For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് 2വിന് ഇന്ന് തുടക്കമാവും! ഇനി വലിയ കളികളുമല്ല,കളികള്‍ വേറെ ലെവല്‍

  |

  ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ പതിപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാം സീസണ്‍ വരുന്നത്. ഇത്തവണയും മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഷോ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  പങ്കെടുക്കുന്നവരെക്കുറിച്ചുളള വിവരങ്ങളെല്ലാം അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ് ബിഗ് ബോസ് ടീം. ചെന്നെെയിലെ പൂനമല്ലിക്ക് അടുത്തെ ചെമ്പരന്‍പാക്കം ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസിന്റെ സെറ്റിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 16മല്‍സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസില്‍ പങ്കെടുത്തത്. അത് ഇത്തവണ 17 പേരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  6000 സ്‌ക്വയര്‍ ഫിറ്റോളം വിസ്താരത്തിലാണ് ബിഗ്‌ ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസിന്റെ സെറ്റ് പുതുക്കി പണിതാണ് മലയാളം ഷോയ്ക്കുളള വേദി ഒരുക്കിയിരിക്കുന്നത്. ഇത്തവണയും വലിയ ആഘോഷ പരിപാടികളോടെയാകും ഷോ ആരംഭിക്കുക. നേരത്തെ എഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെ മല്‍സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുളള അവസരം പ്രേക്ഷകര്‍ക്കും നല്‍കിയിരുന്നു.

  പ്രേക്ഷകരുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ചാണ് മല്‍സരാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്ന് അറിയുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികള്‍ ഷോയിലുണ്ടാകും. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുളള ഘടകങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പ് എത്തുക.

  നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കടുത്ത നിയന്ത്രണങ്ങളായിരിക്കും മല്‍സാര്‍ത്ഥികള്‍ക്കുണ്ടാവുക. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായി അവതാരകയും അഭിനേത്രിയുമായ ആര്യ, ടിക്ക് ടോക്ക് താരം ഫുക്രു തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിമുതലാണ് ബിഗ് ബോസ് രണ്ടാം സീസണിന്റെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക.

  ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പ്രൊമോ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതായാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ബിഗ് ബോസ് 2 എത്തുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും, ടാസ്‌ക്കുകളും, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമൊക്കെ ഇത്തവണത്തെ ബിഗ് ബോസിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.

  തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക. നേരത്തെ പുതിയ ബിഗ് ബോസില്‍ ആരൊക്കെ പങ്കെടുക്കണമെന്ന അഭിപ്രായം ആദ്യ സീസണിലെ മല്‍സരാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. പലരും പല മേഖലകളിലുളള സെലിബ്രിറ്റികളെയാണ് പുതിയ സീസണിലേക്ക് നിര്‍ദ്ദേശിച്ചത്.

  ബിഗ് ബോസ് 2 മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സാബുമോന്‍! നടന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

  കഴിഞ്ഞ തവണ സാബുമോന്‍ അബ്ദുസമദ് വിജയി ആയ ഷോയില്‍ പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം, അരിസ്റ്റോ സുരേഷ് തുടങ്ങിയവരാണ് അവസാന ഘട്ടത്തിലെത്തിയത്. പേളിയും ശ്രീനിഷും തമ്മിലുളള പ്രണയം ബിഗ് ബോസ് ആദ്യ സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു. ബിഗ് ബോസിന് ശേഷമുളള ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസിലെ ഇത്തവണത്തെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

  ഉപ്പും മുളകില്‍ ബാലുവിനും പാറുക്കുട്ടിക്കും പിറന്നാളോഘോഷം! വീഡിയോ പുറത്ത്

  Read more about: bigg boss mohanlal
  English summary
  Mohanlal Hosted Bigg Boss Malayalam Season 2 Begins Today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X