»   » ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേക്ക്, ലാല്‍സലാം പരിപാടിയുമായി മോഹന്‍ലാല്‍ എത്തുന്നു !!

ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേക്ക്, ലാല്‍സലാം പരിപാടിയുമായി മോഹന്‍ലാല്‍ എത്തുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്‍റെ സ്വന്തം താരമായ സൂപ്പര്‍ സ്റ്റാര്‍ ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനിലേക്ക്. ഇതാദ്യമായാണ് ഒരു മുഴുനീള പരിപാടിയുമായി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നത്. മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടികള്‍ കാണാന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും പ്രതിപാദിക്കുന്ന പരിപാടിയുടെ സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുന്‍പ് അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയ കാര്യങ്ങളാണെങ്കില്‍ കൂടിയും ഇതുവരെയുള്ള പ്രധാന സംഭവങ്ങളെല്ലാം ഒരുമിച്ച് പ്രതിപാദിക്കുന്ന ഒരു മുഴുനീള പരിപാടി ഇതാദ്യമായാമ് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യാന്‍ പോകുന്നത്.

ലാല്‍സലാം പരിപാടിയുമായി മോഹന്‍ലാല്‍ മിനി സ്ക്രീനിലേക്ക്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ മിനിസ്‌ക്രീനിലേക്കും. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലൂടെയാണ് മോഹന്‍ലാല്‍ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്.

മോഹന്‍ലാലിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍

സിനിമാ താരം മീര നന്ദനാണ് പരിപാടിയുടെ അവതാരിക. മോഹാന്‍ലാലിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയാറാക്കിയ 100 എപ്പിസോഡ് പരിപാടിയാണ് ലാല്‍സലാം.

അനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രമുഖരെത്തും

ഒരോ ചിത്രത്തിലെയും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ലാല്‍സലാമിലെത്തും. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ വിശേഷങ്ങളുമായിട്ടാണ് പരിപാടി ആരംഭിക്കുക. ഏയ് ഓട്ടോ, സ്ഥടികം, വാനപ്രസ്ഥം, ആറാംതമ്പുരാന്‍, ഭരതം തുടങ്ങിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ ലാല്‍ പങ്കുവയ്ക്കും. കമല്‍ഹാസന്‍, സുഹാസിനി തുടങ്ങിയ പ്രമുഖ താരങ്ങളും അതിഥികളായെത്തും

തുടക്കം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ

മോഹന്‍ലാല്‍ ആദ്യമായി വേഷമിട്ട മ‍ഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്‍റെ വിശേഷങ്ങളോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഏയ് ഒാട്ടോ, സ്ഫടികം, വാനപ്രസ്ഥം, ഭരതം തുടങ്ങിയ ചിത്രങ്ങളിലെ വിശേഷങ്ങളും പരിപാടിയിലൂടെ പങ്കുവെയ്ക്കും. അതത് ചിത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ അതിഥികളായി എത്തുന്നുെവന്നത് മറ്റൊരു പ്രധാന പ്രത്യേകതയാണ്.

English summary
Mohanlal's new programme in Amrita Television.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X