ഞാന്‍ പറയാറുളളത് ബിഗ് ബോസിന്റെ നിലപാടുകള്‍! മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍
ബിഗ് ബോസ് രണ്ടാം സീസണിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
താല്‍ക്കാലികമായി വിട്ടുനിന്ന മൂന്ന് പേരും പുതുതായി രണ്ട് പേരും കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് എത്തിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് മഞ്ജു പത്രോസ് പുറത്തായത്. മഞ്ജു പുറത്തുപോയ ശേഷമാണ് മറ്റുളളവര്‍ ഷോയിലേക്ക് എത്തിയത്.

ഹൗസില്‍ നടക്കുന്ന സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളും അദ്ദേഹത്തിന്റെ സമീപനവുമെല്ലാം ചര്‍ച്ചയാകാറുണ്ട്. വാരാന്ത്യ എപ്പിസോഡുകളിലാണ് മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താന്‍ മോഹന്‍ലാല്‍ എത്താറുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളോടായി മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

താന്‍ പറയുന്നത് ബിഗ് ബോസിന്റെ നിലപാടുകളാണെന്നും വ്യക്തിപരമായി താന്‍ ആരോടും ദേശ്യപ്പെടേണ്ട കാര്യമില്ലെന്നും നടന്‍ പറയുന്നു. ബിഗ് ബോസില്‍ നിന്ന് മഞ്ജു എലിമിനേറ്റായ സമയത്തായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. രജിത്തിന് മനസില്‍ കുഷ്ടമാണെന്ന തരത്തില്‍ മഞ്ജു നടത്തിയ പരമാര്‍ശം ശരിയായില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ മുന്‍പ് രൂക്ഷമായി പ്രതികരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഹൗസിനകത്ത് ഇമോഷണലായ ഒരു ഘട്ടത്തില്‍ ലാലേട്ടന്‍ വന്ന് ദേശ്യപ്പെടും എന്ന് മഞ്ജു പറഞ്ഞത് ഓര്‍മ്മിപ്പിച്ചായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം വിശദീകരിച്ചത്. വ്യക്തിപരമായി ദേശ്യപ്പെടുകയോ ദേശ്യമോ ഇല്ലെന്നും ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ പങ്കുവെക്കുകയാണെന്നും നടന്‍ അറിയിച്ചു.
Recommended Video

പലപ്പോഴും മല്‍സരാര്‍ത്ഥികളോടുളള മോഹന്‍ലാലിന്റെ സമീപനം ശ്രദ്ധേയമാവാറുണ്ട്. ബിഗ് ബോസിന്റെ മുന്‍പ് എപ്പിസോഡുകളിലെല്ലാം ടാസ്‌ക്കില്‍ വിജയിക്കുന്ന ആളുകളെയും നല്ല ഗെയിം കളിക്കുന്നവരെയുമെല്ലാം ലാലേട്ടന്‍ അഭിനന്ദിച്ചിരുന്നു. മല്‍സരാര്‍ത്ഥികള്‍ വിഷമ ഘട്ടത്തിലാവുന്ന സമയത്ത് ഇത് ഒരു ഗെയിം ആയി കണ്ട് മുന്നേറുവെന്നും നടന്‍ ഉപദേശിച്ചിരുന്നു.


Click it and Unblock the Notifications