»   » അപ്പന്റെ കൈ വെട്ടിയ, മുട്ടനാടിന്റെ ചോര കുടിക്കുന്ന ആട് തോമ ഇന്ന് നിങ്ങടെ മുന്നിലേക്ക് വരുന്നു!!!

അപ്പന്റെ കൈ വെട്ടിയ, മുട്ടനാടിന്റെ ചോര കുടിക്കുന്ന ആട് തോമ ഇന്ന് നിങ്ങടെ മുന്നിലേക്ക് വരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സ്ഫടികം. മുണ്ട് പറിച്ച് മുഖം പൊത്തി അടിക്കുകയും മുട്ടനാടിന്റെ ചോര കുടിക്കുകയും റെയ്ബന്‍ ഗ്ലാസ് വെക്കുകയും ചെയ്യുന്ന സ്ഫടികം തോമയെ ആരും പെട്ടെന്ന് ഒന്നും മറന്ന് പോവില്ല.

മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം തമ്മില്‍ ഒരു സാമ്യതയുണ്ട്! ആര്‍ക്കെങ്കിലും മനസിലായോ?

ഇന്ന് വീണ്ടും സ്ഫടികം തോമയും കൂട്ടുകാരും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഇപ്രാവശ്യം പുതുമയുണ്ട്. എല്ലാവരും ഇന്നത്തെ സാഹചര്യത്തിലാണ് ടെലിവിഷനിലേക്കെത്തുന്നത്. മോഹന്‍ലാല്‍ അവതരാകനായി എത്തുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് സ്ഫടികം ടീം വീണ്ടും വരുന്നത്.

 mohanlal-aadu-thoma-spadikam

അപ്പന്റെ കൈ വെട്ടിയ ചെകുത്താന്‍ ഒന്നര കാശിന്റെ ഗുണ്ട ആട് തോമ. എന്ന് പറഞ്ഞ് കൊണ്ട് പരിപാടിയുടെ പ്രൊമേ വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. നെടുമുടി വേണു, സ്ഫടികം ജോര്‍ജ്, കെ പി എസ് ലളിത എന്നിവരാണ് പരിപാടിയ്‌ക്കെത്തിയിരുന്നത്.

പ്രായത്തിലല്ല കാര്യം.. 21കാരൻ 28കാരിയെ ഭാര്യയാക്കുമ്പോൾ.. -ശൈലന്റെ 'ബോബി' റിവ്യൂ!!

അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പാരിപാടിയാണ് ലാല്‍സലാം. സിനിമയുടെ തിരക്കുകള്‍ക്കിടിയിലും മോഹന്‍ലാലാണ് പരിപാടിയുടെ അവതരാകനായി എത്തുന്നത്. വെള്ളി ശനി ദിവസങ്ങളില്‍ രാത്രി എട്ട് മണിക്കാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

English summary
Mohanlal's Lalsalam Show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam