ബിഗ് ബോസ് ഷോ യില്‍ ഒരു സര്‍പ്രൈസുമായി വരുന്നുണ്ടെന്ന് മോഹന്‍ലാലിനോട് നടന്‍ കമല്‍ ഹാസന്‍

മലയാള സിനിമയുടെ അഭിമാനമായി മാറിയ മോഹന്‍ലാലിന്റെ അറുപത്തിരണ്ടാം ജന്മദിനമാണിന്ന്. മമ്മൂട്ടിയും പൃഥ്വിരാജും തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേ സമയം ബിഗ് ബോസ് ഷോ യില്‍ വലിയ സര്‍പ്രൈസുകളാണ് താരരാജാവിന് വേണ്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിഗ് ബോസ് വേദിയില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

അതുമാത്രമല്ല സര്‍പ്രൈസുകള്‍ ഇനിയും ബാക്കിയുണ്ടെന്നാണ് പുതിയ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. മോഹന്‍ലാലിന് ജന്മദിന സന്ദേശങ്ങള്‍ പറയുന്ന മഞ്ജു വാര്യര്‍, വിജയ് സേതുപതി, ജയറാം, വിവേക് ഒബ്‌റോയി, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളുടെ വീഡിയോ ബിഗ് ബോസ് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിലെത്തിയ കമല്‍ ഹാസന്‍ ഞാനങ്ങോട്ട് വരുന്നുണ്ടെന്നാണ് മോഹന്‍ലാലിനോട് പറഞ്ഞത്.

 mohalal-kamal-

'ഞാന്‍ ബിഗ് ബോസ് ഷോ യില്‍ ഒരു സര്‍പ്രൈസുമായി വരുന്നുണ്ട്' എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞ് വെച്ചത്. മുന്‍പൊരു സീസണിലും കമല്‍ ഹാസന്‍ ഷോ യില്‍ വന്നത് ശ്രദ്ധേയമായിരുന്നു. ഇത്തവണ എങ്ങനെയാണ് വരുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇത് സംബന്ധിച്ചുള്ള നൂറ് കണക്കിന് കമന്റുകളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന് നിറയുന്നത്.

ലാലേട്ടന്‍.. അദ്ദേഹം ബിഗ് ബോസ് മലയാളത്തിലെ വെറുമൊരു അവതാരകന്‍ മാത്രമാണെന്ന് ചിന്തിക്കാതെ ലാലേട്ടനെ ഒരുപാട് പേര് ഓരോന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് അഭിനയ സംഭാവനകള്‍ നല്‍കിയ നടന്മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ഒരാളാണ് ലാലേട്ടന്‍. അദ്ദേഹത്തിന് ഒരായിരം ജന്മദിനാശംസകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസിലെ അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ മത്സരാർഥികളുടെ ഫാൻസ് മോഹൻലാലിനെ വിമർശിക്കാറുണ്ട്. ഇതേ കുറച്ചാണ് ആരാധകർ സൂചിപ്പിച്ചത്.

 mohalal-kamal-

അതേ സമയം ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ വലിയ ആഘോഷങ്ങളാണ് പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ സിനിമകളിലെ പാട്ടും ഡയലോഗുകളുമൊക്കെ കോര്‍ത്തിണക്കി ഡാന്‍സും സ്‌കിറ്റുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രൊമോ വീഡിയോകളില്‍ ഇത് വ്യക്തമായി കാണിച്ചതിനാല്‍ ഈ സീസണിലെ ഏറ്റവും മനോഹരമായൊരു എപ്പിസോഡായി മാറാനും സാധ്യതയുണ്ട്.

മാത്രമല്ല അവതാരകന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ അഭിനയിച്ച ട്വല്‍ത്ത് മാന്‍ എന്ന സിനിമയും ബിഗ് ബോസില്‍ കാണിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ആഴ്ച മത്സരാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ വാക്ക് നല്‍കിയ കാര്യമാണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X