ഒടുവില്‍ പുതിയ ബിഗ് ബോസിന്റെ ടാഗ് ലൈനുമായി മോഹന്‍ലാല്‍; ദ ഷോ മസ്റ്റ് ഗോ ഓണ്‍, പ്രൊമോ വീഡിയോയുമായി താരം
ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വൈകാതെ ആരംഭിക്കുമെന്ന പ്രഖ്യാപനം അവതാരകനായ മോഹന്‍ലാല്‍ തന്നെ നടത്തിയിരുന്നു. ഫെബ്രുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷോ മാര്‍ച്ചിലേക്ക് നീട്ടി വെച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധി ഫാന്‍സ് പേജുകള്‍ ആരംഭിച്ച് കഴിഞ്ഞു. മത്സരാര്‍ഥികളെ കുറിച്ചും മറ്റുമൊക്കെയുള്ള നിരവധി ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ പുതിയ പ്രൊമോ വീഡിയോയുമായി നടന്‍ മോഹന്‍ലാലും എത്തിയിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറുകയും ചെയ്തു.

ഇനി ചെറിയ കളിയല്ല, കളികള്‍ വേറെ ലെവല്‍ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ വന്നത്. മൂന്നാം സീസണ്‍ 'ദ ഷോ മസ്റ്റ് ഗോ ഓണ്‍' എന്ന ടാഗലൈനിലായിരിക്കും എന്ന് സൂചിപ്പിച്ചാണ് താരരാജാവ് എത്തിയിരിക്കുന്നത്. പുതിയ പ്രൊമോ വീഡിയോയില്‍ 'ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ഡയലോഗ് ഒന്നിലധികം തവണ പറഞ്ഞാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ഈ മഹമാരിയ്ക്കിടെ എന്ത് സംഭവിച്ചാലും ഷോ പുരോഗമിക്കുക തന്നെ വേണമെന്നും താരം പറയുന്നു.

പണ്ടൊക്കെ കോമിക് ബുക്കുകളിലെ സൂപ്പര്‍ ഹീറോസ് മാത്രമായിരുന്നു എപ്പോഴും മാസ്‌ക് ധരിച്ചിരുന്നത്. ഇപ്പോള്‍ നാമെല്ലാവരും സൂപ്പര്‍ ഹിറോകളായി. പ്രഹരമേറ്റ് വീഴുന്നത് വിഷയമല്ല. ഓരോ തവണ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് വിജയം. ദ ഷോ മസ്റ്റ് ഗോ ഓണ്‍. അതിജീവനത്തിനായി പൊരുതുമ്പോഴും ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് സ്ഥാനമുണ്ട്.

തിരശ്ശീലയായി മാസ്‌ക് ഉയര്‍ത്തി പിടിച്ചു കൊണ്ട് നില്‍ക്കുന്ന രണ്ട് തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളെ കാട്ടിക്കൊണ്ടാണ് പ്രൊമോ തുടങ്ങുന്നത്. അറുപത്തിയഞ്ച് സെക്കന്റ് നീണ്ട് നില്‍ക്കുന്ന വീഡിയോയിലുടനീളം കൊവിഡിനെ കുറിച്ചും അത് അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിനെ കുറിച്ചുമൊക്കെയാണ് മോഹന്‍ലാല്‍ പറയുന്നത്. 'അതിജീവനത്തിന്റെ നാള്‍വഴികളില്‍ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടന്‍ വരുന്നു. The show must go on..' എന്നതാണ് ഷോയുടെ ഇത്തവണത്തെ മോട്ടോ എന്ന് കൂടി അവതാരകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ കാരണം രണ്ടാം സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിലുള്ള നിരാശ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വിചാരിക്കാത്തതിലും മനോഹരമാക്കി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. മത്സരാര്‍ഥികളെ സംബന്ധിച്ചുണ്ടായിരുന്ന എല്ലാ പ്രവചനങ്ങളും സത്യമല്ലെന്ന് മനസിലായതോടെ ഏതൊക്കെ താരങ്ങളായിരിക്കും ഇത്തവണ എത്തുക എന്നത് ആകാംഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി പകുതിയോട് കൂടി തുടങ്ങുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മാര്‍ച്ചിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരം.
Recommended Video
പ്രൊമോ വീഡിയോ കാണാം


Click it and Unblock the Notifications