ബിഗ് ബോസിലെ ജയിൽ വാസം! ഷോയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ഫുക്രു, വെളിപ്പെടുത്തി ലാലേട്ടൻ
പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. ഒരാഴ്ചത്തെ വിശേഷങ്ങളുമായി മോഹൻലാൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുളളത് ശനി ഞായർ ദിവസങ്ങളിലാണ്. വീട്ടിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നത് ശനി ഞായർ ദിവസങ്ങളിലായിരിക്കും. പുറത്തുള്ള വിശേഷങ്ങൾ മോഹൻലാലിലൂടെയാണ് മത്സരാർഥികളുടെ കാതുകളിൽ എത്തുന്നത്.
വാരാന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ പോയവാരം വീട്ടിനുള്ളിൽ നടക്കുന്ന പല സംഭവവികാസങ്ങളെ കുറിച്ചും അന്വേഷിക്കാറുണ്ട്. ചർച്ച ചെയ്ത് ക്ലാരിറ്റി വരുത്തേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ചെയ്യാറുമുണ്ട്. പോയവാരം ബിഗ് ബോസ് ഹൗസിൽ ഏറെ ശ്രദ്ധേയമായത് ലക്ഷ്വറി ടാസ്ക്കായിരുന്നു. ബിഗ്ബോസ് ഹോട്ടലിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലാലേട്ടൻ മത്സരാർഥികളെ അഭിനന്ദിക്കുകയും ചെയ്തു. ലക്ഷ്വറി ടാസ്ക്കിലൂടെ ബിഗ് ബോസിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.
Recommended Video

രസകരമായ ലക്ഷ്വറി ടാസ്ക്കാണ് നാലാം വരം ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകിയത്. ഇത് ഏറെ രസകരമായി തന്നെ മത്സരാർഥികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബിഗ് ബേസ് നൽകിയ കഥാപാത്രങ്ങൾ അതിന്റേതായ തന്മയത്തോടെയായിരുന്നു മത്സരാർഥികൾ അവതരിപ്പിച്ചത്. പേരെടുത്ത് പറഞ്ഞായിരുന്നു മോഹൻലാൽ അഭിനന്ദം അറിയിച്ചത്.

ഇത്തവണത്തെ ലക്ഷ്വറി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തതിന് ഫുക്രവു ദയയുമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. എല്ലാതവണത്തേയും പോലെ കുട്ടിക്കളിയോടെ ടാസ്ക്കിൽ പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഫുക്രുവിന്റെ പേര് മറ്റുളള മത്സരാർഥികൾ നിർദ്ദേശിച്ചത്. ഫുക്രുവിന്റെ ജയിൽ വാസം വാരാന്ത്യത്തിൽ എത്തിയ മോഹൻലാൽ എടുത്തു പറയുകയും ചെയ്തിരുന്നു. ഫുക്രു ബിഗ് ബോസ് ഹൗസിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് മോഹൻലാൽ പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ ഇതാദ്യമായിട്ടാണ് ഒരു ക്യാപ്റ്റൻ ജയിൽശിക്ഷ അനുഭവിക്കുന്നത്.

ഫുക്രുവിന്റെ ഉഴുന്ന് അരയ്ക്കലിനെ കുറിച്ചും മോഹൻലാൽ ചോദിച്ചു. എന്തിനാണ് അത്രയും വേഗത്തിൽ ഒറ്റയ്ക്ക് ചെയ്തതെന്നും താരം തിരക്കി. അതിന് മറുപടിയായി ഫുക്രു തന്റെ രസകരമായ സ്റ്റൈലിൽ തന്നെയായിരുന്നു മറുപടി നൽകിയത്. വിശപ്പ് കൊണ്ടായിരുന്നു , വേഗം അരച്ചാൽ വേഗം ആഹാരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചെയ്തെന്നും ഫുക്രു പറഞ്ഞു. ഇത് ലാലേട്ടനിലും പ്രേക്ഷരിലും ഒരു പോലെ ചിരി ഉണർത്തിയിരുന്നു. ദയയ്ക്ക് ഉഴുന്ന് അറയ്ക്കാൻ അറിയില്ലേ എന്ന് ചോദിച്ച ചോദ്യത്തിന് അറിയാം, എന്നാൽ ഫുക്രു ചെയ്യാൻ അനുവദിച്ചില്ല എന്നായിരുന്നു മറുപടി. ഇതിന്റ കാരണവും ഫുക്രു വെളപ്പെടുത്തിയിരുന്നു.

ചിരിച്ച് കൊണ്ട് ജയിലിലേയ്ക്ക് പോയ മത്സരാർഥിയായിരുന്നു ഫുക്രു. ജയിലിനുള്ളിൽ ആയിട്ടും മറ്റുളളവരെ വേണ്ടവിധം ചിരിര്രിക്കുന്നുണ്ടായിരുന്നു. ജയിലിൽ കയറാൻ തുടങ്ങുമ്പോൾ ജസ്ല ലാൽ സലാം സഖാവേ എന്ന് അഭിവാദ്യം ചെയ്തിരുന്നു. തിരിച്ചും സലാം പറഞ്ഞ ഫുക്രു ഞാൻ സഖാവല്ല, കോൺഗ്രാസ്കാരനാണ് എന്ന് ഉടൻ തന്നെ മറുപടി പറയുകയും ചെയ്തു. ജയിൽ പോയതിന് ആശ്വസിപ്പിക്കാൻ ചെന്നവരോട് ഞാൻ ചാവനാല്ല പോകുന്നത്. നാളെ തിരികെ വരും എന്ന് ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകുകയായിരുന്. ജയിൽ ആയതിന്റെ സങ്കടം പങ്കുവെച്ച ദയയെ ഫുക്രു ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്


Click it and Unblock the Notifications