For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ പ്രശ്‌നക്കാരോട് മോഹന്‍ലാലിന് പറയാനുള്ളത്! സഹികെട്ടപ്പോള്‍ പൊട്ടിത്തെറി! കാണൂ!

  |

  മറ്റൊരു എലിമിനേഷനുള്ള സമയമായി ബിഗ് ബോസില്‍. ഇത്തവണ ആരായിരിക്കും പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. താനായിരിക്കും പോവുന്നതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പറച്ചില്‍. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് പരിപാടി. മത്സരാര്‍ത്ഥികളുടെ പരാതിയും പരിഭവവുമൊക്കെ കേള്‍ക്കാനും ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കാനും പുറത്തേക്ക് പോവേണ്ടുന്നയാളെ പ്രഖ്യാപിക്കാനുമൊക്കെയായാണ് മോഹന്‍ലാല്‍ പരിപാടിയിലേക്ക് എത്താറുള്ളത്.

  ശ്വേത മേനോന്‍ ബിഗ് ഹൗസിലായതില്‍ ആനിക്ക് സന്തോഷം, സൂപ്പര്‍ ജോഡിയില്‍ ഇനി കുക്കറി ഷോയും?

  എലിമിനേഷന്‍ എപ്പിസോഡിന് മുന്നോടിയായി മോഹന്‍ലാല്‍ ഇത്തവണയും ബിഗ് ബോസിലേക്കെത്തിയിട്ടുണ്ട്. പ്രണയവും വഴക്കുമൊക്കെയായി മത്സരാര്‍ത്ഥികളും സജീവമാണ്. പ്രണയിതാക്കളെ കണ്ടെത്താനുള്ള രഹസ്യ നീക്കങ്ങളൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്. പെരുമാറ്റത്തിലെ അസ്വഭാവികതയും മര്യാദയില്ലായ്മയും ഡ്യൂട്ടി ചെയ്യുന്നതിലെ താല്‍പര്യക്കുറവുമൊക്കെയാണ് ഇപ്പോള്‍ പരസ്യമായിട്ടുള്ളത്. സംശയം ഉറപ്പിക്കുന്ന തരത്തില്‍ പല നീക്കങ്ങളും ഇവര്‍ നടത്തുന്നുണ്ട്. പേളി മാണിയും രഞ്ജിനിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വന്‍വഴക്കിലാണ് അവസാനിച്ചത്. ഇചതേക്കുറിച്ചൊക്കെ മോഹന്‍ലാല്‍ കൃത്യമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിഗ് ഹൗസിലെ പ്രണയിതാക്കള്‍ പണി തുടങ്ങി, റൊമാന്‍സിനിടയിലെ കോഡ് ഭാഷയും ചിരിയും, കാണൂ!

  ലൂസിഫര്‍ ലുക്കില്‍ മോഹന്‍ലാല്‍

  ലൂസിഫര്‍ ലുക്കില്‍ മോഹന്‍ലാല്‍

  പുതിയ സിനിമയായ ലൂസിഫറിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതേ ലുക്കിലാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയിട്ടുള്ളത്. സൗമ്യനായാണ് വന്നിട്ടുള്ളതെങ്കിലും ബിഗ് ബോസിലെ പല കാര്യങ്ങളിലും അദ്ദേഹം അസ്വസ്ഥനാണ്. ഇത് കൃത്യമായി വ്യക്തമാക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാല്‍ കലിപ്പില്‍ എത്തിയതോടെ ബിഗ് ബോസില്‍ വല്ലതും സംഭവിക്കുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകര്‍ പങ്കുവെച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കുകളും അഭിപ്രായഭിന്നതയും തര്‍ക്കവുമൊക്കെ രൂക്ഷമായി തുടരുകയാണ് ഇപ്പോള്‍. അതിനിടയിലാണ് കൃത്യമായ നിര്‍ദേശങ്ങളുമായി അദ്ദേഹമെത്തിയത്.

  സത്യം മാത്രമേ പറയാവൂ!

  സത്യം മാത്രമേ പറയാവൂ!

  കൃത്യമായ പോയന്റുകളില്‍ ക്യാമറ സ്ഥാപിച്ചതിനാല്‍ത്തന്നെ പല കാര്യങ്ങളും പരസ്യമാണ്. എഡിറ്റിങ്ങില്ലാതെയാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങളും ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കള്ളം പറയുന്നവര്‍ക്ക് കൃത്യമായ താക്കീത് മോഹന്‍ലാല്‍ നേരത്തെ നല്‍കിയിരുന്നു. വീണ്ടും അത്തരത്തിലൊരു സംഭവം നടന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബിഗ് ബോസിലെ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് പുറത്തേക്ക് പോവാനുള്ള ഗേറ്റ് തുറന്നുതരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  പേളിക്ക് സംഭവിച്ചത്?

