പേളിക്ക് വിമർശനം! അനൂപിന്റെ വായിൽ നിന്ന് വീണത് കേട്ട് ഞെട്ടി, ലാലേട്ടനു മുന്നിൽ പൊട്ടിക്കരഞ്ഞ് പേളി
സുരേഷിന് തന്റെ മനിസ്സിൽ ഒരു പെരിയവർ സ്ഥാനമാണെന്നും അതിനുപ്പുറം ഒന്നു മില്ലെന്നും പേളി പറഞ്ഞു.
Recommended Video

ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥികളുടെ ജീവിതം അടിമുടി മാറ്റി മറിച്ചിട്ടുണ്ട്. സ്ക്രീനിൽ കാണുന്ന പലരുടേയും കാണാത്ത മുഖമാണ് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നത്. ഹൗസിൽ പകുതി ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു ഇനി പകുതി ദിനങ്ങൾ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്നത്. സംഭവബഹുലമായ പല സംഭവങ്ങൾക്കും ബിഗ് ബോസ് വേദിയാകുന്നുണ്ട്.
എലിമിനേഷന്റെ ഭാഗമായി ശനി ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ സന്ദർശിക്കാൻ എത്തുന്നത്. ഒരാഴ്ച വീട്ടിനുള്ളിൽ നടന്ന് പല സംഭവവികാസങ്ങളും ശനി ഞായർ ദിവസങ്ങളിൽ ചർച്ച ചെയ്യും. അംഗങ്ങൾ തമ്മിലുളള പ്രശ്നം മോഹൻലാലിന്റെ മധ്യസ്ഥതയിൽ പറഞ്ഞു തീർക്കുകയും ചെയ്യും. കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിലെ സംസാര വിഷയം പേളിയേയും സരേഷിനേയും ചുറ്റിപ്പറ്റിയായിരുന്നു. വിഷയം ഒടുവിൽ മോഹൻലാലിന്റെ കൈകളിൽ വരെ ഈ വിഷയം എത്തുകയായിരുന്നു.

സുരേഷും പേളിയും തമ്മിൽ
കഴിഞ്ഞ കുറച്ചു ദിവസമായി ബിഗ് ബോസ് ഹൗസിലെ പ്രധാന ചർച്ച വിഷയം സുരേഷ് പേളി ബന്ധത്തെ കുറിച്ചായിരുന്നു. ഇരുവർ തമ്മിൽ പ്രണയത്തിലാണെന്നുമുളള കഥ ബിഗ് ബോസ് ഹൗസിൽ പ്രചരിച്ചിരുന്നു. സുരേഷിന് തന്നെ ഇഷ്ടമാണെന്ന് പേളിയോടും. പേളിയ്ക്ക് തന്നെ ഇഷ്ടമാണെന്ന് സുരേഷിനോടും പറഞ്ഞ് തെറ്റിധരിപ്പിച്ചിരുന്നു. തുടർന്ന് ഓരേ സംഭവങ്ങൾ ഉണ്ടാക്കുകയും പിന്നീട് അതു വഴി ബിഗ്ബോസ് ഹൗസിൽ വലിയ വലിയ സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

പേളിയോട് ചോദ്യം ചോദിക്കാം
ഈ പ്രശ്നം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ഈ വിഷയത്തിൽ പേളിയോട് മത്സരാർഥികൾക്ക് എന്തു വേണോ ചോദിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി പേളിയോട് ആദ്യം ചോദ്യം ചോദിച്ചത് അർച്ചനയായിരുന്നു. കോടതിയിൽ വിചാരണ നടത്തും പോലെ കൂട്ടിൽ കയറ്റി നിർത്തിയായിരുന്നു വിചാരണം. പിന്നീട് അനൂപ്, അതിഥി, ശ്രീനീഷ് എന്നിവരും ചോദ്യം ചോദിച്ചു.

