»   » സാബു - പേളി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടായത് ഇങ്ങനെ!! മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു...

സാബു - പേളി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടായത് ഇങ്ങനെ!! മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  സാബു - പേളി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടായത് ഇങ്ങനെ!! | filmibeat Malayalam

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് സീസൺ1. ഇന്റർനാഷണൽ ഷോയെ ആധാരമാക്കി തുടങ്ങിയ ബിഗ്ബോസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ ഇപ്പോഴും വിജയകരമായി ഷോ മുന്നോട്ട് പോകുകയാണ്. ഒരോ ഭാഷയുലും സൂപ്പർസ്റ്റാറുകളാണ് ഈ ഷോയുടെ അവതാരകരായി എത്തുന്നത് എന്നുള്ളതാണ് ബിഗ്ബോസിന്റെ വിജയത്തിന്റെ മറ്റൊരു കാരണം.

  വിജയ് യുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക!! 100 വയസുവരെ ആരോഗ്യവാനായി ഇരിക്കണം- എംപി

  ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളത്തിലാണ് ഏറ്റവും ഒടുവിൽ ആരംഭിച്ചത്. ജൂൺ 24 ന് ആരംഭിച്ച ഷോയുടെ അവതാരകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. തുടക്കം പോലെ തന്നെ മനോഹരമായിട്ടായിരുന്നു സെപ്റ്റംബർ 30 ന് ഷോ അവസാനിച്ചതും. സാബു മോനായിരുന്നു ബിഗ്ബോസ് മലയാളത്തിന്റെ വിജയ്. ബിഗ് ബോസിലെ കാണാ കാഴ്ചകളെ കുറിച്ച് മോഹൻലാൽ തുറന്നു പറയുകയാണ്. ഷോയുടെ പിന്നിലുള്ള വിജയത്തെ കുറിച്ചും ഫാൻസിനെ കുറിച്ചും ലാലേട്ടൻ മനസ് തുറക്കുകയാണ്. ഏഷ്യനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം  തുറന്നു പറഞ്ഞത്

  വിമർശനങ്ങൾ

  ബിഗ്ബോസ് ഷോയെ കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വിമർശനങ്ങളായിരുന്നു ഉയർന്നത്. മറ്റുളള ഭാഷകളിലെ ബിഗ്ബോസ് ഷോയെ കുറിച്ചുളള വിവാദങ്ങളും ഇതിലെ മത്സരാർഥികളെ കുറിച്ചും ആരോപണങ്ങളും വൻ വിമർശനത്തിനു വഴിവെച്ചിരുന്നു. ഇത് ഷോയെ ആദ്യകാലങ്ങളിൽ ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷോയുടെ ഘടനരീതിയും പാറ്റേണും മനസ്സിലാക്കിയ പ്രേക്ഷകർ ഷോയ്ക്ക് തങ്ങളുടെ സ്വീകരണ മുറിയിൽ സ്ഥാനം കൊടുക്കുകയായിരുന്നു.

  വലിയ ചർച്ചയായി

  ബിഗ്ബോസ് ഷോയുടെ വിജയം എന്റർടെയ്ൻമെന്റ് ഇൻസ്ട്രിയുടെ മാജിക്കായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. പ്രേക്ഷകർ അത്രയധികം ഷോയുമായി ഇഴുകി ചേർന്നിരുന്നു. ഷോയെ കുറിച്ച് മനസ്സിലാക്കാൻ പ്രേക്ഷകർ കുറച്ചു സമയം എടുത്തിരുന്നു. പിന്നീട് നമ്മൾ തന്നെ അറിയാതെ അവരുടെ സ്വീകരണ മുറികളിൽ ബിഗ്ബോസ് ഒരു ചർച്ചയായി മാറുകയായിരുന്നു.

  ബിഗ്ബോസിന്റെ വിജയം

  ഒരു സിനിമ കാണുമ്പോൾ ഇങ്ങനെയൊരാളെ എനിയ്ക്ക് അറിയാമല്ലോ അല്ലെങ്കിൽ ഇങ്ങനെ ഒരു സംഭവം വീട്ടിനുള്ളിൽ ഉണ്ടായി എന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതു പോലെ പ്രേക്ഷകർക്കും ഇത്തരത്തിലുളള പല സംഭവങ്ങളും ബിഗ്ബോസ് വീട്ടിനുളളിൽ നിന്ന റിലേറ്റ് ചെയ്യാൻ പറ്റിയാൽ അതാണ് ആ ഷോയുടെ വിജയമെന്നും മോഹൻലാൽ പറഞ്ഞു.

  ബിഗ്ബോസ് ആർമികൾ

  തനിയ്ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മറ്റൊരാൾ ചെയ്യുമ്പോൾ കണ്ടു നിൽക്കുന്നവർ അതിൽ ആകൃഷ്ടിതരാകും. അപ്പോൾ അവിടെ ഒരു ഹീറോയിസം ഉണ്ടാകും. അങ്ങനെയാണ് ഫാൻസ് ഉണ്ടാകുന്നത്. ഇങ്ങനെ ഒന്നിലധികം ആളുകൾ ചേരുമ്പോൾ ആർമികൾ രൂപപ്പെടും. ഈ ആർമി എന്നുള്ള പേര് പുതിയ വാക്കാണ്. ബിഗ്ബോസ് എന്നത് ഒരു ഗെയിം ആണ്. കളിയെ കളിയായി എടുക്കുമ്പോൾ തന്നെ ഒരു സ്പേർട്സ്മാൻ സ്പിരിറ്റ് ഉണ്ടാകുമെന്നും ലാലേട്ടൻ പറയുന്നുണ്ട്.

  മാറ്റം

  ബിഗ് ബോസ് നമ്മളിലേയ്ക്ക് തന്നെ തിരിച്ച് വെച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്. നമ്മളെ തന്നെ മനസിലാക്കി തരുന്ന ഒരു കണ്ണാടിയാണ് ബിഗ് ബോസ്. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരിൽ മെന്റാലായും സ്പിരിച്ച്യുലായും ആ മാറ്റം പ്രകടമാകുക തന്നെ ചെയ്യും. ഹൗസിലുണ്ടായിരുന്ന പല വ്യക്തികളും അവർക്ക് ലൈഫിൽ മാറ്റമുണ്ടായി എന്നാണ് പറയുന്നത്. ഇവർ ഒന്നുകൂടി ഈ ഷോ കാണുമ്പോൾ നമ്മൾ ഇങ്ങനെയായിരുന്നോ എന്ന് മനസിലാക്കും.

  English summary
  mohanlal says about biggboss army descrptin.mohanlal say about bigboss army

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more