കവിളത്ത് മറുകുള്ള പെണ്ണിനെ തരാം, സുരേഷിനെ വിവാഹം കഴിപ്പിക്കാനുറച്ച് മോഹന്‍ലാലും രംഗത്ത്, കാണൂ!

അഭിനയവും ആലാപനവുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബൈജു എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും മുത്തേ പൊന്നേ എന്ന ഗാനവും അധികമാരും മറന്നുകാണാനിടയില്ല. ഈ ചിത്രത്തിന് പിന്നാലെ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. നീ ഞങ്ങടെ കണ്ണാണേ എന്ന ഗാനവുമായി അദ്ദേഹം വീണ്ടും വിസ്മയപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിലേക്ക് അരിസ്‌റ്റോ സുരേഷനുമുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചായിരുന്നു എല്ലാവരും ചിന്തിച്ചത്.

വഴക്കും തമാശയും കുസൃതിയുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. രസകരമായ ടാസ്‌ക്കുകളോടൊപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമായും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അമ്പരപ്പിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പരിപാടിക്ക് മാറ്റു കൂട്ടാനായി അദ്ദേഹം ഗാനം ആലപിക്കാറുണ്ട്. മോഹന്‍ലാലും കമല്‍ഹസനുമെല്ലാം അദ്ദേഹത്തിനൊപ്പം ഗാനം ആലപിച്ചിട്ടുമുണ്ട്. പരിപാടിയിലെത്തിയപ്പോള്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസും മോഹന്‍ലാലുമെല്ലാം അദ്ദേഹത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹത്തെ വിവാഹിതനാക്കിയേ അടങ്ങൂ എന്ന ഉദ്ദേശവുമായി മത്സരാര്‍ത്ഥികള്‍ മാത്രമല്ല മോഹന്‍ലാലും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിവാഹം നീണ്ടുപോയത്

വിവാഹം നീണ്ടുപോയത്

വീട്ടിലെ പ്രാരാബ്ധത്തിനിടയില്‍ തന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തോട് ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉന്നയിച്ചിരുന്നു. പ്രായമേറിയിട്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതില്‍ ആരാധകര്‍ക്ക് സംശയമായിരുന്നു. വിവാഹിതരാവാത്തവരോട് ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തോടും ചോദിച്ചത്. സിനിമയുമായി മുന്നേറുന്നതിനിടയില്‍ ബിഗ് ബോസിലേക്കെത്തിയപ്പോള്‍ സഹ മത്സരാര്‍ത്ഥികളും ഈ ചോദ്യവുമായി താരത്തിനരികില്‍ എത്തിയിരുന്നു.

സിനിമയോടുള്ള പ്രണയം

സിനിമയോടുള്ള പ്രണയം

സിനിമയോടുള്ള അടങ്ങാത്ത പ്രണയം എന്നും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് താരം വിവാഹം കഴിക്കാത്തതെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരിടയ്ക്ക് അദ്ദേഹം വിവാഹിതനാവുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. പറ്റിയൊരാളെ കിട്ടിയാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ആ പ്രചാരണം അവസാനിച്ചത്.

അമ്മയെ ഒരുപാട് ഇഷ്ടപ്പെടുന്നു

അമ്മയെ ഒരുപാട് ഇഷ്ടപ്പെടുന്നു

ജീവിതത്തില്‍ അമ്മയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അമ്മയ്ക്ക് കൂടി ഇഷ്ടമാവുന്ന തരത്തിലുള്ള ആളെയാണ് അദ്ദേഹം ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത്. അമ്മയോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെക്കുറിച്ച് എല്ലവാര്‍ക്കും അറിയാവുന്നതാണ്. നിരവധി തവണ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വാചാലനായിരുന്നു. ബിഗ് ബോസില്‍ പേളിയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ പലരും തെറ്റായി വ്യാഖ്യാനിച്ചിരുന്നു.

പേളിയോടുള്ള പൊസ്സീവ്‌നെസ്സ്

പേളിയോടുള്ള പൊസ്സീവ്‌നെസ്സ്

പേളി മാണിയോട് സുരേഷിനുള്ള പൊസ്സസീവ്‌നെസ്സിനെക്കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പേളിയുമായി ആര് വഴക്കിട്ടാലും ഇടനിലക്കാരനായി അദ്ദേഹം ഓടിയെത്തിയിരുന്നു. പേളിയെ ആരെങ്കിലും ഉപദ്രവിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോള്‍ നോക്കിയിരിക്കാന്‍ തനിക്ക് പറ്റുന്നില്ലെന്നും അറിയാതെ താനതില്‍ ഇടപെട്ട് പോവുമെന്നും താരം തുറന്നുപറഞ്ഞിരുന്നു. ഇത് പേളിക്ക് ബാധ്യതയായി മാറുമെന്ന് രഞ്ജിനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീണ്ടും ചര്‍ച്ചയായി

വീണ്ടും ചര്‍ച്ചയായി

പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ അരിസ്‌റ്റോ സുരേഷിന്‍രെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തിനായി പെണ്ണന്വേഷിക്കുന്ന തിരക്കിലാണ് മറ്റുള്ളവര്‍. ഇവര്‍ കണ്ടെത്തുന്ന കുട്ടിയെ പോയി കാണാനും വിവാഹം നടത്താനും താന്‍ തയ്യാറാണെന്നും ഇതെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം തമാശിച്ചിരുന്നു. സാബുവും ഷിയാസുമൊക്കെ അദ്ദേഹത്തെ കെട്ടിച്ചേ അടങ്ങുള്ളൂവെന്ന വാശിയിലുമാണ്.

മോഹന്‍ലാലും ഉറപ്പ് നല്‍കി

മോഹന്‍ലാലും ഉറപ്പ് നല്‍കി

ബിഗ് ബോസ് 50 ദിനം പിന്നിട്ടതിന്‍രെ സന്തോഷത്തിന് പിന്നാലെയായാണ് എലിമിനേഷനിലേക്ക് കടന്നത്. അഞ്ജലി അമീറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇത്തവണ എലിമിനേഷനിലൂടെ ആരും പുറത്തേക്ക് പോയില്ലായിരുന്നു. ആ സന്തോഷത്തില്‍ നില്‍ക്കുന്നതിനിടയിലാണ് സുരേഷിനോട് ഒരു ഗാനം ആലപിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. തന്റെ ഹിറ്റ് പാട്ടായ കവിളോരം മറുകുള്ള പെണ്ണേ എന്ന ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്. ഇത് കേട്ടതോടെ മോഹന്‍ലാലും കവിളില്‍ മറുകുള്ള പെണ്ണിനെ കണ്ടുപിടിച്ച് വിവാഹം കഴിപ്പിച്ചിട്ടേ ഇനി കാര്യമുള്ളൂവെന്നറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X