»   » കാത്തിരിപ്പുകള്‍ക്ക് വിരാമം! മോഹന്‍ലാലിന്റെ ലാല്‍ സലാം പരിപാടിയിലേക്ക് ആ അതിഥി എത്തുന്നു! ആരാണ് അത്?

കാത്തിരിപ്പുകള്‍ക്ക് വിരാമം! മോഹന്‍ലാലിന്റെ ലാല്‍ സലാം പരിപാടിയിലേക്ക് ആ അതിഥി എത്തുന്നു! ആരാണ് അത്?

By: Teresa John
Subscribe to Filmibeat Malayalam

ലാലേട്ടന്‍ സിനിമകളുടെ നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍ എങ്കിലും സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ ടെലിവിഷന്‍ പരിപാടികളില്‍ കൂടി സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. അമൃത ടിവിയില്‍ ഒരുക്കുന്ന ലാല്‍ സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

അമിതാഭ് ബച്ചനെ പോലെ സിനിമയ്ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ ആര്‍ക്ക് കഴിയും!!

തന്റെ ആരാധകരെ നേരിട്ടു കാണുന്നതിനായി ഒരുക്കിയിരിക്കുന്ന മോഹന്‍ലാലിന്റെ പരിപാടിയില്‍ ഒരു അതിഥി കൂടി എത്തുകയാണ്. പരിപാടിയുടെ ടീസര്‍ ഇന്നലെ പുറത്തിറിക്കിയിപ്പോഴാണ് പരിപാടിയിലെത്തുന്ന അതിഥി തന്നെ സംസാരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ്  ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

'മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ ലാല്‍സലാം'

സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ ടെലിവിഷന്‍ പരിപാടിയിലൂടെയും സജീവമാവുകയാണ്. അമൃത ടിവി യില്‍ ഒരുക്കുന്ന 'മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ ലാല്‍സലാം' എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഒരു അതിഥി കൂടി


മോഹന്‍ലാലിന്റെ ടെലിവിഷന്‍ പരിപാടിയിലേക്ക് ഒരു അതിഥി കൂടി എത്തുകയാണ്. നടി മഞ്ജു വാര്യരാണ് പരിപാടിയില്‍ അതിഥിയായി എത്തുന്നത്.

ടീസര്‍ പുറത്ത്

പരിപാടിയുടെ ടീസര്‍ ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. ഞാന്‍ ലാല്‍ സലാം എന്ന പരിപാടിയില്‍ വരുന്നുണ്ടെന്നും നിങ്ങള്‍ അതിനായി കാത്തിരിക്കണമെന്നും മഞ്ജു പറയുന്നു. പരിപാടിയുടെ ടീസറിലാണ് മഞ്ജു വാര്യര്‍ പരിപാടിയില്‍ വരുന്നതിനെ കുറിച്ച് സംസാരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ

മുമ്പും പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പറയാറുള്ളത്. അതുപോലെ ടീസറും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

മോഹന്‍ലാലിനെ കുറിച്ച് മഞ്ജു പറയുന്നത്

മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാര്യങ്ങളില്‍ ഒന്ന് ആനയാണ്, പിന്നെ ഒന്ന് കടലാണ്. അതുപോലെ മറ്റൊന്നാണ് മോഹന്‍ലാലും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

വ്യത്യസ്ത പരിപാടികള്‍

പരിപാടി വ്യത്യസ്ത തലങ്ങളിലായി അവതരിപ്പിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. അതിനായി ആദ്യം ക്ഷണിച്ചത് 12 വയസില്‍ താഴെയുള്ള കുട്ടികളെയായിരുന്നു.

ചേട്ടച്ഛനായി താരം

ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് വലിയൊരു ആശ്വസമായിട്ടായിരുന്നു അടുത്തായി പരിപാടിയുടെ ഉദ്ദേശം. രാത്രികളില്‍, പകലുകളില്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് പറയുകയാണെങ്കില്‍ അവരുടെ ജീവിതകഥ ലഘു ചിത്രമായി പരിപാടിയില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

English summary
Mohanlal's Lalsalam Show's Teaser out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam