ഇനി ഇങ്ങനെ സംഭവിച്ചാൽ രണ്ടുപേരെയും പറഞ്ഞു വിടും!! ഹിമയ്ക്കും സാബുവിനും ലാലേട്ടന്റെ താക്കീത്
ബിഗ്ബോസ് ഹൗസിൽ എന്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായാലും വളരെ കൂളായ ലാലേട്ടൻ അത് പരിഹരിച്ചു കൊടുക്കും
ദിവസങ്ങൾ കൂടുന്തോറും ബിഗ് ബോസ് ഹൗസിൽ സംഭവ ബഹുലമായ സംഭവവികാസങ്ങളാണ് ദിനം പ്രതി അരങ്ങേറുന്നത്. വിവാദങ്ങളും വിമർശനങ്ങളും വെല്ലുവിളികൾക്കുമെല്ലാം ബിഗ്ബോസ് ഹൗസ് വേദിയാകുന്നുണ്ട്.വാക്ക് തർക്കങ്ങൾ തമ്മിൽ പരഞ്ഞു തീർക്കുന്ന മത്സരാർഥികളെയാണ് ബിഗ് ബോസ ഹൗസിൽ ആദ്യം നാളുകളിൽ കണ്ടത്. എന്നാൽ പിന്നീട് ഇത് ഇല്ലാതാവുകയായിരുന്നു. ശനി , ഞായർ ദിവസങ്ങളിൽ ലാലേട്ട്ൻ നേരിട്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടു വന്നിരുന്നത്.

ബിഗ്ബോസ് ഹൗസിൽ എന്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായാലും വളരെ കൂളായ ലാലേട്ടൻ അത് പരിഹരിച്ചു കൊടുക്കും. മത്സരാർഥികളോട് അധികം മുഖം കറുത്ത് അദ്ദേഹം സംസാരിക്കാറില്ല. എന്നാൽ ഇന്ന് അത് മാറുകയാണ്. ബിഗ് ബോസ് മത്സരാർഥികളോട് മുഖം കറുത്ത സംസാരിക്കുകയാണ് അദ്ദേഹം. സാബുവിനോടും ഹിമയോടുമാണ് താരം അൽപം മുഖം കറുത്ത് സംസാരിച്ചത്. ഇവരുടെ പ്രശ്നം കേട്ടതിനു ശേഷമായിരുന്നു ലാലേട്ടന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള പ്രതികരണം.
കഴിഞ്ഞ ദിവസം ബിഗ്ബോസ് ഹൗസിൽ സാബുവും ഹിമയും തമ്മിലുള്ള വഴക്ക് കയ്യങ്കളിയിൽ വരെ എത്തിയിരുന്നു. വാക്ക് തർക്കം രൂക്ഷമായപ്പോൾ കയ്യിൽ ഒരു കുപ്പിയുമായി ഹിമ സാബുവിനരുകിലേയ്ക്ക് പാഞ്ഞ് അടുക്കുകയായിരുന്നു. സാബുവും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ വിവദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. ഇന്നതെ ബിഗ്ബോസ കണ്ടാൽ മാത്രമേ ഈ ഇവരുടെ പ്രശ്നത്തിൽ ബിഗ്ബോസ് എടുക്കുന്ന തീരുമാനം എന്താണെന്ന് മനസ്സിലാകുകയുള്ളൂ.


Click it and Unblock the Notifications