പേളി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല
പേളി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു. ഈ വിഷയത്തിൽ പ്രശ്നം മുഴുവൻ അനുഭവിക്കാൻ പോകുന്നത് പേളിയല്ല പകരം സുരേഷേട്ടനാണെന്നും അർച്ചന പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പേളി തന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇനി എന്ത് ചെയ്യാമെന്നുളളത് താൻ പേളിയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അത് പ്രാവർത്തിക്കമാക്കാൻ അവൾ തയ്യാറായില്ലെന്നും അർച്ചന കൂട്ടിച്ചേർത്തു. എന്നാൽ അർച്ചനയുടെ ഉപദേശം തനിയ്ക്ക് അത്ര സഗുണകരമായി തോന്നിയിരുന്നില്ലെന്ന് പേളിയും പറഞ്ഞു.

സൗഹൃദത്തിനെ വ്യാഖ്യാനിച്ചു
സുരേഷിന് തന്റെ മനിസ്സിൽ ഒരു പെരിയവർ സ്ഥാനമാണെന്നും അതിനുപ്പുറം ഒന്നു മില്ലെന്നും പേളി പറഞ്ഞു. ആദ്യം അദ്ദേഹത്തിന് പോസസീവ്നസ്സ് ആയിരിക്കുമെന്നാണ് താൻ വിചാരിച്ചിരുന്നത്. സൗഹൃദം ഇവിടെയുള്ളവർ പല രീതിയിൽ വ്യാഖ്യാനിച്ചുവെന്നും പേളി പറഞ്ഞു. സുരേഷേട്ടൻ തന്നെ വല്ലാതെ കൺട്രോൾ ചെയ്യുന്നുണ്ടെന്ന് പേളി പറഞ്ഞു. പലരോടും മിണ്ടരുതെ എന്നുവരെ പറഞ്ഞിട്ടുണ്ടെന്നും. അത് തനിയ്ക്ക് പലിക്കാൻ കഴിയില്ലെന്നും പേളി വ്യക്തമാക്കി.

ഷിൾഡായിവെയ്ക്കുന്നു
അനൂപിന്റെ ചോദ്യമാണ് കുറച്ചു കടത്തു പോയത്. സുരേഷേട്ടനെ ഷീൽഡായിവെച്ച് പേളി കളിക്കുന്നു എന്നായിരുന്നു അനൂപിന്റെ ആരോപണം. സുരേഷിനെ പേളിയ്ക്ക് അറിയില്ലെന്നും ഇവിടെ വന്ന് വളരെ പെട്ടെന്നുണ്ടായ സൗഹൃദമാണെന്നും അനൂപ് പറഞ്ഞു. എന്നാൽ അനൂപിന്റെ ഷിൾഡ് പരാമർശത്തിൽ പേളി പൊട്ടിക്കരയുകയായിരുന്നു. തനിയ്ക്ക് ഒന്നു പറയാനില്ലെന്നും വീട്ടിൽ പോകണമെന്നും പേളി പറഞ്ഞു. സമാധാനിപ്പിച്ച് രഞ്ജിനിയും അടുത്തെത്തിരുന്നു.

എല്ലാത്തിനും കാരണം ശ്രീനി
ശ്രീനീഷ് പേളിയോട് ഇവിടെ രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും അറിയിക്കുന്നുണ്ടെന്ന് സുരേഷ് ആരോപിച്ചു. അതിന്റെ കാരണം എന്താണെന്നും ചോദിച്ചു. അതിനു ശേഷമാണ് തന്നോട് പേളി മിണ്ടത്തതെന്നും സുരേഷ് പറഞ്ഞു. എന്നാൽ പേളിയോട് മാത്രമാണ് താൻ പറഞ്ഞതെന്നും രഞ്ജിനിയോട് ആരാണ് പറഞ്ഞതെന്നും ശ്രീനീഷ് തിരിച്ചു ചോദിച്ചു. ശ്രീനി ഒന്നും പറഞ്ഞില്ലെന്നും തന്നോട് പറഞ്ഞത് രഞ്ജിനിയാണെന്നും പേളി ആ വേദിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ചർച്ച നീണ്ടു പോയിരുന്നില്ല. മോഹൻലാൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു


Click it and Unblock the Notifications











