വീണ്ടുമൊരു ബിഗ് ബോസ്; ആദ്യ മത്സരാർഥിയായി നോബി മർക്കോസ്, ഡിംപിൾ ബാലയും ഫിറോസും മറ്റ് താരങ്ങൾ

ബിഗ് ബോസ് സീസണ്‍ 2 കൊറോണ കാരണം പാതി വഴിയില്‍ നിര്‍ത്തി വെച്ചതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയൊരു പതിപ്പുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ് രണ്ട് മാസത്തോളമായി വമ്പന്‍ പ്രൊമോഷന്‍ നല്‍കിയാണ് മലയാളം ബിഗ് ബോസിന്റെ പുതിയ സീസണ് ഫെബ്രുവരി പതിനാലിന് തുടക്കമായത്.

ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ മത്സരാര്‍ഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. പല പ്രവചനങ്ങളും ഈ കാലയളവില്‍ നടന്നിരുന്നു. ഒടുവില്‍ കാത്തിരുന്ന താരങ്ങള്‍ ഓരോരുത്തരായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയിരിക്കുകയാണ്. ഡാന്‍സും പാട്ടുമൊക്കെയായി വലിയൊരു ഇന്‍ഡ്രോ തന്നെയാണ് എല്ലാവര്‍ക്കും കിട്ടിയത്. മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം...

നോബി മര്‍ക്കോസ്

നോബി മര്‍ക്കോസ്

ആദ്യം മുതല്‍ നോബി മര്‍ക്കോസ് ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായി നോബിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. കിടിലന്‍ ഡാന്‍സുമായിട്ടാണ് നോബി എത്തിയത്. ഭാര്യയും വീട്ടുകാരുമെല്ലാം ചേര്‍ന്ന് ഇന്‍ട്രോ കൊടുത്താണ് നോബിയെ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. അധികം എല്ലാവര്‍ക്കും കിട്ടാത്ത അവസരം തനിക്ക് ലഭിച്ചതില്‍ സന്തോഷമാണെന്നാണ് നോബി പറയുന്നത്.

 ഡിംപിള്‍ ഭാല്‍

ഡിംപിള്‍ ഭാല്‍

രണ്ടാമത്തെ മത്സരാര്‍ഥിയായി എത്തിയത് ഡിംപിള്‍ ഭാല്‍ ആയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപിള്‍ തന്റെ ജീവിതത്തിലെ ചില ദുഃഖകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. നോർത്ത് ഇന്ത്യൻ സ്വദേശിയായ പിതാവിൻ്റെയും കട്ടപ്പനക്കാരിയുടെയും മകളാണ്.

  കിടിലം ഫിറോസ്

കിടിലം ഫിറോസ്

ആര്‍ജെയും സോഷ്യല്‍ വര്‍ക്കറുമായ കിടിലം ഫിറോസാണ് മൂന്നാമതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. നാട്ടുകാരെല്ലാം ചേര്‍ന്നാണ് കിടിലം എന്ന പേര് ചാര്‍ത്തി തന്നതെന്ന കാര്യം കൂടി താരം പറയുന്നു. ഡാന്‍സ് കളിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് താന്‍ ഷോ യിലേക്ക് എത്തിയതെന്ന് ഫിറോസ് പറയുന്നു.

മണിക്കുട്ടന്‍

മണിക്കുട്ടന്‍

നാലാമത്തെ മത്സരാര്‍ഥിയായി നടന്‍ മണിക്കുട്ടന്‍ എത്തി. മുന്‍പും മണിക്കുട്ടന്‍ ഷോ യിലേക്ക് എത്തുന്നതായിട്ടുള്ള വിവരങ്ങള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ തനിക്കൊപ്പം ഒന്നിച്ചഭിനയിച്ച ആളാണ് അടുത്തതായി വരുന്നതെന്ന കാര്യം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയ മറ്റ് മത്സരാര്‍ഥികള്‍ വലിയ സ്വീകാരണമാണ് മണിക്കുട്ടനും ഒരുക്കിയിരിക്കുന്നത്.

 മജിസിയ ഭാനു

മജിസിയ ഭാനുവാണ് അഞ്ചാമത്തെ മത്സരാര്‍ഥി. ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയും ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവുമൊക്കെയാണ് മജിസിയ ഭാനു. വടകരക്കടുത്ത ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.

സൂര്യ മേനോന്‍

കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോന്‍ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. കുടുംബത്തിലെ ഏകമകളാണ് താനെന്ന് സൂര്യ പറയുന്നു.

 ലക്ഷ്മി ജയന്‍

ഗായികയും വയലിസ്റ്റിനുമായ ലക്ഷ്മി ജയന്‍ കിടിലന്‍ പാട്ട് പാടി കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്തവണത്തെ ഇമോഷണല്‍ മത്സരാര്‍ഥി ലക്ഷ്മിയാണെന്ന് ഇന്‍ട്രോയിലൂടെ കന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

സായി വിഷ്ണു, അഡോണി ജോണ്‍, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരാണ് ബിഗ് ബോസിലെ ആ മത്സരാര്‍ഥികള്‍. പതിനാല് മത്സരാര്‍ഥികളില്‍ ഏറ്റവുമൊടുവില്‍ എത്തിയത് ഭാഗ്യലക്ഷ്മിയായിരുന്നു.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X