സാബുവിനെക്കുറിച്ച് പറഞ്ഞതില്‍ സത്യമുണ്ടോ അതിഥി? മോഹന്‍ലാലിന്റെ ചോദ്യത്തില്‍ കുഴങ്ങി താരം!

Recommended Video

മോഹന്‍ലാലിന്റെ ചോദ്യത്തില്‍ കുഴങ്ങി അഥിതി | filmibeat Malayalam

ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. ആരായിരിക്കും വിജയി ആവുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങളുടെ ഇഷ്ടതാരത്തെ പരിപാടിയില്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമങ്ങളും ഫാന്‍സ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. പോയവാരത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിക്കാനും എലിമിനേഷന് നേതൃത്വം നല്‍കാനുമായി മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്കെത്തിയിട്ടുണ്ട്. ഇന്ന് രാത്രിയാണ് ആരാണ് പുറത്തുപോവുന്നതെന്ന് വ്യക്തമാവുന്നത്. പോയവാരത്തിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. ഷിയാസും അതിഥിയും ഒഴികെയുള്ളവരെല്ലാം ഇത്തവണ നോമിനേഷനില്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം അതിഥിക്ക് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത് പോയവാരത്തിലായിരുന്നു. ഹിമയുടെ പിന്‍വാങ്ങലിന് പിന്നാലെയായാണ് പുതിയ ക്യാപ്റ്റനായി അതിഥി രംഗപ്രവേശം ചെയ്തത്. താന്‍ ക്യാപ്റ്റനായാല്‍ വിമര്‍ശിക്കാനായി കാത്തിരിക്കുന്ന സാബുവിനെയും ഒപ്പം ചേര്‍ത്താണ് മുന്നോട്ട് പോവുന്നതെന്ന് താരം തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചരിച്ചത്ര എളുപ്പമായിരുന്നില്ല ക്യാപ്റ്റന്‍ പദവിയെന്ന് താരം മനസ്സിലാക്കിയിരുന്നു. രാജപദവി ലഭിക്കുന്ന ടാസ്‌ക്കിലാവട്ടെ ഇരുവരും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഉടുപ്പിനുള്ളില്‍ അതിഥി മാലയൊളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ നിന്ന് താക്കോലെടുക്കാന്‍ സാബു ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് അതിഥി താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

Adithi

എങ്ങനെയുണ്ടായിരുന്നു അതിഥി ക്യാപ്റ്റന്‍ സ്ഥാനമെന്ന് ചോദിച്ചപ്പോള്‍ നന്നായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ കാണുന്ന ഞങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര നന്നായി തോന്നിയില്ലെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കുന്നു. തന്നെക്കുറിച്ച് ആരോപിച്ച കാര്യത്തില്‍ വാസ്തവമില്ലെന്ന് സാബു അന്നേ വ്യക്തമാക്കിയിരുന്നു. വലിയൊരു കൂട്ടം ആളുകളെയാണ് ഇക്കാര്യം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിഥിയുടെ കുടുംബവും സാബുവിന്റെ കുടുംബവുമൊക്കെ ഈ പരിപാടി കണ്ടുകൊണ്ടിരിക്കുകയല്ലേയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. പുതിയ എപ്പിസോഡിന്‍രെ പ്രമോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X