നിങ്ങള്‍ ഗുണ്ടയാണോ? വേദനയോടെ സാബു അത് പറഞ്ഞു! മോഹന്‍ലാല്‍ ശരിക്കും ഞെട്ടി!

By Nimisha

Recommended Video

നിങ്ങള്‍ ഗുണ്ടയാണോ? വേദനയോടെ സാബു അത് പറഞ്ഞു

തരികിട എന്ന പരിപാടിയെക്കുറിച്ച് പ്രേക്ഷകര്‍ മറന്നുകാണാനിടയില്ല. സാബുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ച പരിപാടി കൂടിയായിരുന്നു ഇത്. ആളുകളെ വട്ടുപിടിപ്പിക്കുന്ന തരത്തില്‍ രസകരമായാണ് നടത്തുന്നതെങ്കിലും പലരും ഈ പരിപാടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അത്ര പെട്ടെന്നൊന്നും ആര്‍ക്കും ദഹിക്കില്ല ഈ പരിപാടി. സോഷ്യല്‍ മീഡിയയിലൂടെ സഭ്യമല്ലാതെ പെരുമാറിയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ലസിത പാലയ്ക്കലിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് സാബു ബിഗ് ബോസിലേക്കെത്തിയത്.

പോലീസ് അന്വേഷണത്തിനിടയില്‍ പരിപാടിയിലേക്കെത്തിയ താരത്തെ കണ്ടപ്പോള്‍ പ്രേക്ഷകരും അമ്പരന്നിരുന്നു. പലരുടെയും യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വം ഈ പരിപാടിയിലൂടെ പുറത്തുവരുന്നുണ്ട്. മറ്റുള്ളവരെ പോത്സാഹിപ്പിച്ചും പ്രകോപിപ്പിച്ചും വഴക്കിട്ടുമൊക്കെയാണ് സാബുവും പെരുമാറുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടി താരത്തിന്റെ സ്വാഭാവം തന്നെ മാറി മറിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ഇതേ തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 തെറ്റിദ്ധാരണകള്‍ മാറുന്നു

തെറ്റിദ്ധാരണകള്‍ മാറുന്നു

ബിഗ് ബോസിലേക്കെത്തിയവരില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളിലൊന്നായിരുന്നു സാബുവിന്റേത്. എന്നാല്‍ മറ്റുള്ളവരെപ്പോലും അമ്പരപ്പെടുത്തുന്ന തരത്തിലാണ് താരത്തിന്റെ പെരുമാറ്റം. മറ്റുള്ളവര്‍ക്ക് മുന്നില്‍ ശക്തനായ ഒരു എതിരാളിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. രഞ്ജിനിയും സാബുവും ചേരുമ്പോള്‍ അവരെ തകര്‍ക്കാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നതും ഈ ഭയം കാരണമാണ്. പേളിയെ ഉയര്‍ത്തിക്കാണിക്കുന്നതിനിടയിലും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇരുവര്‍ക്കും കഴിയുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഗുണ്ടയെന്ന് സംബോധന ചെയ്തപ്പോള്‍

ഗുണ്ടയെന്ന് സംബോധന ചെയ്തപ്പോള്‍

കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായാണ് മോഹന്‍ലാല്‍ സാബുവിനോടും രഞ്ജിനിയോടും നിങ്ങള്‍ ഗുണ്ടകളെപ്പോലയല്ലെ ബിഗ് ബോസില്‍ പെരുമാറുന്നതെന്ന് ചോദിച്ചത്. ഇത് കേട്ടപ്പോള്‍ രഞ്ജിനി സന്തോഷത്തോടെ അത് സമ്മതിച്ചിരുന്നു. അതെ ലാലേട്ടാ ഞാനൊരു ഗുണ്ടയാണെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ സാബുവിന്റെ മുഖഭാവവും പ്രതികരണവും അത്ര നല്ലതായിരുന്നില്ല.

മോഹന്‍ലാലിനോട് ചോദിച്ചു

മോഹന്‍ലാലിനോട് ചോദിച്ചു

എപ്പിസോഡ് അവസാനിപ്പിക്കുന്നതിന് തൊട്ടുമുന്‍പായാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോയെന്നാരാഞ്ഞത്. അദ്ദേഹത്തോടുള്ള എല്ലാവിധ ബഹുമാനവും നിലനിര്‍ത്തിയാണ് സാബു ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. അതിന് ശേഷമാണ് മോഹന്‍ലാല്‍ തന്റെ ഭാഗം വിശദീകരിച്ചത്.

ഞാന്‍ വിളിച്ചതല്ല

ഞാന്‍ വിളിച്ചതല്ല

താന്‍ അല്ല ഇത്തരത്തില്‍ വിളിച്ചതെന്നും നിങ്ങളുടെ പെരുമാറ്റം കണ്ട് പ്രേക്ഷകരാണ് ഇങ്ങനെ വിലയിരുത്തിയത്. പരിപാടി കാണുന്നവരാണ് അങ്ങനെ പറയുന്നതും വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സാബുവിന് അത് താങ്ങാനായിരുന്നില്ല. തന്റെ ഭാഗം അദ്ദേഹം വിശദീകരിച്ചിരുന്നു. ഷിയാസിനെ പ്രകോപിപ്പിക്കാനായിരുന്നില്ല അന്ന് താന്‍ അങ്ങനെ ചെയ്തതെന്ന് താരം പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.

ഡംബല്‍ വലിച്ചെറിഞ്ഞത്

ഡംബല്‍ വലിച്ചെറിഞ്ഞത്

ബിഗ് ബോസില്‍ വ്യായാമത്തിനായി നേതൃത്വം നല്‍കുന്നത് ഷിയാസാണ്. എപ്പിസോഡിനിടയില്‍ ഷിയാസിന്റെ ഡംബല്‍ താരം വലിച്ചെറിഞ്ഞിരുന്നു. അദ്ദേഹത്തെ വേദനിപ്പിക്കാനായിരുന്നില്ല മറിച്ച് ദേഷ്യം ശമിക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തത്. ആരെയും വേദനിപ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ലെന്നും താരം പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമായത്. ഇതോടെയാണ് സാബു തരികിടയൊക്കെ നിര്‍ത്തിയോ എന്ന ചോദ്യം ഉയര്‍ന്നത്.

ഹിമയുടെ ശ്രമങ്ങളില്‍ താല്‍പര്യമില്ല

ഹിമയുടെ ശ്രമങ്ങളില്‍ താല്‍പര്യമില്ല

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹിമ പരിപാടിയിലേക്ക് തിരിച്ചെത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്തുപോയതിന് ശേഷം താന്‍ ഏറ്റവും മിസ്സ് ചെയ്തത് സാബുവിനെയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അദ്ദേഹത്തെ ഉമ്മ വെച്ചും സ്‌നേഹമാണെന്ന തരത്തിലുള്ള പ്രകടനവും താരം നടത്തിയിരുന്നു. ഈ നീക്കത്തെ സംശയത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. ഇത്തരത്തിലുള്ള നീക്കങ്ങളിലൊന്നും താന്‍ വീഴില്ലെന്ന് സാബു വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X