17 അംഗങ്ങളിൽ ഫ്രുക്രുവിനോട് മാത്രം ലാലേട്ടൻ അത് വെളിപ്പെടുത്തി, ആവേശത്തോടെ മത്സരാർഥി
Recommended Video
മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയൊടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 2. മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ഗംഭീരമായ ആഘോഷത്തോടെ ജനുവരി 5 ഞയറാഴ്ച ആരംഭിച്ചു. സിനിമ-സീരിയൽ താരങ്ങൾ, അവതാരകർ എന്നിവരെ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലയിലുളളവരും ബിഗ്ബോസ് ഹൗസിൽ അംഗങ്ങളായി എത്തിയിട്ടുണ്ട്.

മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ മുത്തശ്ശിയായി രഞ്ജനി ചാണ്ടി, അവതാരിക എലീന പടിക്കൽ, ആർ ജെ രഘു, ആര്യ, , സാജു നവോദയ, വീണ നായർ, മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ രജത് കുമാർ, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ, ടിക്ക് ടോക്ക് താരം ഫുക്രൂ എന്നിവരാണ് സീസൺ 2 ലെ കുടുംബാംഗങ്ങൾ.
പ്രേക്ഷകർ ബിഗ്ബോസ് ഹൗസിൽ കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മത്സരാർഥിയായിരുന്നു ടിക്ക് ടോക്ക് താരം ഫ്രുക്രു. ഇദ്ദേഹത്തിന്റെ എൻട്രിയെ കുറിച്ചുളള സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രേക്ഷകരെ ആവേശത്തിലാക്കി കൊണ്ടായിരുന്നും വരവ്. ഫ്രുക്രുവനെ പരിചയപ്പെടുത്തിയതിനു ശേഷം ബിഗ്ബോസ് ഹൗസിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ ഫ്രുക്രു ഫാൻസിനെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. നിന്റെ വലിയ ഫാനാണ് ഞാൻ, ആരോടും പറയണ്ട എന്നായിരുന്നു ഫുക്രുവിനോട് ലാലേട്ടൻ പറഞ്ഞത്.


Click it and Unblock the Notifications











