സാബുവിനായി വാശി പിടിക്കുന്ന ഹിമ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി! പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍!

വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ ഒരുമിച്ച് താമസിക്കുന്നതിനിടയില്‍ അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളുമൊക്കെ ഉണ്ടാവുമെന്നത് സ്വഭാവികമാണ്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ബിഗ് ബോസ് മലയാളം പതിപ്പില്‍ മാറ്റുരയ്ക്കാനെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ചിലര്‍ പുറത്തുപോയത്. എന്നാല്‍ മത്സരം മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് കാലിടറിയാണ് മറ്റുചിലര്‍ക്ക് പുറത്തേക്ക് പോവേണ്ടിവന്നത്. നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുന്ന പരിപാടി ഇപ്പോള്‍ 76 ല്‍ എത്തിനില്‍ക്കുകയാണ്.

നിലവിലുള്ളവരില്‍ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു മോന്‍. ബിഗ് ബോസില്‍ വന്നതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെയും പ്രവൃത്തിയിലെയും മാറ്റത്തെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ തന്നെ സൂചിപ്പിച്ചിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയ ഹിമ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് തിരികെയെത്തിയത്. പ്രേക്ഷകരുടെ കൂടി ആവശ്യം പരിഗണിച്ചാണ് താരത്തെ തിരികെയെത്തിച്ചതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഹിമയും സാബുവുമായുള്ള മുട്ടന്‍വഴക്കും കൈയ്യാങ്കളിയുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസവും ചര്‍ച്ചയായത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം ചോദിക്കുകയും ബിഗ് ബോസിന്റെ തീരുമാനത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ ചോദ്യം

മോഹന്‍ലാലിന്റെ ചോദ്യം

ഇടവേളയ്ക്ക് ശേഷം മത്സരത്തിലേക്ക് തിരികെയെത്തിയതാണ് ഹിമ. അപ്രതീക്ഷിതമായി താരമെത്തിയപ്പോള്‍ മറ്റുള്ളവര്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. രണ്ടാം വരവിലെ ഹിമയുടെ പ്രവര്‍ത്തികളെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടത്. സുരേഷ്, ഷിയാസ്, പേളി, സാബുവുമൊക്കെയായി താരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ വഴക്കിനെക്കുറിച്ച് മോഹന്‍ലാല്‍ ആദ്യം ചോദിച്ചതും ഹിമയോടായിരുന്നു. എല്ലാവരും നിശബ്ദരായി താരത്തിന്റെ മറുപടി കേള്‍ക്കുകയായിരുന്നു. സുരേഷ് ഇടയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടതോടെ മിണ്ടാതിരിക്കുകയായിരുന്നു. പതിവിന് വിപരീതമായി ആകെ മുറുകിയ അന്തരീക്ഷമായിരുന്നു. പറഞ്ഞ മറുപടികളിലേറെയും പൊരുത്തക്കേടുകളുമായിരുന്നു. ഹിമയുടെ നിലപാടുകളെന്താണെന്ന കാര്യത്തില്‍ എല്ലാവരും ഇപ്പോഴും ആശങ്കയിലാണ്.

നിബന്ധനകള്‍ തെറ്റിച്ചതില്‍ വേദന

നിബന്ധനകള്‍ തെറ്റിച്ചതില്‍ വേദന

ബിഗ് ബോസിലേക്ക് തിരികെയെത്തുന്നതിനിടയില്‍ പുറത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് അകത്തുള്ളവരോട് ഒന്നും പറയരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് മോഹന്‍ലാല്‍ ഹിമയെ യാത്രയാക്കിയത്. എന്നാല്‍ മത്സരത്തിലെ പ്രധാന നിബന്ധനകളിലൊന്നായ ഇക്കാര്യം താരം ലംഘിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വരവിലെ ലക്ഷ്യങ്ങളെക്കുറിച്ച് താരം തന്നെയാണ് മറ്റുള്ളവരോട് സംസാരിച്ചത്. സാബുവിനെ ലക്ഷ്യമാക്കിയാണ് താന്‍ തിരിച്ചെത്തിയതെന്നും തനിക്കെതിരെ നടക്കുന്ന പണികളെക്കുറിച്ച് താന്‍ മനസ്സിലാക്കിയതായി സാബുവും പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ബോയ് ഫ്രണ്ടുമായി ചേര്‍ന്നൊരുക്കിയ നാടകത്തില്‍ താന്‍ പെടില്ലെന്ന് സാബു ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞത്.

സാബുവിനെക്കുറിച്ചുള്ള പരാതി

സാബുവിനെക്കുറിച്ചുള്ള പരാതി

ചിന്തിച്ചല്ല താന്‍ പെരുമാറുന്നതെന്നും ജീവിതത്തിലെ തന്നെ വലിയ പോരായ്മകളിലൊന്നാണ് അതെന്നും താരം പറഞ്ഞിരുന്നു. വികാരധീനയായാണ് ഹിമ സംസാരിച്ചത്. സാബുവിനെക്കുറിച്ചുള്ള ഹിമയുടെ പരാതിയെന്താണെന്ന് മോഹന്‍ലാലും ചോദിച്ചിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. മോശമായി പലതും പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് തന്നെ നേരിട്ട് ബ്ലോക്ക് ചെയ്യാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവരുടെ കൂടെ കൂടുകയായിരുന്നു അദ്ദേഹം. ഇതായിരുന്നു താരത്തിന്റെ പ്രധാന പരാതി. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയില്ലെന്നും മാനസികമായി അത് തന്നെ വല്ലാതെ ബാധിച്ചുവെന്നും ആകെ തകര്‍ന്നിരിക്കുകയാണെന്നും താരം പറയുന്നു. എന്നാല്‍ മറ്റൊരാളുടെ മറുപടി ഇതായിരിക്കണമെന്ന ഹിമയുടെ നിര്‍ബന്ധബുദ്ധിയാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

