അച്ഛനെന്ന നിലയില്‍ അഭിമാനം, മകളുടെ സര്‍പ്രൈസിനെക്കുറിച്ച് മോഹന്‍ലാല്‍, ആശംസയുമായി പ്രണവും

അച്ഛനും ചേട്ടനും പിന്നാലെയായി വിസ്മയ മോഹന്‍ലാലും എത്തുകയാണ്. എന്നാണ് താരപുത്രിയുടെ സിനിമാപ്രവേശനം എന്ന തരത്തിലായിരുന്നു നേരത്തെയുള്ള ചര്‍ച്ചകള്‍. വിസ്മയയും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍. അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസില്‍ താരപുത്രിയും പ്രവര്‍ത്തിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്റെ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞ് വിസ്മയ തന്നെ എത്തിയത്.

അനിയത്തിക്ക് പിന്തുണ അറിയിച്ച് പ്രണവും എത്തിയിരുന്നു. പ്രണവിന് ശേഷമായി വിസ്മയയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എഴുത്തിലും ചിത്രം വരയിലും കഴിവുണ്ടെന്ന് നേരത്തെ തന്നെ വിസ്മയ തെളിയിച്ചിരുന്നു. തന്റെ പുസ്തകം ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയായിരുന്നു വിസ്മയ എത്തിയത്.

Pranav Mohanlal

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേര് നല്‍കിയത്. മകളുടെ പുതിയ പുസ്തകം റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അഭിമാനത്തോടെയാണ് താന്‍ ഇതേക്കുറിച്ച് പ്രഖ്യാപിക്കുന്നതെന്ന് താരം കുറിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. പ്രണയദിനത്തിലെ സര്‍പ്രൈസ് പുറത്തുവരുന്നതിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

Recommended Video

വിസ്മയാ മോഹന്‍ലാലിന്റെ സ്വപ്‌നം സത്യമായി | FilmiBeat Malayalam

വിസ്മയ പലപ്പോഴായി എഴുതിയ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് പുസ്തകം. പെന്‍ഗ്വിന്‍ ബുക്സാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പുറത്തിറക്കുന്നത്. വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ സന്തോഷം സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ നേരത്തെ പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പ്രണവിന്‍റെ പോസ്റ്റ് തരംഗമായി മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X