ബിഗ് ബോസ് ഹൗസിൽ വെളളം വീണ്ടും വില്ലാനായി, തങ്ങൾ മണ്ടന്മാരാല്ല, രജിത്തിനെതിരെ ശബദം ഉയർത്തി ആര്യ

ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾക്കിടയിലുളള അഭിപ്രാഭായ ഭിന്നത വർധിച്ചു വരുകയാണ്. ആദ്യമൊക്ക അംഗങ്ങളിൽ പലരും നിശബ്ദത പാലിച്ചിരുന്നുവെങ്കിലും ഇപ്പോൾ തങ്ങളുടെ വിയോജിപ്പ് പ്രത്യക്ഷമായി അറിയിച്ചിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ അധികം ശബ്ദം ഉയർത്താത്ത അംഗങ്ങളാണ് പാഷണം ഷാജിയും ആര്യയും. അനാവശ്യ വഴക്കും പ്രശ്നങ്ങളും ഇവർ സൃഷ്ടിക്കാറില്ല. വീട്ടിനുള്ളിൽ നടക്കുന്ന പല അനാവശ്യ പ്രശ്നങ്ങളിൽ നിന്നും താരങ്ങൾ ഒഴിഞ്ഞുമാറി നിൽക്കാറുണ്ട്. ഇപ്പോഴിത നിശബ്ദത വെടിഞ്ഞിരിക്കുകയാണ്.

ബിഗ് ബോസ് ഹൗസിൽ വെളളം വീണ്ടും വില്ലനാകുകയാണ്. ഇതിനും മുൻപും വെള്ളത്തിന്‌റെ പേരിൽ ഡോക്ടർ രജിത് കുമാറും മഞ്ജുവും തമ്മിൽ പ്രശ്നം നടന്നിരുന്നു. ഇപ്പോഴിത വെള്ളത്തിന്റെ പേരിൽ വീണ്ടും ഒരു പ്രശ്നം നടക്കുകയാണ്. അടുക്കളുൽ പാത്രം കഴുകുന്നതിന്റെ ചുമതല രജിത്തിനായണ്. അത് വൃത്തിയായിട്ടില്ലെന്ന് പാഷണം ഷാജി പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് പ്രശ്നം വഷളാവുകയായിരുന്നു.

   പാത്രം  കഴുകുന്നത് മോശം

രജിത് കുമാർ പാത്രം കഴുകുന്നത് വൃത്തിയാകുന്നില്ല എന്നായിരുന്നു പാഷണം ഷാജിയുടേയും ആര്യയുടേയും പരാതി. ഇത് അദ്ദേഹത്തിനോട് തന്നെ ഇവർ പറയുകയും ചെയ്തിരുന്നു താൻ ചെയ്യുന്ന പ്രവർത്തിയിൽ ബോധപൂർവ്വം കുറ്റം കണ്ടു പിടിക്കുകയാണെന്ന് രജിത് കുമാർ തിരിച്ചടിച്ചു. പാത്രം കഴുകാൻ രജിത് കുമാർ ആവശ്യത്തിന് വെളളം ഉപയോഗിക്കുന്നില്ല എന്നും മറ്റ് അംഗങ്ങൾ ഈ അവസരത്തിൽ പരാതിപ്പെട്ടു. എന്നാൽ വെളളം പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു രജിത്തിന്റെ മറുപടി.

  തെറ്റ്  ചൂണ്ടി കാണിക്കണം

ആവശ്യത്തിന് വെള്ളം ഉപയോഗിക്കണമെന്ന് വീണയും ആര്യയും പറഞ്ഞു. എന്നാൽ ഇതുവരെ താൻ കഴുകിയ പാത്രത്തിൽ അഴുക്കുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും രജിത് കുമാർ പറഞ്ഞു. എന്നാൽ ഈ അവസരത്തിൽ താൻ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് പറഞ്ഞിരുന്നതല്ലേ എന്ന് പാഷാണം ഷാജി മറു ചോദ്യം ചോദിച്ചു. ഇതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു.

  രജിത് കുമാറിനേട് തെസ്നിഖാനും

വാക്ക് തർക്കം നടക്കുന്നതിനിടെരജിത് കുമാറിനെതിരെ തെസ്നിഖാനും രംഗത്തെത്തിയിരുന്നു. പാത്രം കഴുകുന്ന ചുമതലയുളള തന്നെ എന്തു കൊണ്ട് വിളിച്ചില്ല എന്ന് തെസ്നിഖാനു ചോദിച്ചു.രജിത്തിനെ സമീപിച്ചു. തെസ്‌നിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് വിളിക്കാതിരുന്നതെന്നായിരുന്നു രജത് മറുപടി നൽകി. എന്നാൽ ഈ മറുപടി എല്ലാവരേയും ചൊടിപ്പക്കുകയായിരുന്നു. ഇതൊരു മത്സരമാണെന്നും അതിനാൽ തന്നെ ഇവിടെയുളള ജോലികൾ തുല്യമായി വിഭജിച്ചിരിക്കുകയാണ്. ഇത് എല്ലാവർക്കും ഒരുപോലെ ചെയ്യാൻ വേണ്ടിയാണെന്നും രജിത് കുമാറിനോട് പറഞ്ഞു.

 രജിത്തിന്റെ തന്ത്രം


വാരാന്ത്യം എപ്പിസോഡിലേയ്ക്ക് അടുക്കുമ്പോൾ കൂടുതൽ പ്രേക്ഷക സപ്പോർട്ട് ലഭിക്കാൻ വേണ്ടിയാണ് രജിത് കുമാർ ഇങ്ങനെ ചെയ്യുന്നതെന്നും ഇതെല്ലാ ഇയാളുടെ തന്ത്രമാണെന്നും പാഷണം ഷാജി പറഞ്ഞു. രജിത് എന്തുകൊണ്ടാണ് ഒച്ചയെടുക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാവുമെന്നും തങ്ങളും ചോറാണ് തിന്നുന്നതെന്ന ഷാജി കൂട്ടിച്ചേർത്തു. ചേട്ടന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ താമസിക്കുന്നത്? ബാക്കിയുള്ളവര്‍ മണ്ടന്മാരാണോ?', എന്ന് ആര്യയും പൊട്ടിത്തെറിക്കുന്നുണ്ട്. രജിത് കുമാറുമായി അധികം വാക്വാദത്തിന് ആര്യയും പാഷാണം ഷാജിയും പോകാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X