സാബുവിന്റെ മറുപടി

സാബുവിന്റെ മറുപടി

തന്നെക്കുറിച്ച് ഹിമ പറഞ്ഞ പരാതി സാബുവും കേട്ടിരുന്നു. താന്‍ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ കിട്ടണമെന്ന് വാശി പിടിക്കുന്നതിലെ കാരണത്തെക്കുറിച്ച് തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു സാബു പറഞ്ഞത്. ഹിമ ആഗ്രഹിക്കുന്ന മറുപടി തന്നെ താന്‍ തരണമെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കും, അത് തന്റെ തീരുമാനമല്ലേ, ഇതൊരു ഗെയിം കൂടിയല്ലേ, ഹിമ ഗെയിം കളിക്കുകയാണെന്ന് മറ്റൊരാള്‍ പറഞ്ഞ് താന്‍ അറിഞ്ഞിരുന്നുവെന്നും താരം പറഞ്ഞു. ഇതോടെയാണ് മോഹന്‍ലാല്‍ അതേക്കുറിച്ച് കൂടുതല്‍ ചോദിച്ചത്. സാബുവിനെക്കുറിച്ചായിരുന്നു താന്‍ എപ്പോഴും വാചാലനാവാറുള്ളതെന്നും അപ്പോള്‍ സുഹൃത്തുക്കളാണ് പറഞ്ഞത് എങ്കില്‍ പോയി പ്രണയം അറിയിച്ചിട്ട് വരൂയെന്ന്, ഇക്കാര്യം അര്‍ച്ചനയോട് പറഞ്ഞിരുന്നു. അര്‍ച്ചനയുടെ പേര് പറയേണ്ടി വന്നതില്‍ സാബു പിന്നീട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഹിമ കൂടി അത് സമ്മതിച്ചതല്ലേ, താന്‍ ഉണ്ടാക്കി പറഞ്ഞതൊന്നുമല്ലല്ലോയെന്നായിരുന്നു താരത്തിന്‍റെ മറുപടി

രോഷാകുലനായ മോഹന്‍ലാല്‍

രോഷാകുലനായ മോഹന്‍ലാല്‍

കൃത്യമായ പ്ലാനിങ്ങും തിരക്കഥയുമായാണ് ബിഗ് ബോസ് നടക്കുന്നതെന്ന പ്രതീതി വരില്ലേയെന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ രോഷാകുലനായത്. ചോദിക്കുന്ന പല കാര്യങ്ങള്‍ക്കും താരം കൃത്യമായ മറുപടി നല്‍കാതെ തന്റെ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുക കൂടി ചെയ്തതോടെ മോഹന്‍ലാല്‍ ദേഷ്യപ്പെടുകയായിരുന്നു. ഇരുവരുടെയും ഭാഷ വളരെ മോശമാണെന്നും ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിച്ചതുമൊന്നും അംഗീകരിക്കാനാവില്ലെന്നും, ഇനിയിത് ആവര്‍ത്തിച്ചാല്‍ നിര്‍ദാക്ഷിണ്യം പുറത്താക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നല്ല ഭാഷ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ കൈ കൂപ്പിയതോടെയാണ് എല്ലാവരും വല്ലാതെയായത്.

വികാരങ്ങളെ കച്ചവടമാക്കാന്‍ താല്‍പര്യമില്ല

വികാരങ്ങളെ കച്ചവടമാക്കാന്‍ താല്‍പര്യമില്ല

ഹിമയുടെ പെരുമാറ്റത്തിലെ ശരികേടുകളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് അര്‍ച്ചന സാബുവിനോട് സൂക്ഷിക്കാനായി ഉപദേശിച്ചത്. മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ താരം ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഹിമയുമായുള്ള പ്രശ്‌നത്തില്‍ നേരത്തെ തന്നെ അവരോട് ക്ഷമ ചോദിച്ചിരുന്നു. ഒരാളുടെ വികാരത്തെ കച്ചവടമാക്കുന്ന നിലപാടിനോട് തനിക്കൊരിക്കലും യോജിക്കാനാവില്ലെന്നും സാബു തുറന്നടിച്ചിരുന്നു. തന്റെ ഇഷ്ടത്തെ നിങ്ഹള്‍ എങ്ങനെ തിരസ്‌കരിക്കുമെന്ന തരത്തിലുള്ള ചോദ്യം തന്നെ മണ്ടത്തരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സാബുവിനെ അടിക്കുമോ?

സാബുവിനെ അടിക്കുമോ?

വഴക്കിനിടയില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ സാബുവിനെ അടിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നിങ്ങള്‍ അടിക്കുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള വിശദീകരണമായിരുന്നു ഹിമയുടെ മറുപടി. കൃത്യമായ ഉത്തരം നല്‍കൂയെന്ന് പറഞ്ഞ് അദ്ദേഹം ചൂടാവുകയായിരുന്നു. മുന്‍പില്ലാത്ത തരത്തില്‍ ദേഷ്യക്കാരനായാണ് മോഹന്‍ലാലും ഇത്തവണ പെരുമാറിയത്. കൈനീട്ടാനുള്ള ഒരാളുടെ അവകാശം അന്യന്റെ മൂക്കിന്‍ തുമ്പ് വരെയേ ഉള്ളൂവെന്നും ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ തീരുമാനങ്ങളെടുക്കട്ടെയെന്നും പറഞ്ഞ് മോഹന്‍ലാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X