ബിഗ് ബോസില്‍ മാസ് എന്‍ട്രി! അപ്രതീക്ഷിതമായി മോഹന്‍ലാലെത്തി... ആഹ്ലാദത്തോടെ ബിഗ് ഹൗസ്.. പിന്നീടോ?
Recommended Video

ബിഗ് ബോസിന്റെ അവതാരകന്‍ മോഹന്‍ലാലാണെങ്കിലും ബിഗ് ഹൗസില്‍ നിന്നല്ല അദ്ദേഹം ഈ പരിപാടി അവതരിപ്പിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബിഗ് ഹൗസില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ക്രീനിലൂടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. പ്രളയത്തിനിടയില്‍ ഓണാഘോഷത്തിന് മാറ്റ് കുറഞ്ഞപ്പോള്‍ വിപുലമല്ലെങ്കിലും ചെറിയ രീതിയിലുള്ള ആഘോഷം നടത്താമെന്ന് മോഹന്‍ലാലും സംഘവും തീരുമാനിക്കുകയായിരുന്നു. കസവ് മുണ്ടും ജുബ്ബയുമണിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്.
കേരളത്തനിമ വിളിച്ചോതുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു മത്സരാര്‍ത്ഥികളുടേത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു മത്സരാര്‍ത്ഥികള്‍. രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് അടുയുണ്ടാക്കുകയെന്നതായിരുന്നു ജോലി. അര്‍ച്ചനയുടെയും അനൂപിന്റെയും നേതൃത്വത്തിലായിരുന്നു ടാസ്‌ക്ക് തുടങ്ങിയത്. കമന്ററി പറയുകയെന്ന ദൗത്യമായിരുന്നു രഞ്ജിനിയുടേത്. മത്സരാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും രഞ്ജിനി വിവരിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് മോഹന്‍ലാല്‍ എത്തിയത്.

മോഹന്‍ലാലിന്റെ വരവ്
മത്സരാര്‍ത്ഥികള്‍ അറിയാതെയാണ് മോഹന്‍ലാല്‍ എത്തിയത്. നീന്തല്‍ക്കുളമായിരുന്നു ആദ്യം അദ്ദേഹം നോക്കിയത്. എല്ലാവരും അകത്ത് അട ചുടുന്നതിന്റെ തിരക്കിലാണെന്നുമുള്ള ആത്മഗതത്തോടെയാണ് അദ്ദേഹമെത്തിയത്. അ്പ്രതീക്ഷിതമായി അദ്ദേഹമെത്തിയപ്പോള്‍ ആര്‍പ്പുവിളിയോടെ എല്ലാവരും അരികിലേക്ക്് ഓടിയെത്തിയിരുന്നു. വീട്ടിലെ ഓരോ സ്ഥാനങ്ങളും നോക്കിയതിന് ശേഷമാണ് അദ്ദേഹം അകത്തേക്ക് പോയത്. നിങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ താന്‍ ഇവിടെ വന്നിരുന്നുവെന്നും എല്ലാം പഴയത് പോലെ തന്നെയാണോയെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അന്നത്തെക്കാള്‍ മനോഹരമായില്ലേ ഇപ്പോള്‍ എല്ലാമെന്നായിരുന്നു മത്സരാര്‍ത്ഥികളുടെ ചോദ്യം.

അടിയുണ്ടാക്കുന്നവരുടെ അട
അടിയുണ്ടാക്കുന്നവരുണ്ടാക്കുന്നവരാണ് ഇപ്പോള്‍ അടയുണ്ടാക്കുന്നത്. എങ്ങനെയായിരിക്കും അവരുടെ അടയെന്ന സംശയവും മോഹന്‍ലാല്‍ ഉന്നയിച്ചിരുന്നു. തേങ്ങ ചിരകിയും ശര്‍ക്കര കുഴച്ചുമൊക്കെ ഓരോരുത്തരും അവരവരുടെ പണി ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. 30 മിനിറ്റായിരുന്നു ഇതിനായി നല്‍കിയത്. സൈറണ്‍ മുഴങ്ങിയതോടെയാണ് അടയുണ്ടാക്കല്‍ മത്സരം അവസാനിപ്പിച്ചത്. ഇരുവിഭാഗത്തിന്റെ അടയും രൂചിച്ച് നോക്കിയതിന് ശേഷം ആരാണ് വിജയിയെന്ന് പിന്നീട് പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഓണവിശേഷങ്ങള്‍ പങ്കുവെച്ചു
എല്ലാ പ്രാവശ്യവും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താന്‍ ഓണം ആഘോഷിച്ചിരുന്നതെന്നും ഇത്തവണ അമ്മയ്‌ക്കൊപ്പമായിരുന്നു ആഘോഷിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ച് വീട്ടിലേക്കെത്തിയിട്ടുണ്ടെന്നും ഇത്തവണ ബിഗ് ഹൗസിലാണ് തന്റെ ഓണമെന്ന് പറഞ്ഞിരുന്നതായും താരം പറയുന്നു. അമ്മയും ഇടയ്ക്ക് ബിഗ് ബോസ് കാണാറുണ്ട്. എങ്ങനെയാണ് തങ്ങള്‍ ഓണം ആഘോഷിച്ചിരുന്നതെന്നതിനെക്കുറിച്ച് ഓരോരുത്തരും വാചാലരായിരുന്നു. പേളിയുടെ അനുഭവം പറയുമ്പോള്‍ കുടുംബാംഗങ്ങളുടെ പേരൊക്കെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ആശ്ചര്യത്തോടെയാണ് താരം ഇത് കേട്ടത്.

ഉറിയടി മത്സരവും അരങ്ങേറി
ബിഗ് ബോസിലെത്തിയ മോഹന്‍ലാല്‍ എല്ലാവര്‍ക്കും സമ്മാനം നല്‍കിയാണ് മടങ്ങിയത്. വീട്ടുകാരുടെ സമ്മാനമാണ് അദ്ദേഹം ഏല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യവും കാണിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സന്ദേശമായിരുന്നു അദ്ദേഹം കാണിച്ചത്. വീട്ടുകാരെ മിസ്സ് ചെയ്യുന്നതിനിടയില്‍ സന്ദേശമെത്തിയതിന്റെ സന്തോഷത്തിലായിരുന്നു പലരും. ഇതിന് ശേഷമാണ് ഉറിയടി മത്സരം നടത്തണമെന്ന സന്ദേശമെത്തിയത്. രസകരമായിട്ടായിരുന്നു ഈ മത്സരം നടന്നത്.

ആഘോഷത്തിന് പിന്നാലെ എലിമിനേഷന്‍
ആഘോഷവും ആര്‍പ്പുവിളികളുമെല്ലാം അവസാനിച്ചിരിക്കുകയാണ്. വാരാന്ത്യമായതോടെ വീണ്ടും ഒരു എലിമിനേഷനുള്ള വേദി ഒരുങ്ങിയിരിക്കുകയാണഅ. പ്രളയക്കെടുതി കാരണം കഴിഞ്ഞയാഴ്ച ആരും പുറത്തേക്ക് പോയിരുന്നില്ല. എല്ലാവരും തുടരട്ടെയെന്നായിരുന്നു ബിഗ് ബോസിന്റെ തീരുമാനം. ഇത്തവണ ആരാണ് പുറത്തുപോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പേളി മാണി, ശ്രിനിഷ്, സുരേഷ്, പേളി മാണി, രഞ്ജിനി എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റിലുള്ളത്.


Click it and Unblock the Notifications