ബിഗ് ഹൗസിലേക്ക് മോഹന്‍ലാലിന്റെ മാസ്സ് എന്‍ട്രി, പ്രമോ വീഡിയോ വൈറല്‍! കാണൂ!

By Nimisha

മോഹന്‍ലാലിനൊപ്പമുള്ള നിമിഷങ്ങളാണ് പലരെയും ബിഗ് ബോസിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായ ഇദ്ദേഹം മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. സിനിമാതിരക്കുകള്‍ക്കിടയിലും അവതാരകനാവാന്‍ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അദ്ദേഹത്തിന്റെ അവതരണം പോരെന്നും വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന കാഴ്ച സ്ഥിരം സംഭവമാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.നേരത്തെ ലാല്‍സലാം എന്ന പരിപാടി അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ നിന്ന് ലഭിക്കാത്തത്ര പ്രശസ്തിയാണ് ബിഗ് ബോസ് സമ്മാനിച്ചതെന്ന് പുറത്തുപോയവരും സാക്ഷ്യപ്പെടുത്തിയിരുന്നു.

ബിഗ് ഹൗസിലേക്ക് ഇടയ്ക്ക് അതിഥികള്‍ എത്താറുണ്ട്. വിശ്വരൂപം 2 ന്റെ പ്രമോഷനിടയില്‍ ഉലകനായകന്‍ പരിപാടിയിലേക്കെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മുകേഷ് എത്തിയത്. മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്ന ബിഗ് ബോസ് അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ഞെട്ടിക്കാറുണ്ട്. പുതിയൊരാള്‍ വരുമ്പോഴോ നിലവില്‍ ഉള്ളവര്‍ എലിമിനേറ്റാവുകയോ ചെയ്യുമ്പോള്‍ മാത്രമേ ബിഗ് ഹൗസിന്റെ ഗേറ്റ് തുറക്കാറുള്ളൂ. ഇത്തവണ മോഹന്‍ലാലിന് വേണ്ടിയായിരുന്നു ഗേറ്റ് തുറന്നത്.

mohanlals

പ്രളയക്കെടുതി കാരണം കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നില്‍ക്കുന്നതിനാല്‍ ഇത്തവണ ഓണാഘോഷമില്ല പലര്‍ക്കും. താരങ്ങളും ഇതേ അഭിപ്രായമായിരുന്നു പങ്കുവെച്ചത്. ദുരിബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചും തങ്ങളാല്‍ക്കഴിയാവുന്ന സാധനങ്ങള്‍ നല്‍കിയുമാണ് മത്സരാര്‍ത്ഥികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. കസവുമുണ്ടും ജുബ്ബയുമിട്ടാണ് മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്കെത്തിയത്. മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളായിരുന്നു മത്സരാര്‍ത്ഥികള്‍ ധരിച്ചത്. ഷിയാസായിരുന്നു മോഹന്‍ലാലിന്റെ വരവിനെക്കുറിച്ച് വിളിച്ച് അറിയിച്ചത്. ഓടിയടുത്തും ആര്‍ത്തുവിളിച്ചുമാണ് പലരും അദ്ദേഹത്തിനരികിലേക്ക് എത്തിയത്. ഓണം സ്‌പെഷല്‍ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X