സുരേഷ് ​ഗോപിയായിരുന്നെങ്കിൽ നന്നായേനെ, ലാലേട്ടൻ അത്ര പോരാ; ബി​ഗ് ബോസ് തുടങ്ങാനിരിക്കെ ഖായിസ്

നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന ഷോയിൽ സുരേഷ് ​ഗോപി അവതാരകനായി തിളങ്ങിയിട്ടുണ്ട്.

ബി​ഗ് ബോസ് അഞ്ചാം സീസൺ വരാനിരിക്കെ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. നാലാം സീസണുണ്ടാക്കിയ ആരവം ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടെയാണ് അഞ്ചാം സീസണും വരാൻ പോവുന്നത്.

സോഷ്യൽ മീഡിയയുടെ പ്രസക്തിയും ശക്തിയും മുമ്പത്തേക്കാളധികം വർധിച്ച സമയത്താണ് ബി​ഗ് ബോസ് നാലാം സീസൺ കടന്ന് വന്നത്. ഇനി അ‍ഞ്ചാം സീസണും ഇത്തരത്തിലുള്ള വലിയ ചർ‌ച്ചകൾക്കാണ് തുടക്കം കുറിക്കാനിരിക്കുന്നത്. ‌‌

അഞ്ചാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകനായെത്തുന്നത്. മോഹൻലാലിന്റെ ബി​ഗ് ബോസ് അവതരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി പേരെടുത്ത ഖായിസ്.

കൗമുദി മൂവീസിനോടാണ് പ്രതികരണം. മോഹൻലാലിനേക്കാളും സുരേഷ് ​ഗോപി ബി​ഗ് ബോസിന്റെ അവതാരകനായെത്തുന്നതാണ് അനുയോജ്യമെന്ന് ഖായിസ് പറയുന്നു.

'ലാലേട്ടനേക്കാളും കുറച്ച് കൂടെ സുരേഷ് ​ഗോപി വരുന്നതായിരിക്കും നന്നാവുക. സുരേഷ് ​ഗോപിയുടെ സംസാരമൊക്കെ കേട്ടിരിക്കാൻ നല്ലതല്ലേ. ലാലേട്ടന്റെ അവതരണം ഒരു സുഖമില്ലാത്ത പോലെ തോന്നാറുണ്ട് ഇടയ്ക്ക്. ഇത് എന്റെയൊരും പേഴ്സണൽ അഭിപ്രായമാണ്,' ഖായിസ് പറഞ്ഞു.

Suresh Gopi, Mohanlal

ബി​ഗ് ബോസിൽ നിന്ന് ഇതുവരെ വിളി വന്നിട്ടില്ല. വരുമ്പോൾ അതേ പറ്റി ആലോചിക്കാമെന്ന് വ്യക്തമാക്കിയ ഖായിസ് റിയാസിന്റെ പിആർ ആണെന്ന ആരോപണത്തിനും മറുപടി നൽകി.

'കുറച്ച് നാൾ മുമ്പ് ദിൽഷയുടെ പിആർ ആണെന്നായിരുന്നു പറഞ്ഞത്. പിന്നെ ജാസ്മിന്റെയും. അതങ്ങനെ മാറിക്കൊണ്ടിരിക്കും. എനിക്ക് പറയാനുള്ളത് ഞാൻ പറയും. ഞാനെവിടെയും റോബിൻ മോശമാണെന്ന് പറഞ്ഞിട്ടില്ല. അമിതമായി അറ്റാക്ക് ചെയ്യുന്ന ഫാൻസിനെതിരെയാണ് സംസാരിച്ചത്'

'അവർ പറഞ്ഞ് എന്നെ റോബിനെതിരാക്കി. പിആർ വർക്ക് എല്ലാവർക്കുമുണ്ട്. പക്ഷെ ഒരുപടി മുന്നിൽ റോബിനുള്ളതായി എനിക്ക് തോന്നാറുണ്ട്. അതിൽ റോബിന്റെ ഇൻവോൾവ്മെന്റില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് ചെയ്യൂ, അത് ചെയ്യൂ, അത് കണ്ടില്ലേ എന്ന് പറഞ്ഞ് ഫാൻസ് വെറുപ്പിച്ച് കൊണ്ടിരിക്കും. ഭീഷണിയായൊന്നും വന്നിട്ടില്ല'

KHAIZ

'റോബിൻ വീഡിയോസിനും നല്ല റീച്ചും മറ്റുള്ള വീഡിയോകൾ‌ക്ക് തീരെ റീച്ചുമില്ലാത്ത അവസ്ഥ വരാൻ തുടങ്ങി. അതെന്റെ കണ്ടന്റിനെ ബാധിക്കാൻ തുടങ്ങി. റോബിന്റെ കണ്ടന്റ് ചെയ്താൽ അവരുടെ ഓഡിയൻസ് മാത്രമേ കാണാറുള്ളൂ. മറ്റുള്ളവർ അധികം ശ്രദ്ധിക്കാറില്ല. അത് തന്നെ ചെയ്യല്ലേയെന്ന് കോമൺ ഓഡിയൻസും പറഞ്ഞ് തുടങ്ങി,' ഖായിസ് പറഞ്ഞു.

ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ചും ഖായിസ് സംസാരിച്ചു. ഏതൊരു യൂട്യൂബറും ശ്രമിക്കുക പരമാവധി വിവാദമുണ്ടാക്കി കണ്ടന്റുണ്ടാക്കാനാണ്. അവനത് യൂട്ടിലൈസ് ചെയ്തു. ​ഗുണമുണ്ടായത് ഇപ്പോൾ സീക്രട്ട് ഏജന്റിനാണ്. ഉണ്ണി മുകുന്ദനേക്കാളും ​ഗുണമുണ്ടായത് സീക്രട്ടിനാണ്.

അത് മനസ്സിലാക്കേണ്ടതായിരുന്നെന്നും ഖായിസ് അഭിപ്രായപ്പെട്ടു. ബി​ഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സോഷ്യൽ മീഡിയ ഇന്റഫ്ലുവേഴ്സായ പലരും വരുന്നുണ്ട്.

Bigg Boss

മാർച്ച് അവസാനത്തോടെ മാത്രമേ ആരൊക്കെ ബി​ഗ് ബോസിലേക്ക് എന്നിതിൽ വ്യക്തത വരൂ. സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങളെയാണ് ഇത്തവണ പ്രധാനമായും ബി​ഗ് ബോസ് ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. ആരൊക്കെ ബി​ഗ് ബോസിലേക്കെന്നത് സംബന്ധിച്ച് നിരവധി വീഡിയോകൾ യൂട്യൂബിൽ വരുന്നുണ്ട്.

ഡാൻസർ ദിൽഷ പ്രസന്നയായിരുന്നു ബി​ഗ് ബോസ് നാലാം സീസണിലെ വിജയി. ലക്ഷ്മിപ്രിയ, റിയാസ് സലിം, റോബിൻ രാധാകൃഷ്ണൻ തുടങ്ങി നിരവധി പേർ ബി​ഗ് ബോസ് നാലാം സീസണിൽ ശ്രദ്ധ നേടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X