ലാലേട്ടന് മുന്നിൽ ചോദ്യവും ജനങ്ങൾ!! അറിയേണ്ടത് ബിഗ് ബോസിന്റെ തിരക്കഥ? താരത്തിന്റെ മറുപടി കാണൂ
മനസിന്‍റെ ശുദ്ധീകരണായി മാറുന്ന ഷോയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മികച്ച പ്രതികരണവുമായി ബിഗ് ബോസ് മലയാളം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ജൂൺ 24 ന് ഗംഭീരമായി ആരംഭിച്ച ഷോ ഇപ്പോൾ നാൽപ്പത് ദിവസം പിന്നിടുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നതിനും മുൻപ് തന്നെ ഷോയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. കുടുംബാംഗങ്ങൾക്ക് കാണാൻ സാധിക്കാത്ത പരിപാടിയാണെന്നും ഇതു നിർത്തണമെന്നും അവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രചരണമായിരുന്നു അരങ്ങേറിയത്.
കൂടാതെ ഷോയിലെ മത്സരാർഥികളെ കുറിച്ചും പരാതികൾ ഉയർന്നിരുന്നു. ഷോ തുടങ്ങിയതിനു ശേഷം ഇതിന്റെ ഇമേജ് മാറുകയായിരുന്നു. എന്താണ് ബിഗ് ബോസ് എന്ന് മനസിലാക്കിയ ജനങ്ങൾ ഇപ്പോൾ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. എങ്കിലും ജനങ്ങൾക്കിടയിൽ ഷോയെ കുറിച്ച് ചെറിയ സംശയങ്ങൾ ഉയരുന്നുണ്ട്. അതിനുള്ള മറുപടിയുമായി ലാലേട്ടൻ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞു പോയതിനെ കുറിച്ചും വരാൻ പോകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്..

ജനങ്ങളുടെ മനസിലുളള ചോദ്യങ്ങൾ
ആദ്യ കാലങ്ങളിൽ ഷോയുടെ കുതിപ്പിന്റെ വേഗത കുറഞ്ഞുവെങ്കിലും പിന്നീട് ബിഗ് ബോസ് റിയാലിറ്റി വൻ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന പലകാര്യങ്ങളും വിശ്വസിക്കാൻ കഴിയാത്തതാണ്. ഇതിനെ തുടർന്ന് നിരവധി സംശയങ്ങൾ പ്രേക്ഷകരുടെ മനസിൽ എത്തുന്നുണ്ട്. അത് സാഷ്യൽ മീഡിയയിലൂടേയും മറ്റും ജനങ്ങൾ പ്രകടിപ്പിക്കുന്നു.

പ്രേക്ഷകർക്ക് മറുപടിയുമായി ലാലേട്ടൻ
ബിഗ് ബോസിനെ കുറിച്ച് ഉയരുന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലൈവിൽ എത്തിയാണ് ലാലേട്ടൻ പ്രേക്ഷകർക്ക് മറുപടി നൽകിയത്. ഇതിനു മുൻപും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ലാലേട്ടൻ എത്തിയിരുന്നു.

ബിഗ് ബോസിന്റെ തിരക്കഥ
ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും ചോദിക്കുന്നത് ബിഗ്ബോസ് തിരക്കഥയുടെ അടിസ്ഥാനത്തിലാണോ നടക്കുന്നതെന്നാണ്. എന്നാൽ ഇതിന് വ്യക്തമായ മറുപടി ലാലേട്ടൻ നൽകിയിട്ടുണ്ട്. ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് അല്ലെന്നും മത്സരാർഥികളുടെ കയ്യിലാണ് ഷോ.

മത്സരാർഥികളുടെ കയ്യിലാണ് ഷോ
ബിഗ് ബോസ് ഷോയിലെ മത്സരാർഥികളുടെ കയ്യിലാണെന്നും അത് അനുസരിച്ചാണ് താനും മുന്നോട്ട പോകുന്നതെന്നും ലാലേട്ടൻ പറഞ്ഞു. അവരുടെ മറുപടിയ്ക്കനുസരിച്ചാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം മറുപടി പറഞ്ഞു. ചോദ്യങ്ങൾക്ക് വളറെ ശ്രദ്ധ പൂർവ്വമാണ് ലാലേട്ടൻ മറുപടി നൽകിയത്.

എലിമിനേഷനെ കുറിച്ച്
മത്സരാർഥികളുടെ വേർപാട് വേദനാജനകമാണെന്നും ലാലേട്ടൻ പറഞ്ഞു. പുറത്തു പോകുന്നവരിൽ ഭൂരിഭാഗം പറയുന്നത് തങ്ങളെ ബിഗ് ബോസ് മനസിലാക്കിയില്ല എന്നാണ്. പുറത്തു പോകുന്നവർ കരയുമ്പോൽ തനിയ്ക്കും സങ്കടം വരാറുണ്ട്. പക്ഷെ എന്‍റെ സങ്കടത്തിന് ഇവിടെ സ്ഥാനമില്ലെന്നും ലാലേട്ടൻ പറഞ്ഞു

ബിഗ് ബോസിലെ ഓണം
ബിഗ് ബോസില്‍ ഓണമുണ്ടാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാകും. കൂടാതെ അവരെ തേടി വലിയ വലിയ സര്‍പ്രൈസുകള്‍ അവരെ കാത്തിരിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനസിന്‍റെ ശുദ്ധീകരണായി മാറുന്ന ഷോയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.


Click it and Unblock the Notifications