സ്വാസികയ്ക്കും അര്‍ച്ചനയ്ക്കുമൊപ്പം ആടിപ്പാടി മോഹന്‍ലാല്‍! വീഡിയോ വൈറലാവുന്നു! കാണൂ!
മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി വിശേഷിപ്പിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സിനിമാജീവിതത്തില്‍ 4 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. നടനവിസ്മയത്തിന്റെ 40 വര്‍ഷങ്ങള്‍ പ്രത്യേക പരിപാടിയുമായി ഫ്‌ളവേഴ്‌സ് ചാനല്‍ എത്തിയിരുന്നു. കുവൈറ്റില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
അര്‍ച്ചന സുശീലന്‍, സ്വാസിക, നോബി, നെല്‍സണ്‍, രാകേഷ് ബ്രഹ്മാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലൊരുക്കിയ സംഗീത-ഹാസ്യ നൃത്തവിരുന്നായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ശ്രീകാന്ത് മുരളിയായിരുന്നു പരിപാടി സംവിധാനം ചെയ്തത്. പതിവ് പോലെ തന്നെ ഇത്തവണയും ഗാനങ്ങളുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഒടിയനിലെ ഗാനം ആലപിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഭിനയത്തില്‍ മാത്രമല്ല പാടാനുള്ള കഴിവും തനിക്കുണ്ടെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു.

ആക്ഷന്‍ രംഗങ്ങളോട് പ്രത്യേക താല്‍പര്യമുള്ള മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മിക്കപ്പോഴും എത്താറുള്ളത്. സമീപകാല ചിത്രങ്ങളിലൊന്നായ ഒടിയന്റെ ആക്ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച പ്രണവും ഇതേ താല്‍പര്യമാണ് പ്രകടിപ്പിച്ചത്. താരപുത്രന്റെ രണ്ടാമത്തെ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സര്‍ഫിങ്ങ് പരിശീലകനായാണ് ഇത്തവണത്തെ വരവ്. മോഹന്‍ലാലിന്റെ കലാജീവിതത്തിന് 40 തികഞ്ഞത് ആഘോഷമാക്കിയ തിരനോട്ടം പരിപാടിക്കിടയിലെ വീഡിയോ കാണാം.


Click it and Unblock the Notifications











