പത്ത് ചോദ്യം 10 ഉത്തരം!! പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിഗ്ബോസ് അംഗങ്ങൾ, കാണൂ

ബിഗ് ബോസിലെ അംഗങ്ങളോട് 10 ചോദ്യവുംമായി മോഹൻലാൽ

വ്യത്യസ്ത സ്വഭാവക്കാരായ ആളുകൾ 100 ദിവസം ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതും പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു വീട്ടിലാകുമ്പോൾ അതിന്റെ കാഠിന്യം കൂടും. അഭിപ്രായഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും എല്ലാ കുടുംബങ്ങളിലു ഉണ്ടാകാറുണ്ട്. അത് പരസ്പരം പറഞ്ഞ് അവസാനിപ്പിക്കുമ്പോഴാണ് വീട് ശാന്തമാകുന്നത്. ബിഗ് ബോസ് ഹൗസിന്റെ തുടക്കവും ഇങ്ങനെയായിരുന്നു. എന്നാൽ കളിമാറിയപ്പോൾ ഇതും മാറാൻ തുടങ്ങി.

ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾക്കെല്ലാം എല്ലാ കാര്യങ്ങൾക്കും പല അഭിപ്രായങ്ങളാണ്. അത് അവർ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വ്യക്തമാക്കിയിട്ടുമുണ്ട്. ബിഗ് ബോസിലെ അംഗങ്ങളോട് 10 ചോദ്യവുംമായി മോഹൻലാൽ. ഇത് പ്രേക്ഷകർ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ചോദ്യങ്ങളിലേയ്ക്ക് കടന്നത്. ബിഗ്ബോസ് ഹൗസിൽ നിങ്ങൾ ചർച്ചചെയ്യുന്നതു സംസാരിക്കുന്നതുമായ വിഷയം തന്നെയാണ് ചോദിക്കാൻ പോകുന്നതെന്നും ലാലേട്ടൻ പറഞ്ഞു.

  യെസ്/  നോ

യെസ്/ നോ

മത്സരാർഥികളെ കുറിച്ചുള്ള 10 ചോദ്യങ്ങളാണ് മോഹൻലാൽ ചോദിച്ചത്. യെസ് / നോ എന്ന് മറുപടിയാണ് വേണ്ടത്. ഇതിനായി മത്സരാർഥികൾക്ക് ഒരു ഒരു പ്ലഗ്കാർഡ് നൽകുകയും ചെയ്തു. ശ്രീനീഷിനെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ശ്രീനി ഒരു ബലിമൃഗമാണ് എന്നായിരുന്നു ആദ്യ ചോദ്യം. എല്ലാവരും നോ എന്ന ഉത്തരമാണ് നൽകിയത്. പിന്നീട് ചോദിച്ചത് അടുപ്പിന് മുകളിൽ കയറി ഇരിക്കാം എന്നായിരുന്നു. ഹിമയും സാബുവും ഒഴികെ ബാക്കിയെലല്ലാവരു യെസ് എന്നായിരുന്നു പറഞ്ഞത്.

അതിഥി സെൽഫിഷാണ്

അതിഥി സെൽഫിഷാണ്

പുറത്തു പോകാനുളള അനൂപിന്റെ ആഗ്രഹം സത്യസന്ധമാണ് എന്നായിരുന്നു അടുത്ത ചോദ്യം . പേളിയും അനൂപും ഒഴികെ ബാക്കിയെല്ലാവരും നോ എന്നായിരുന്നു പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും സെൽഫിഷ് അതിഥിയാണ് എന്നതായിരുന്നു അടുത്തത്. അനൂപും ബഷീറും ഒഴികെ ബാക്കിയെല്ലാവരും നോ എന്നായിരുന്നു പറഞ്ഞത്. പിന്നീടുള്ള ചോദ്യം ഹിമയോടായിരുന്നു. മാറ്റാരേക്കാലും കൂടുതൽ ഭാഗ്യം ലഭിച്ച കുട്ടിയാണ് ഹിമ. ഹിമയുടെ രണ്ടാം വരവിന് പ്രത്യേകിച്ച് ഉദ്യേശമില്ലെന്നായിരുന്നു ചോദ്യം. എന്നാൽ ഹിമയും അതിഥിയും അർച്ചനയും മാത്രമാണ് യെസ് പറഞ്ഞത്. ബാക്കിയെല്ലാവരും നോ എന്നാണ് പറഞ്ഞത്.

