മോഹന്‍ലാലിന്‍റെ കൈയ്യില്‍ ചുംബിച്ച മഞ്ജു, ഇനി ആ കൈ കഴുകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു
മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി കാത്തിരിക്കാറുണ്ട് പല നായികമാരും. അദ്ദേഹത്തിനൊപ്പമുള്ള അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടരാണ് തങ്ങളെന്ന് താരങ്ങളെല്ലാം പറയാറുമുണ്ട്. സ്‌ക്രീനിലും ജീവിതത്തിലും അദ്ദേഹത്തെ ആരാധിക്കുന്നവരേറെയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് പിന്നീട് സീരിയലിലും സിനിമയിലും ചേക്കേറുകയായിരുന്നു താരം.
ബിഗ് ബോസ് സീസണ്‍ 2ലും മഞ്ജു മത്സരിച്ചിരുന്നു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നുവെന്ന് മഞ്ജു പറയുന്നു. ആ അവസരം ശരിക്കും വിനിയോഗിക്കുകയായിരുന്നു താരം. സിസിലി എന്ന എല്‍ഡി ക്ലാര്‍ക്കായാണ് മഞ്ജു എത്തിയത്. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മഞ്ജു.
{photo-feature}


Click it and Unblock the Notifications