മോഹന്‍ലാലിന്‍റെ മകളാണോ സാന്ത്വനത്തിലെ അഞ്ജലി, ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല, രസകരമായ ട്രോള്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ബാലന്റെയും സഹോദരന്‍മാരുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് പരമ്പരയുടെ പ്രമേയം. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം. ആദിത്യന്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ നിര്‍മ്മിക്കുന്നത് ചിപ്പി രഞ്ജിത്താണ്. രാജീവ് പരമേശ്വര്‍, ചിപ്പി, ഗിരീഷ് നമ്പ്യാര്‍, അച്ചു സുഗന്ദ്, ഡോക്ടര്‍ ഗോപിക അനില്‍ തുടങ്ങിയവരാണ് സ്വാന്ത്വനത്തിലെ പ്രധാന താരങ്ങള്‍. സീരിയലിലെ താരങ്ങളെല്ലാം ഇതിനകം തന്നെ കുടുംബ പ്രേക്ഷകരുടെ സ്വന്തമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലൊക്കേഷനിലെ തമാശകളെക്കുറിച്ചുള്ള വീഡിയോയുമായി താരങ്ങളെല്ലാം എത്തുന്നുണ്ട്. സ്‌ക്രീനിലെ വില്ലത്തിമാര്‍ക്കൊപ്പം മറ്റ് താരങ്ങള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇടയ്ക്ക് വൈറലായി മാറിയിരുന്നു. സാന്ത്വനത്തില്‍ അഞ്ജലിയായെത്തുന്നത് ഡോക്ടര്‍ ഗോപികയാണ്. താരത്തെക്കുറിച്ചുള്ള രസകരമായ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബാലേട്ടനില്‍ മോഹന്‍ലാലിന്‍റെ മക്കളായി അഭിനയിച്ചത് സഹോദരിമാരായ ഗോപികയും കീര്‍ത്തനയുമായിരുന്നു. കുസൃതിക്കുരുന്നുകളായ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മിനിസ്ക്രീനിലൂടെയാണ് ഇരുവരും തിരിച്ചെത്തിയത്. കബനിയായി ഗംഭീര കൈയ്യടിയായിരുന്നു കീര്‍ത്തിക്ക് ലഭിച്ചത്. ഗോപികയാവട്ടെ അഞ്ജലിയായി തിളങ്ങുകയാണ്.

 Gopika

ബാലേട്ടനിലെ ലാലേട്ടന്റെ മകളായി അഭിനയിച്ച "ഗോപിക" ഇന്ന് ഏഷ്യനെറ്റിലെ സ്വാന്തനം സീരിയലിലെ നായികയായി അഭിനയിക്കുന്നു. അല്ല പറഞ്ഞ പോലെ ബാലേട്ടൻ റീലീസ് ആയിട്ട് 17 കൊല്ലം കഴിഞ്ഞു... സമയം ഒക്കെ എത്ര പെട്ടെന്നാണ് പോകുന്നതെന്നായിരുന്നു ട്രോളര്‍മാരുടെ കണ്ടെത്തല്‍. ഹരിയുടേയും അഞ്ജലിയുടേയും വിവാഹം നടത്താനായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ചത്. ഹരിയുടെ കാമുകിയായ അപര്‍ണ്ണ വേദിയിലേക്ക് എത്തിയതോടെ കഥാഗതി മാറുകയായിരുന്നു.

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

ഹരിയുടെ സഹോദരനായ ശിവനെ വിവാഹം ചെയ്യുകയായിരുന്നു അഞ്ജലി. നേരില്‍ കണ്ടാല്‍ പോരുവിളിക്കുന്ന ഇരുവരും വിവാഹ ശേഷവും അതേ സ്വഭാവം തുടരുകയാണ്. ശിവന്‍ നല്ലവനാണെന്ന് എല്ലാവരും ആവര്‍ത്തിച്ചപ്പോഴും അഞ്ജലി അസ്വസ്ഥയായിരുന്നു. ശിവനും അഞ്ജലിക്കും ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ശിവാഞ്ജലിയെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്.

ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: mohanlal television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X