twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നടനായി മോഹന്‍ലാല്‍, പാര്‍വതി മികച്ച നടി! ഏഷ്യാനെറ്റ് അവാര്‍ഡിൽ സുരാജ് വെഞ്ഞാറമൂടിനും അംഗീകാരം

    |

    ആരാധകര്‍ കാത്തിരുന്നത് പോലെ 22-മത് ഏഷ്യാനെറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കരാം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. 2019 ല്‍ റിലീസിനെത്തിയ ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകളിലെ പ്രകടനത്തെ വിലയിരുത്തിയാണ് മോഹന്‍ലാലിന് പുരസ്‌കാരം. ലൂസിഫറിലൂടെ തന്നെ മികച്ച സംവിധായകനായി പൃഥ്വിരാജ് തിരഞ്ഞെടുക്കപ്പെട്ടു.

    asianet-film-awards

    പാര്‍വതി തിരുവോത്ത് ആണ് മികച്ച നടി. ഉയരെ, വൈറസ് എന്നീ സിനിമകളിലൂടെയാണ് പാര്‍വതി ഈ നേട്ടം സ്വന്തമാക്കിയത്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫൈനല്‍സ്, വികൃതി എന്നീ സിനിമകളിലൂടെയായിരുന്നു സുരാജിനെ തേടി അംഗീകാരമെത്തിയത്. ചടങ്ങില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആദരിക്കുകയും ചെയ്തിരുന്നു.

    എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകള്‍ എന്റെ പിന്നാലെ ഉണ്ട്: വിനയന്‍ എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന കുറേ ദോഷൈകദൃക്കുകള്‍ എന്റെ പിന്നാലെ ഉണ്ട്: വിനയന്‍

    Recommended Video

    Vishnu Unnikrishnan marriage Function | FilmiBeat Malayalam

    പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്. അതേ സമയം മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തതില്‍ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിമര്‍ശിച്ചും പ്രേക്ഷകരെത്തി. സുരാജിന്റേതും പാര്‍വതിയുടേതും അര്‍ഹതയ്ക്കുള്ള നേട്ടമാണെന്നാണ് കമന്റുകള്‍.

    English summary
    Mohanlal Is The Best Actor Of Asianet Film Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X