പുതിയൊരു രൂപത്തില്‍ എത്തുകയാണെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

മണിച്ചിത്രത്താഴ് ഇനി മുതല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. സിനിമയുടെ സീരിയലായിട്ടുള്ള രൂപം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് അറിയുന്നത്. സീരിയല്‍ നിര്‍മാതാവ് ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നതെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 manichithrathazhu

'മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേ kാലമായി ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്' എന്ന് ജയകുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മധു മുട്ടം തിരക്കഥയൊരുക്കിയ മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമാണ്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു സിനിമയുടേത്. അതായിരുന്നു മണിച്ചിത്രത്താഴിന്റെ വിജയവും. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്തു എന്നത് മാത്രമല്ല വേറെയും അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ മലയാളത്തില്‍ നിന്നും ഏറ്റവുമധികം ഭാഷകളില്‍ റീമേക്ക് ചെയ്ത സിനിമയായിട്ടും മണിച്ചിത്രത്താഴ് മാറി. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. എല്ലാ ഇന്‍ഡസ്ട്രികളിലും വിജയം നേടാന്‍ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി സീരിയലാവുമ്പോള്‍ കഥാഗതിയില്‍ മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X