സാബുവിനും കിട്ടി ചോദ്യം

സാബുവിനും കിട്ടി ചോദ്യം

കാര്യം കാണാൻ സാബുമോൻ ഏതു കൂട്ടും കൂടും എന്നായിരകുന്നു ചോദ്യം. അതിഥി, സുരേഷ്, അനൂപ് എന്നിവർ ഒഴികെ സാബു ഉൾപ്പെടെ എല്ലാവരും യെസ് എന്നാണ് പറഞ്ഞത്. താൻ എല്ലാവരുമായി നല്ല സൗഹൃദമാണെന്നായിരുന്നു സാബു പറഞ്ഞത്. അടുത്ത ചോദ്യം സുരേഷിനെ കുറിച്ചായിരുന്നു. സുരേഷ് ഇപ്പോഴും വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നു എന്നുള്ളതായിരുന്നു ചോദ്യം. ഏറെ നർമം നിറഞ്ഞഒരു ഉത്തരമായിരുന്നു അത്. സുരേഷും പോലും നോ പറഞ്ഞ ചോദ്യത്തിന് സാബു മാത്രമാണ് യെസ് പറഞ്ഞത്. എന്നോട് വീട്ടിൽ പോകണമെന്ന് എപ്പേഴും പറയുമെന്നായിരുന്നു ചോദ്യത്തിന് സാബുവിന്റെ വിശദീകരണം

 ബഷീർ വിജയി

ബഷീർ വിജയി

ബഷീർ ഇവിടെ നൂറ് ദിവസം പിന്നിട്ട് കിരിടം കൊണ്ടാകും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുക എന്നതായിരുന്നു അടുത്ത ചോദ്യം. അനൂപ്, സുരേഷ്, അതിഥി, ബഷീർ എന്നിവർ യെസ് ഉം ബാക്കി എല്ലാവരും നോയുമാണ് പറഞ്ഞത്.

ഷിയാസിന്

ഷിയാസിന്

ബിഗ് ബോസ്ഹൗസിൽ മത്സാരാർഥികൾ ഷിയാസിനെ കുറിച്ച് പറയുന്ന ഒരു ചോദ്യമായിരുന്ന അടുത്തതായി ലാലേട്ടൻ ചോദിച്ചത്. ഷിയാസം മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണോ ഇവിടെ നിൽക്കുന്നതെന്ന്. അർച്ചനയും ബഷീറും സാബുവും യെസ് എന്നാണ് ഉത്തരം നൽകിയത്. ബാക്കി എല്ലാവരും നോ എന്നുമായിരുന്നു. ഏറ്റവും ഒടുവിലായിട്ടായിരുന്നു അനൂപ് നോ എന്ന് ഉത്തരം നൽകിയത്

പേളിയോട്  ലാലേട്ടന്റെ ചോദ്യം

പേളിയോട് ലാലേട്ടന്റെ ചോദ്യം

ബിഗ് ബോസ് ഹൗസിൽ തുടക്കം മുതൽ ചർച്ചയായ ഒരു പേരായിരുന്നു പേളിയുടേത്. ടിവിയിൽ കൂടി കാണുന്ന പേളിയെ അല്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. അത് മത്സരാർഥികൾ എല്ലാവരും പറഞ്ഞിട്ടുമുണ്ട്. പേളി ഒരു നിഷ്കളങ്കയായ പാവം കുട്ടിയാണോ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. സുരേഷും, ഷിയാസും, ശ്രീനിയും അർച്ചനയും മാത്രമാണ് യെസ് എന്ന പറഞ്ഞത്. ബാക്കി പേളി ഉൾപ്പെടെ ബാക്കിയെല്ലാവരും നോ എന്നാണ് പറ‍ഞ്ഞത്.

എല്ലാവർക്കും അറിയാനുളളത് ആ ചോദ്യം

എല്ലാവർക്കും അറിയാനുളളത് ആ ചോദ്യം

തനിയ്ക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെന്നും അത് ശ്രദ്ധിച്ച് മറുപടി പറയണമെന്നും ലാലേട്ടൻ മത്സരാർഥികളോട് പറഞ്ഞു. പോളിയും ശ്രീനിയും തമ്മിലുളള സ്നേഹം സത്യമാണോ എന്നായിരുന്നു ചോദ്യം. സാബുവും ഹിമയും ബഷീറും നോ എന്നാണ് കാണിച്ചത്. എന്നാൽ തനിയ്ക്ക് ഒരു അഭിപ്രായം വ്യത്യാസമുണ്ടെന്ന് ഹിമ പറഞ്ഞു. ഇപ്പോഴത്തെ അവസരത്തിൽ അങ്ങോട്ടുമിങ്ങോട്ടുമാകാം എന്നാണ് തന്റെ നിഗമനമെന്നും ഹിമ പറഞ്ഞു. എന്നാൽ ബാക്കിയെല്ലാവരും യെസ് എന്നാണ് കാണിച്ചത്. ഈ ചോദ്യങ്ങൾ തന്റെ ചോദ്യമല്ലെന്നും പ്രേക്ഷകർ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X