നമ്മൾ സംസാരിക്കുന്നത് എപ്പിസോഡിൽ പോകുമോ? രാത്രിയിൽ പ്രദീപിനോട് രേഷ്മയുടെ സംശയം...

ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾക്കിടയിൽ മറ്റൊരു പ്രണയം ചർച്ച വിഷയമായിരിക്കുകയാണ്. ഷോ തുടങ്ങിയതിനു പിന്നാലെ മത്സരാർഥികളായ സുജോയും സാൻഡ്രയേയും ചുറ്റിപ്പറ്റി പ്രണയകഥ ഉയർന്നിരുന്നു. മോഹൻലാലും ഈ പേരിൽ ഇവരെ ട്രോളിയിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ മറ്റൊരു പ്രണയം ചർച്ച വിഷയമാകുകയാണ്.

പ്രദീപ് കുമാറും രേഷ്മയുമാണ് അംഗങ്ങളുടെ ഇടയിൽ ചർച്ചയാകുന്നത്. ഇവരേയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും അംഗങ്ങളുടെ ഇടയിൽ പുരോഗമിക്കുകയാണ്. വാരാന്ത്യം എപ്പസോഡിൽ മോഹൻലാൽ എത്തിയപ്പോഴും ഇവരെ പരേക്ഷമായി ഇതു പറഞ്ഞ് ട്രോളുന്നുണ്ടായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ വീണ്ടും ഇവരുടെ പേരുകൾ ചർച്ച വിഷയമാകുകയാണ്.

 പ്രദീപ് -രേഷ്മ

ബിഗ് ബോസ് ഷോയുടെ തുടക്കത്തിൽ തന്നെ മറ്റ് അംഗങ്ങളുട ചർച്ച വിഷയത്തിൽ ഇവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. ഇരുവരും തമ്മിൽ വല്ല റൊമാൻസുമുണ്ടോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. വീട്ടിനുള്ളിൽ ചർച്ച തുടങ്ങിയപ്പോൾ തന്നെ വീണ ഇതിനെ കുറിച്ച് പ്രദീപിനോട് തിരക്കിയിരുന്നു. എന്നാൽ അങ്ങനെ ഒന്നുമില്ല എന്നായിരുന്നു മറുപടി. രേഷ്മയോട് ചേദിച്ചപ്പോഴും ഇത്തരത്തിൽ തന്നെയായിരുന്നു അന്ന് പറഞ്ഞിരുന്നത്. വീട്ടിലെ മറ്റ് അംഗങ്ങൾ ഇവരെ ട്രോളാനായി പരസ്പരം പേരുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. വാരാന്ത്യത്തിലെ എപ്പിസോഡിൽ എത്തിയ ലാലേട്ടനും പരോഷമായി ട്രോളിയിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 27&28 Review | FilmiBeat Malayalam
 അടുത്ത സുഹൃത്തുക്കൾ

വീട്ടിലുളളവർക്കിടയ ഇവരുടെ പേരുകൽ ചർച്ചയാകുന്നുണ്ടെങ്കിലും ഇതുവരെ പ്രണയത്തെ കുറിച്ച് പ്രദീപും രേഷ്മയും തുറന്ന് സമ്മതിച്ചിട്ടില്ല. അടുത്തിരുന്നു സംസാരിക്കുന്നതും രാത്രികാലങ്ങളിൽ ഒരുമിച്ച് കാണുന്നതുമാണ് അംഗങ്ങളുടെ ഇടയിൽ പ്രണയ ചർച്ചയ്ക്ക് കാരണമായത്. എല്ലാവരുമായി ഇരുവരും വളരെ അടുത്ത ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. അത് തന്നെയാണോ ഇവർക്കുമിടയിലും ഉള്ളതെന്ന് ഇനിയുളള ദിവസങ്ങൾ കണ്ടാൽ മാത്രമേ മനസിലാവുകയുള്ളു.

  വീട്ടിൽ നിന്ന് ലഭിച്ച ഉപദേശം

ഷോയ്ക്ക് പോകുന്നതിനു മുൻപ് വീട്ടിൽ നിന്ന് ലഭിച്ച ഉപദേശത്തെ കുറിച്ച് പ്രദീപിനോട് വെളിപ്പെടുത്തുകയാണ് രേഷ്മ. രാത്രി വൈകിയുള്ള സംഭാഷണത്തിനിടയിലായിരുന്നു രേഷ്മ ഈ കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ സംസാരിക്കുന്നതൊക്കെ ടിവിയിൽ വരുമോ എന്നുള്ള രേഷമയുടെ സംശയത്തിന് അവസാനമാണ് വീട്ടുകാരുടെ ഉപദേശത്തിലെത്തിയത്. ഇതൊന്നും വരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ രേഷ്മ, പറഞ്ഞുവെന്ന് കരുതി ഇതൊന്നും പുറത്ത് വിട്ടേക്കരുതേ എന്ന് ബിഗ് ബോസിനോട് പറയുന്നുണ്ട്. ഷോയ്ക്ക് വേണ്ടി വിളിച്ചപ്പോൾ എന്തായാലും പോയിട്ട് വരാം എന്ന് പറഞ്ഞാണ് താൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും രേഷ്മ പറയുന്നു. രണ്ട് ഉപദേശം മാത്രമാണ് വീട്ടിലുള്ളവർ നൽകിയത് . ഒന്ന് ചെറിയ വസ്ത്രം ധരിക്കരുതെന്നും മറ്റൊന്ന് രാത്രിയിൽ ആരോടും സംസാരിക്കരുതെന്നും. വസ്ത്രത്തിന്റെ കാര്യം ഓക്കെ പറഞ്ഞു. പാതിരാത്രി ആരോടെങ്കിലും സംസാരിച്ചാൽ എന്താണ്. പ്രേമിക്കാൻ ഒന്നും വേണ്ടിയല്ലല്ലോ ഞാൻ പോണത് എന്നാണ് പറഞ്ഞതെന്നും രേഷ്മ പറഞ്ഞു,

 ഇവരെ  കുറിച്ചുളള  ഗോസിപ്പ്

ബിഗ് ബോസ് ഹൗസ് അംഗങ്ങളുടെ ഇടയിൽ പ്രദീപ്- രേഷ്മ വിഷയം വൻ ചർച്ചയാവുകയാണ്. അംഗങ്ങളുടെ ഇടയിൽ ചെറിയ ചർച്ചകളും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിത രാത്രിൽ നടന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് മഞ്ജു. സുജോ, രഘു , ഫുക്രു എന്നിവരോടാണ് മഞ്ജു ഇക്കാര്യം പറയുന്നത്. എന്നാൽ രേഷ്മയുടെ പേര് മാത്രമാണ് മഞ്ജു പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X