»   » കാട്ടില്‍ ഒരുപാട് സിംഹങ്ങള്‍ ഉണ്ട് എന്നാല്‍ രാജാവ് ഒന്നേ ഉള്ളൂ; ആര് ആരെ കുറിച്ച് പറഞ്ഞതാണെന്നറിയോ?

കാട്ടില്‍ ഒരുപാട് സിംഹങ്ങള്‍ ഉണ്ട് എന്നാല്‍ രാജാവ് ഒന്നേ ഉള്ളൂ; ആര് ആരെ കുറിച്ച് പറഞ്ഞതാണെന്നറിയോ?

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ഓണം ആഘോഷത്തിലും പൂജവെപ്പ് ആഘോഷത്തിലും മോഹന്‍ലാല്‍ തന്നെയായിരുന്നു താരം. ഓണം റിലീസായ ഒപ്പവും നവമിക്ക് റിലീസായ പുലിമുരുകനും ഇപ്പോഴും തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി ഓടികൊണ്ടിരിക്കുകയാണ്.

എഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയില്‍ പുലി മുരുകന്റെയും ഒപ്പത്തിന്റെയും വിശേഷങ്ങളുമായി മോഹന്‍ലാല്‍ ഞായറാഴ്ച എത്തും. ഒപ്പത്തിലെ അനുശ്രീയും മീനക്ഷിയും കൂടെയുണ്ട്.

Mohanlal

അമര്‍ അക്ബര്‍ അന്തോണി എന്ന നാദിര്‍ഷ സിനിമയിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത ഇങ്ങനെയാണ്. കാട്ടില്‍ കുറെ സിംഹങ്ങള്‍ ഉണ്ടാകും എന്നാല്‍ രാജാവ് ഒന്നേഉള്ളൂ എന്ന് പറയുന്നതുപോലെയാണ് മോഹന്‍ലാല്‍ എന്നാണ്. ഈ ഒരു ഡയലോഗ് മാത്രമായാണ് പരിപാടിയുടെ പ്രമോയായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്തായാലും ഞായറാഴ്ച രാത്രി എട്ട് മണിയാകാന്‍ കാത്തിരിക്കുകയാണ് പ്രേഷകര്‍.

English summary
Megastar Mohanlal, who has been winning hearts across South India of late, is reveling in back-to-back hits both in Telugu and Malayalam. The actor, whose latest film 'Pulimurugan' has also won over the audience, will soon be seen on the next episode of Asianet's comedy chat show, 'Badai Banglavu.' He will be on the programme with his Oppam co-star Anusree. The episode will be aired on October 16 at 8 pm.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam