Mohanlal: 15 യുവതാരങ്ങൾ, കൊച്ചി ലൊക്കേഷൻ!! ബിഗ് ബോസ് മലയാളം പതിപ്പുമായി മോഹൻലാൽ

. കൊച്ചി കേന്ദ്രീകരിച്ചാകും ബിഗ് ബോസിന്റെ മലയാളം ഷൂട്ടിങ്ങ് നടക്കുക.

Recommended Video

ബിഗ് ബോസ് മലയാളത്തിൽ വരുന്നു, ലാലേട്ടൻ അവതാരകൻ | filmibeat Malayalam

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെ കുറിച്ചാണ്. ഷോയുടെ അവതാരകനായി സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടുവെങ്കിലും അവസാനം ആ കാര്യത്തിൽ ഒരു തീരുമാനമായിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മോഹൻലാൽ ആണ്. ഷോയുടെ നിർമ്മാതാക്കൾ ഇതു സംബന്ധമായ വിവരം പുറത്തു വിട്ടിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാകും ബിഗ് ബോസിന്റെ മലയാളം ഷൂട്ടിങ്ങ് നടക്കുക. ജൂൺ മാസത്തോടെയാണ് ഷൂട്ടിങ്ങ് ആരംഭിക്കുക.

ഹിന്ദി, തെലുങ്ക്, കന്നട, , തമിഴ് എന്നീ ഭാഷകളിൽ ബിഗ ബോസ് റിയാലിറ്റി ഷോ വൻ വിജയമായിരുന്നു. ബോളിവുഡിലായിരുന്നു ഈ ഷോ ആദ്യമായി ആരംഭിച്ചത്. സൽമാനായിരുന്നു ഷോ അവതാരകൻ. ഹിന്ദിയിലെ വൻ വിജയമാണ് പിന്നീട് ബാക്കി ഭാഷകളിലും റിയാലിറ്റി ഷോ ആരംഭിക്കുന്നത്. എല്ലാ ഭാഷകളിലും സൂപ്പർ സ്റ്റാറുകളാണ് പരിപാടി അവതരിപ്പിക്കുന്നത്.

  സിനിമ -സീരിയൽ താരങ്ങൾ

സിനിമ -സീരിയൽ താരങ്ങൾ

മറ്റു ഭാഷകളിലെപ്പോലെ തന്നെയാണ് ബിഗ് ബോസ് മലയാളത്തിലും എത്തുക. 15 മത്സരാഥികളാലും ഷോയിൽ പങ്കെടുക്കുന്നത്. മലയാളത്തിലെ സിനിമ- ടെലിവിഷൻ താരങ്ങളാകും ഷോയിൽ പങ്കെടുക്കുന്നത്. മത്സാരാഥികളെ ഒരു വീട്ടിൽ മൂന്ന് മാസത്തോളം താമസിപ്പിക്കും. ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വീടിന്റെ ഓരേ കോണിലും ക്യാമറകൾ സ്ഥാപിക്കും. ഇത് ക്യാമറകളിൽ പകർത്തി ടെലിവിഷനിൽ കൂടി സംപ്രേക്ഷണം ചെയ്യും. ആഴ്ചതോറും ഓരോർത്തരെ ഷോയിൽ നിന്ന് എലിമിനേറ്റ് ചെയ്യും. അവസാനം വരെ പുറത്താകാതെ നിൽക്കുന്ന ആളാകും ഷോയിലെ വിജയി.

 ഉടനെ തുടങ്ങും

ഉടനെ തുടങ്ങും

ജൂൺ 15 ഓടെയാകും റിയാലിറ്റി ഷോ ആരംഭിക്കുക. ഏഷ്യനെറ്റിൽ നൈല ഉഷ അവതരിപ്പിച്ച് സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ മിനിറ്റ് ടു വിൻ ഇറ്റ് പരിപാടി നിർമ്മിച്ച എന്റെമോൾ പ്രൊഡക്ഷൻ കമ്പനിയാണ് ബിഗ് ബോസും മലയാളത്തിൽ എത്തിക്കുന്നത്. ബിഗ് ബോസിന്റെ അന്യഭാഷ പതിപ്പുകളിൽ എത്തിയ പലരും ഇന്ന് താരങ്ങളാണ്.

 അവതാരകർ സൂപ്പർ താരങ്ങൾ

അവതാരകർ സൂപ്പർ താരങ്ങൾ

അമേരിക്കയിൽ വൻ വിജയമായിരുന്ന ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ബിഗ് ബോസ് ആരംഭിച്ചത്. ആദ്യം ഹിന്ദിയിലാണ് ഷോ ആരംഭിച്ചത്. അവതാരകനായി എത്തിയത് ബോളിവുഡ് സൂപ്പർസ്റ്റർ സൽമാൻഖാനായിരുന്നു. ഹിന്ദിയിലെ വിജയത്തിനെ തുടർന്നാണ് കന്നടയിലും റിയലിറ്റി ഷോ ആരംഭിക്കുകയായിരുന്നു. തുടർന്ന് തെലുങ്കിലും തമിഴിലും ഷോ ആരംഭിച്ചു. തെലുങ്കിൽ ജൂനിയർ എൻടിആറാണ് ഷോ അവതാരകനായി എത്തുന്നത്. തമിഴിൽ ഉലക മന്നൻ കമൽഹാസനും.

 സണ്ണി ലിയോൺ

സണ്ണി ലിയോൺ

ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് സണ്ണി ലിയോൺ ഇന്ത്യൻ സിനിമയിലേയ്ക്ക് എത്തുന്നത്. സണ്ണി ലിയോൺ മാത്രമല്ല ബോളിവുഡിലെ പല താരങ്ങളുടേയും അരങ്ങേററം ബിഗ്ബോസിലൂടെയായിരുന്നു. റിയാലിററി ഷോ ഒരു സിനിമ പ്രവേശനത്തിന് വേദിയാകൻ സാധ്യതയുണ്ടെന്നാണ് അന്യഭാഷകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X