സീരിയലുകള്‍ക്ക് മുന്‍പില്‍ ബിഗ് ബോസ് തോറ്റ് പോയോ? റേറ്റിങ്ങില്‍ ഒന്നാമത് സ്വാന്തനം, പിന്നില്‍ കുടുംബവിളക്കും

കൊവിഡ് കാലം സിനിമാ മേഖലയില്‍ കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. തിയറ്ററുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. വീണ്ടും വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ഈ കാലയളവില്‍ ടെലിവിഷന്‍ പരിപാടികളെയാണ് മലയാളികള്‍ കൂടുതലായും ആശ്രയിച്ചത്. തന്മൂലം സീരിയലുകള്‍ക്ക് വമ്പന്‍ സ്വീകാര്യതയും ലഭിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ചില സീരിയലുകളുടെ ടിആര്‍പി റേറ്റിംഗ് ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്.

ലിസ്റ്റില്‍ മലയാളി യുവാക്കളടക്കം ഏറ്റുപിടിച്ച സീരിയല്‍ സ്വാന്തം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ സീരിയല്‍ എന്ന അംഗീകാരമാണ് സ്വാന്തനത്തിന് ലഭിച്ചത്. ചിപ്പി, രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന സൂപ്പര്‍ഹിറ്റ് സീരിയലാണ് സ്വാന്തനം. കഴിഞ്ഞ ആഴ്ച വരെ ഒന്നാം സ്ഥാനം കുടുംബ വിളക്ക് സീരിയലിനായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സ്വാന്തനം ഒന്നിലെത്തിയിരിക്കുകയാണിപ്പോള്‍.

 serials

പരമ്പരയിലെ ശിവന്‍-അഞ്ജലി ദമ്പതിമാരുടെ പ്രണയവും വിവാഹവുമൊക്കെയാണ് ജനപ്രീതിയ്ക്ക് കാരണമായത്. സജിനും ഗോപികയുമാണ് ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കും വലിയ സ്വീകാര്യതയാണ് പുറത്ത് ലഭിക്കാറുള്ളത്. നിലവില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇരുവരും.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അതേ സമയം എന്നും മുന്നില്‍ നില്‍ക്കുന്ന അപൂര്‍വ്വം സീരിയലുകളില്‍ ഒന്ന് കുടുംബ വിളക്കാണ്. സിനിമാ താരങ്ങളടക്കം അതിഥി വേഷത്തിലെത്തിയ കുടുംബവിളക്കില്‍ മീര വാസുദേവ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീര ചെയ്യുന്ന സുമിത്ര എന്ന കഥാപാത്രത്തിന് ഒത്തിരി ആരാധകരുമുണ്ട്. ഭര്‍ത്താവ് മറ്റൊരു റിലേഷനിലേക്ക് പോയതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സുമിത്രയുടെ പോരാട്ടങ്ങള്‍ വിജയം കണ്ട് തുടങ്ങിയിരിക്കുകയാണ്.

സ്വാന്തനം, കുടുംബവിളക്ക് കഴിഞ്ഞാല്‍ മൗനരാഗം ആണ് മൂന്നാം സ്ഥാനത്തുള്ളത്. പാടാത്ത പൈങ്കളി നാലാം സ്ഥാനത്തും അമ്മയറിയാതെ അഞ്ചാം സ്ഥാനവും പങ്കിടുന്നു. അതേ സമയം ആദ്യ അഞ്ച് പരിപാടികളുടെ ലിസ്റ്റില്‍ ബിഗ് ബോസ് ഷോ എത്തിയില്ലെന്നുള്ളതാണ്. ഫെബ്രുവരി പതിനാലിനാണ് മോഹന്‍ലാല്‍ അവതരകനായിട്ടെത്തുന്ന മലയാളം ബിഗ് ബോസ് ഷോ ആരംഭിച്ചത്. എന്നാല്‍ റേറ്റിങ്ങിന്റെ കാര്യത്തില്‍ ഷോ പിറകിലാണെന്നുള്ള സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X