ലാലേട്ടൻ എത്തി ! എല്ലാവരും കാത്തിരിക്കുന്നത് ആ വീട് തുറക്കാൻ, ഡാൻസും മേളവുമായി പുതിയ അംഗങ്ങൾ
ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തുകയാണ്. 16 അംഗങ്ങളുളള ആ വലിയ വീട് തുറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുട മുൾമുനയിൽ നിർത്തി കൊണ്ടാണ് ഇത്തവണ ഷോ ആരംഭിക്കുന്നത്.
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റിയാലിറ്റി ഷോകളുടെ ചരിത്രം തന്നെ മാറ്റി മറിച്ച ഷോ ആയിരുന്നു ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, മലയാളം എന്നീ ഭാഷകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗബോസിന് ലഭിക്കുന്നത് . സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുളള മിന്നും താരങ്ങളായിരുക്കും മത്സരാർഥികളായി എത്തുക. ഇതു തന്നെയാണ് ഷോയുടെ പ്രധാന ഹൈലൈറ്റും.

ബിഗ്ബോസ് സീസൺ 2 ന്റെ പ്രെമോ വീഡിയോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആദ്യ സീസണിൽ നിന്ന് വ്യത്യസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ഷോയുടെ ടാഗ് ലൈനും പ്രെമോ വീഡിയോയും ഇത് സൂചിപ്പിക്കുന്നതാണ്. സസ്പെൻസ് അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രമാണുളളത്. വൻ ആഘോഷത്തോടെ ബിഗ് ബോസ് ആരംഭിക്കുന്നത്.

ബിഗ് ബോസ് ഷോയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഷോയുടെ മത്സരാർഥികളാണ്. ഇവരെ അടിസ്ഥാനമാക്കിയാകും ഷോയുടെ തുടർന്നുള്ള 100 ദിവസം. ഏറെ സസ്പെൻസോടെയാണ് ഷോ ആരംഭിക്കാൻ പോകുന്നത്. ബിഗ്ബോസ് വീട് തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇപ്പോഴും മത്സരാർഥികൾ ഇരുട്ടിന്റെ മറിവിൽ തന്നെയാണ്. എന്തായാലും നിസ്സാരക്കാരായിരിക്കില്ല എന്നുളള സൂചന ലാലേട്ടൻ നേരത്തെ തന്നിരുന്നു.

കഴിഞ്ഞ സീസണിലെ പോലെ വൻ ആഘോഷത്തോടെയായിരിക്കും രണ്ടാം ഭാഗം ആരംഭിക്കുക. തകർപ്പൻ പ്രകടനവുമായിട്ടാകും മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ ഇവർ ആരൊക്കെയാണ് എന്നുള്ളത് ഇപ്പോഴു വ്യക്തമല്ല. പുറത്തു വന്ന പുതിയ പ്രെമോ വീഡിയോയിൽ മത്സരാർഥികളെ കാണിക്കുന്നുണ്ട്. എന്നാൽ വളരെ അവ്യക്തമായിട്ടാണെന്ന് മാത്രം . ഇവർ ആരൊക്കെയാണെന്ന് അറിയാൻ ജനുവരി 5 വൈകുന്നേരം 6 മണിവരെ കാത്തിരിക്കണം.

പുതിയ മത്സരാർഥികൾക്ക് ആശംസയുമായി മുൻ ബിഗ് ബോസ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കനാണ് ആശംസിച്ചിരിക്കുന്നത്. കൂടാതെ ഷോ ഇവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും ഇമേജിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും താരങ്ങൾ തുറന്നടിച്ചു. വ്യത്യസ്ത സ്വഭാവത്തിൽപ്പെട്ട 16 പേർക്കൊപ്പം 100 ദിവസം ഒരു വീട്ടിൽ ചെലവഴിക്കുക എന്ന ബിഗ് ടാസ്ക്കിനോടൊപ്പം ബിഗ് ബോസ് തരുന്ന രസകരമായ പണികളുമാണ് ബിഗ് ബോസ് ഹൗസിൽ കാത്തിരിക്കുന്നത്.


Click it and Unblock the Notifications