മമ്മൂട്ടിക്കും അറിയാം! മോഹന്‍ലാലും മഞ്ജു വാര്യരും ആടിപ്പാടുമ്പോള്‍ സദസ്സിലിരുന്ന താരം ചെയ്തത്? കാണൂ!

മലയാള സിനിമയുടെ പരസ്പര പൂരകങ്ങളായ താരരാജാക്കന്‍മാര്‍ അഭിനയത്തിനും അപ്പുറത്ത് പാട്ടിലും മിടുക്കരാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിനിമയിലും അല്ലാതെയുമായി പാട്ട് പാടി ഇവരെത്താറുമുണ്ട്. അത്തരത്തിലുള്ള വേറിട്ട പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ കലാപ്രകടനം വൈറലായി മാറുന്നത്. വില്ലന്‍മാരായി തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഫാന്‍സ് പോരാട്ടത്തിനും അപ്പുറത്ത് ശക്തമായ പിന്തുണ നല്‍കിയാണ് ഇവര്‍ മുന്നേറുന്നത്. വില്ലനില്‍ നിന്നും താരരാജാക്കന്‍മാരായി മാറിയ ഇവര്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍.

സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ എങ്ങനെയാണെന്ന് പല താരങ്ങളും തെളിയിക്കാറുണ്ട്. അവസരം കിട്ടുമ്പോള്‍ കാലപ്രകടനം പുറത്തെടുക്കാറുണ്ട് മിക്കവരും. യുവതാരങ്ങള്‍ മാത്രമല്ല താരരാജാക്കന്‍മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. സെറ്റില്‍ മറ്റുള്ളവര്‍ക്കൊപ്പം തമാശ പറയാനും കളിയാക്കാനുമൊക്കെ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കൂടാറുണ്ട്. കേക്ക് വിതരണം ചെയ്യുന്നതിനിടയില്‍ സെല്‍ഫ് ട്രോളുമായെത്തിയ മമ്മൂട്ടിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. താരസംഘടനയായ അമ്മ നടത്തുന്ന പരിപാടിക്കിടയിലെ റിഹേഴ്‌സലുകളില്‍ പതിവായി ഇത്തരം തമാശകള്‍ അരങ്ങേറാറുണ്ട്. അടുത്തിടെ അമ്മ നടത്തിയ ഒന്നാണ് നമ്മളിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

താരങ്ങളെല്ലാം ഒരുമിച്ചെത്തി

താരങ്ങളെല്ലാം ഒരുമിച്ചെത്തി

യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ഒരുമിച്ചെത്തിയ പരിപാടിയായിരുന്നു ഒന്നാണ് നമ്മള്‍. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായ ഹസ്തവുമായി മുന്നിലെത്തിയവരില്‍ താരങ്ങളുമുണ്ടായിരുന്നു. ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുമൊക്കെയായി താരങ്ങള്‍ മുന്നിലുണ്ടായിരുന്നു. നവകേരള നിര്‍മ്മാണത്തിനുള്ള ധനശേഖരാണാര്‍ത്ഥമാണ് അമ്മ പ്രത്യേക സ്റ്റേജ് ഷോ നടത്തിയത്. അബുദാബിയില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്.

ആരാധകര്‍ക്ക് സംതൃപ്തി

ആരാധകര്‍ക്ക് സംതൃപ്തി

നിറഞ്ഞ സദസിലായിരുന്നു താരങ്ങളുടെ പ്രകടനം. പാട്ടും നൃത്തവുമൊക്കെയായി താരങ്ങള്‍ ശരിക്കും ഗംഭീര വിരുന്നാണ് ഒരുക്കിയതെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തിയപ്പോള്‍ മുതല്‍ ആരാധകരുടെ ശ്രദ്ധ ഈ പരിപാടിക്ക് പിന്നാലെയായിരുന്നു. സ്‌കിറ്റും നൃത്തവും പാട്ടുമൊക്കെയായി കിട്ടിയ അവസരം ശരിക്കും മുതലാക്കുകയായിരുന്നു എല്ലാവരും. പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മോഹന്‍ലാലിന്റെ പാട്ട്

മോഹന്‍ലാലിന്റെ പാട്ട്

അഭിനയം മാത്രമല്ല ആലാപനത്തിലും താന്‍ മോശമല്ലെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തെളിയിച്ചിരുന്നു. നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചിരുന്നു. സ്റ്റേജ് പരിപാടികളിലും താരം പാട്ടുമായെത്താറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചിരുന്നില്ല അദ്ദേഹം. പഴയകാല ഗാനങ്ങളും ആരാധകര്‍ എന്നെന്നും കേള്‍ക്കാനാഗ്രഹിക്കുന്ന ഗാനങ്ങളുമൊക്കെ ചേര്‍ത്തായിരുന്നു ഇത്തവണത്തെ ആലാപനം. മോഹന്‍ലാലിന്‍രെ പാട്ട് കേള്‍ക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യര്‍ക്കൊപ്പവും പാടി

മഞ്ജു വാര്യര്‍ക്കൊപ്പവും പാടി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളിലൊരാളാണ് മഞ്ജു വാര്യരും മോഹന്‍ലാലും. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സിനിമയിലെത്തിയപ്പോഴും ഈ കോംപോ ഒരുമിച്ചിരുന്നു. വില്ലന് ശേഷം ഇരുവരും ഒരുമിച്ചെത്തിയ ഒടിയന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലൂടെയും ഞെട്ടിച്ചിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

മമ്മൂട്ടിയുടെ സ്‌കിറ്റ്

മമ്മൂട്ടിയുടെ സ്‌കിറ്റ്

പാട്ടല്ല സ്‌കിറ്റും ഡാന്‍സുമായാണ് മ്മമൂട്ടിയുടെ വരവ്. ഡാന്‍സിന്റെ കാര്യത്തില്‍ ആരാധകര്‍ പോലും പഴി പറയാറുണ്ടെങ്കിലും അദ്ദേഹം വിട്ടുകൊടുക്കാറില്ല. അടുത്തിടെ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കാര്യവും തന്നെക്കൊണ്ട് കഴിയില്ലെന്ന് കരുതാറില്ലെന്നും യുവതാരങ്ങള്‍ക്ക് ഇതൊരു മാതൃകയായി മാറട്ടെയെന്നും കരുതിയാണ് താന്‍ പറ്റാത്ത പണി ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്. മോഹന്‍ലാലിനൊപ്പം സ്‌കിറ്റും ഡാന്‍സുമായി ഇത്തവണയും അദ്ദേഹമെത്തുന്നുണ്ട്.

 ദുല്‍ഖറും പാടി

ദുല്‍ഖറും പാടി

മലയാളം ഉച്ഛരിക്കുന്ന കാര്യത്തില്‍ താരപുത്രന്‍മാരില്‍ ചിലരൊക്കെ പിന്നാക്കമാണ്. ഡബ്ബിംഗിന്റെ കാര്യത്തില്‍ ചില്ലറ പഴികളൊന്നുമില്ല ദുല്‍ഖറിനും പ്രണവിനും കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ ഈ വിമര്‍ശനം അവസാനിപ്പിച്ചിരുന്നു. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്നും ദുല്‍ഖര്‍ തെളിയിച്ചിരുന്നു. ഒന്നാണ് നമ്മളില്‍ ദുല്‍ഖരിന്‍രെ പാട്ടുമുണ്ട്. പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

വീഡിയോ കാണാം

മോഹന്‍ലാലിന്റെ പാട്ട് കേട്ട മമ്മൂട്ടിയുടെ ഭാവം, വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X