Just In
- 1 hr ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 2 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- News
ഇന്ത്യയ്ക്ക് 10 ദശലക്ഷം കൊവിഡ് വാക്സിനുകൾ സൌജന്യമായി നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ മാസ് എന്‍ട്രി കിടുക്കി! ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പിന്റെ പ്രൊമോ വീഡിയോ
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ് നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന് അബ്ദുസമദാണ് വിജയി ആയത്. ഫൈനലില്‍ പേളി മാണി,ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ് ഷിയാസ് കരീം തുടങ്ങിയവര്‍ക്കൊപ്പം മല്‍സരിച്ചാണ് സാബുമോന് ഒന്നാമതെത്തിയത്. ബിഗ് ബോസിന്റെ ആദ്യ പതിപ്പ് വിജയമായതോടെ രണ്ടാം സീസണിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.
ബിഗ് ബോസ് രണ്ടാം സീസണിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. കാത്തിരിപ്പിനൊടുവില്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ചാനല്‍ തന്നെയാണ് അറിയിച്ചിരുന്നത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയില്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫോട്ടോ കടപ്പാട്: എഷ്യാനെറ്റ്
അതേസമയം ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അടുത്ത വര്‍ഷമാദ്യം റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായൊരു ഡേറ്റ് ചാനല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്.

മോഹന്‍ലാലാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ച് സംസാരിച്ച് വീഡിയോയില്‍ എത്തുന്നത്. മുണ്ടും കുര്‍ത്തയും ധരിച്ച് ട്രെഡീഷണല്‍ ലുക്കിലാണ് വീഡിയോയില്‍ സൂപ്പര്‍താരത്തെ കാണിക്കുന്നത്. തൃശ്ശൂര്‍ പൂരം തീമാക്കികൊണ്ടുളള ഒരു പ്രൊമോ വീഡിയോ ആണ് ബിഗ് ബോസ് മലയാളത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. തിരുവാതിരക്കളി, പുലിക്കളി, ചെണ്ടമേളം, കുടമാറ്റം എന്നിവയെ മുന്‍നിര്‍ത്തികൊണ്ടാണ് റിയാലിറ്റി ഷോയെക്കുറിച്ച് നടന് പറയുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിന്റെ ടാഗ് ലൈനും മോഹന്‍ലാല്‍ പറയുന്നുണ്ട്."ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍" എന്നാണ് പുതിയ പതിപ്പിന്റെ ടാഗ് ലൈന്‍. നിലവില്‍ ജനുവരി ആദ്യ ആഴ്ചയില്‍ ബിഗ് ബോസ് മലയാളം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതേസമയം തന്നെ പുതിയ സീസണില്‍ മല്‍സരാര്‍ത്ഥികളായി ചില സെലിബ്രിറ്റികളുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഗായികയും നടിയുമായ റിമി ടോമി ഇത്തവണ ബിഗ് ബോസിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. പേളിക്ക് പകരം നില്ക്കാന് പറ്റിയൊരു അവതാരക റിമി ടോമിയാണെന്നാണ് പലരുടെയും നിഗമനം. റിമി ടോമിക്കൊപ്പം നടിയും നര്‍ത്തകിയുമായ രചന നാരായണന് കുട്ടി, അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ. ഗായിക അമൃതാ സുരേഷ്, ടിക്ക് ടോക്ക് താരം ഫുക്രു, ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ, അവതാരികയും നടിയുമായ അലീന പടിക്കല്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
പേളിയെ മിസ് ചെയ്യുന്നുവെന്ന് ശ്രീനിഷ് അരവിന്ദ്! പ്രിയതമന് നടിയുടെ മറുപടി ഇങ്ങനെ

കഴിഞ്ഞ തവണത്തേക്കാളും പുതുമകളോടെയായിരിക്കും ഇത്തവണ ബിഗ് ബോസ് എത്തുകയെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ആദ്യ സീസണിനേക്കാള്‍ ഒരുപാട് ആകാംക്ഷ നിറഞ്ഞതും രസകരമായിട്ടുളളതുമായ എപ്പിസോഡുകളായിരിക്കും ഇപ്രാവശ്യം ഉണ്ടാവുകയെന്നു നടന് പറഞ്ഞു. അതേസമയം പുതിയ സീസണിലെ മല്‍സരാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശം തീരുമാനം ആയിട്ടുണ്ടെന്നാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ ഇവരെ സംബന്ധിച്ചുളള കുടുതല്‍ വിവരങ്ങള്‍ ചാനല്‍ പുറത്തുവിടുമെന്നും അറിയുന്നു.
ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, മാമാങ്കം സംവിധായകന്