TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പേളിയെക്കുറിച്ച് കഥ മെനഞ്ഞവരെ കുടുക്കാന്‍ മോഹന്‍ലാല്‍! ആരാവും ആ വക്രബുദ്ധിയുടെ പിന്നില്‍?
വ്യത്യസ്ത സ്വഭാവക്കാരായ 16 പേരുമായാണ് ബിഗ് ബോസ് മലയാളം തുടങ്ങിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരിപാടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശനവും വിവാദവുമൊക്കെയുണ്ടെങ്കിലും പരിപാടി വിജകരമായി നീങ്ങുന്നുവെന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. ഓരോ ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചതിന് ശേഷമാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്.
ഇടയ്ക്ക് മത്സരാര്‍ത്ഥികളോട് വിശേഷം തിരക്കാനായി മോഹന്‍ലാല്‍ എത്താറുണ്ട്. ഖേദകരമായ കാര്യമാണെങ്കില്ക്കിടിയും എലിമിനേഷന് എപ്പിസോഡിന് നേതൃത്വം നല്കാനായും അദ്ദേഹം എത്താറുണ്ട്. പരാതിയും പരിഭവവുമൊക്കെ എല്ലാവരും അദ്ദേഹത്തിന് മുന്നിലാണ് പറയാറുള്ളത്. വീണ്ടുമൊരു എലിമിനേഷനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ്. ആരൊക്കെയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ ആരംഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറയുന്നതിന് മുന്‍പായാണ് മോഹന്‍ലാല്‍ പോയവാരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചത്.
മോഹന്‍ലാലിന്റെ ചോദ്യം
പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ അരിസ്റ്റോ സുരേഷും പേളിയും ശ്രിനിഷും അടുത്ത സുഹൃത്തുക്കളായതാണ്. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇവര്‍ സംസാരിക്കാറുണ്ട്്. അടുത്തിടെയാണ് സുരേഷും പേളിയും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള കഥകള്‍ പ്രചരിച്ചത്. ഈ സംഭവത്തെക്കുറിച്ചാണ് മോഹന്‍ലാല്‍ ചോദിച്ചത്. അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പലരും.
ആരാണ് ആ കഥ മെനഞ്ഞത്?
രഞ്ജിനിയും പേളിയും കൂടി ബിഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു. സുരേഷിന്റെ ഇടപെടലുകള്‍ തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം അമിത സ്വാതന്ത്ര്യം കാണിക്കുന്നുവെന്നുമൊക്കെയായിരുന്നു പേളി പറഞ്ഞത്. അദ്ദേഹത്തിന്റെ പൊസ്സസീവ്നെസ്സ് ഭാവിയില്‍ പേളിക്ക് വിനയായിത്തീരുമെന്ന് രഞ്ജിനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്. പേളി പരാതിപ്പെട്ടതിനെക്കുറിച്ച് താരം സുരേഷിനോടും പറഞ്ഞിരുന്നു. ആരാണ് ഈ കഥ മെനഞ്ഞതാണെന്നാണ് മോഹന്‍ലാല്‍ ചോദിച്ചിട്ടുള്ളത്.
സ്വന്തം ഭാഗവുമായി മത്സരാര്‍ത്ഥികള്‍
തങ്ങള്‍ പറഞ്ഞതിനെക്കുറിച്ചും അവരവരുടെ ഭാഗം ന്യായീകരിക്കാനുമായി പെടാപ്പാട് പെടുന്ന താരങ്ങളെയാണ് പരിപാടിയില്‍ കാണുന്നത്. രഞ്ജിനിയും അതിഥിയും സാബുവുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. തങ്ങള്‍ക്ക് സംശയം തോന്നിയതും പറഞ്ഞതുമൊക്കെ എന്തൊക്കെ കാര്യങ്ങളാണെന്നാണ് ഓരോരുത്തരും ആലോചിക്കുന്നത്.
പൊട്ടിക്കരച്ചിലോടെ പേളി
മത്സരത്തില്‍ നിന്നും ഇടയ്ക്ക് പുറത്തേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ താങ്ങായത് സുരേഷാണെന്നും അദ്ദേഹത്തെ തനിക്കൊരിക്കലും അവഗണിക്കാനാവില്ലെന്നും താരം പറഞ്ഞിരുന്നു. വീണ്ടും ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പേളി പൊട്ടിക്കരയുകയായിരുന്നു. താന്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും താരം പറഞ്ഞിരുന്നു. പരിപാടിയുടെ ലേറ്റസ്റ്റ് പ്രമോയില്‍ ഇക്കാര്യം കാണാവുന്നതാണ്.
സുരേഷിന്റെ നിസ്സഹായത
പേളിക്ക് തന്നോട് പ്രണയമാണെന്നും അതേക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് വീട്ടിലേക്ക് പോവാനായി ശ്രമിച്ചിരുന്നതെന്നും സുരേഷ് പറഞ്ഞിരുന്നു. ഞെട്ടലോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് കേട്ടത്. താരത്തെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന ചര്‍ച്ചയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമവും കണ്ടുനില്‍ക്കാനുള്ള കെല്‍പ്പ് തനിക്കില്ലെന്നും അതാണ് താന്‍ ആ വിഷയത്തില്‍ ഇടപെടുന്നതെന്നുമാണ് സുരേഷ് പറഞ്ഞത്.