  പേളിക്ക് സംഭവിച്ചത്?

  പ്രേതകഥ പറയുന്ന ഭാര്‍ഗവീനിലയം ടാസ്‌ക്കിനിടയില്‍ പേളിക്കെതിരെ ചെരിപ്പെറിഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താരം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ക്യാപ്റ്റനായ രഞ്ജിനി ഇടപെട്ടില്ലെന്നും യൂസ് ലെസ് ക്യാപ്റ്റനാണെന്നും ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്ലെന്നുമൊക്കെ പേളി പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിനിയാവട്ടെ ടാസ്‌ക്ക് നിയന്ത്രിച്ചിരുന്ന അനൂപ് ചന്ദ്രന്റെ വാക്കുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. പേൡയുടെ പറച്ചില്‍ പൂര്‍വ്വ സ്ഥിതിയിലായതോടെ രഞ്ജിനിക്ക് ടെംപര്‍ നഷ്ടപ്പെടുകയും മുട്ടന്‍വഴക്കായി മാറുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പരിപാടിയില്‍ നിന്നും പുറത്ത് പോവണമെന്ന് പേളി ആവശ്യപ്പെട്ടിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മോഹന്‍ലാലും പേളിയോട് വിശദീകരണം ചോദിക്കുന്നുണ്ട്.

  സാബുവിന്റെ വിശദീകരണം

  സാബുവിന്റെ വിശദീകരണം

  സാബുവായിരുന്നു ചെരിപ്പേറ് പ്രയോഗിച്ചത്. കപ്പൊക്കെ മുന്നിലുണ്ടായിരുന്നില്ലോ, അത് വല്ലതും വലിച്ചെറിഞ്ഞൂടായിരുന്നോ എന്ന് പേളി അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതേക്കുറിച്ച് താനും ആലോചിച്ചിരുന്നു പിന്നീടാണ് ചെരിപ്പെറിഞ്ഞതെന്ന് പേളി പറഞ്ഞിരുന്നു. ടാസ്‌ക്ക് പെര്‍ഫോം ചെയ്യുന്നതിനിടയില്‍ മോശമായ രീതിയിലുള്ള ഇടപേടല്‍ നടത്തിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും പറഞ്ഞ് പേളി അദ്ദേഹത്തിന് നേരെ പൊട്ടിത്തെറിച്ചപ്പോള്‍ തുടക്കത്തില്‍ സാബു വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അത് കേള്‍ക്കാതെ വീണ്ടും പറയുന്നത് തുടര്‍ന്നപ്പോള്‍ അദ്ദേഹം മിണ്ടാതിരിക്കുകയായിരുന്നു. അദ്ദേഹത്തോടും മോഹന്‍ലാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

  രഞ്ജിനിക്ക് പറയാനുള്ളത്

  രഞ്ജിനിക്ക് പറയാനുള്ളത്

  രഞ്ജിനിക്കെന്താണ് പറയാനുള്ളതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ഇതിലും ഭേദം തന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുന്നതായിരുന്നു നല്ലതെന്നാണ് അനൂപ് ചന്ദ്രന്‍ പറഞ്ഞത്. മത്സരാര്‍ത്ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മോഹന്‍ലാല്‍ ബിഗ് ബോസിന്റെ നിബന്ധനകള്‍ പാലിക്കാന്‍ പറ്റാത്ത ഒരാളും പരിപാടിയില്‍ തുടരേണ്ടതില്ലെന്നും അറുത്തുമുറിച്ച് പറയുന്നുണ്ട്. ആരെയാണ് പുറത്താക്കുന്നതെന്ന കാര്യത്തെക്കുറിച്ചും എലിമിനേഷന്‍ അത്ര നല്ല കാര്യമല്ലെന്നും ജോലിയുടെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതെന്നുമൊക്കെ പറയുന്നുണ്ട്.

  വീഡിയോ കാണാം

  മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ പറയുന്നതെന്താണെന്നറിയേണ്ടേ? വീഡിയോ കാണാം.

  English summary
  Mohanlal's talk to contestants,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X