'സൽമാന്റെ ഷോപോലും കണ്ടിട്ടില്ല, കുട്ടികളുടെ പ്രാക്ക് ഞാൻ എന്തിന് വാങ്ങണം?, ദേഷ്യം വരാറുണ്ട് കാണിക്കാറില്ല'

ബി​ഗ് ബോസ് മലയാളം ഭൂരിഭാ​ഗം പ്രേക്ഷകരും കാണുന്നതിന്റെ പ്രധാന കാരണം മലയാളത്തിന്റെ ജനപ്രിയ താരം മോഹൻലാലാണ് അവതാരകൻ എന്നതാണ്. ഒന്നാം സീസൺ മുതൽ ഏഴാം സീസൺ വരെയും താരമാണ് ബി​ഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. അതിന്റെ പേരിൽ നിരവധി ഹേറ്റും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തിരക്കിട്ട ജീവിതത്തിന് ഇടയിൽ നടന് എപ്പിസോഡുകൾ കാണാനുള്ള സമയം ലഭിക്കാറുണ്ടോയെന്ന് തുടങ്ങി നിരവധി സംശയങ്ങൾ പ്രേക്ഷകർക്കുണ്ട്.

ഇപ്പോഴിതാ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും താരം മറുപടി നൽകി. രണ്ടര മണിക്കൂറിൽ വലിയൊരു കഥ പറയുന്നതാണ് സിനിമ. ഒരാഴ്ചത്തെ കഥ ഒരു മണിക്കൂറിൽ പറയുന്നു എന്നതാണ് ബി​ഗ് ബോസ് ഹോസ്റ്റിങ്. അത് അത്ര എളുപ്പമല്ല. അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യും.

Bigg Boss Malayalam Mohanlal
Photo Credit: Asianet / Youtube

ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരുടേയും റഫറൻസ് ഒന്നും ഞാൻ എടുത്തിരുന്നില്ല മോഹൻലാൽ പറഞ്ഞ് തുടങ്ങി. റഫറൻസ് എടുത്ത് ചെയ്യാൻ പറ്റില്ല. മലയാളത്തിലെ ബി​ഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറൻസിനായി മറ്റ് ബി​ഗ് ബോസുകൾ ഞാൻ കണ്ടിട്ടില്ല. കമൽഹാസന്റെ ഷോ കണ്ടിട്ടുണ്ട്. സൽമാൻ ഖാന്റെ പോലും ഒരു ഫുൾ ഷോ ഞാൻ കണ്ടിട്ടില്ല.

ഒന്നാമത് അതിൽ നിന്നും ഒന്നും ഇൻസ്പെയർ ചെയ്യാൻ പറ്റില്ല. പ്രിപ്പയർ ചെയ്തിട്ടും കാര്യമില്ല. മത്സരാർത്ഥികൾ എന്താണ് ചോദിക്കുകയെന്ന് നമുക്ക് അറിയില്ലല്ലോ. ഒരു ഇൻർവ്യുപോലെ തന്നെയാണ്. നമുക്ക് കുറച്ച് അപ്പർഹാന്റുണ്ടെന്ന് മാത്രം. ചോദ്യങ്ങൾ ചോ​ദിക്കാൻ പറ്റും. എന്താണ് നടന്നിരിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുമുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ലല്ലോ മോഹൻലാൽ പറഞ്ഞു.

ബി​ഗ് ബോസ് ആരാണെന്നത് ഒരു രഹസ്യമായി തന്നെ ഇരിക്കട്ടെ. എനിക്കും അദ്ദേഹത്തെ കാണണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ഹൗസിന്റെ മെയിൻ പേഴ്സൺ ബി​ഗ് ബോസ് തന്നെയാണ്. ഞാൻ മത്സരാർത്ഥികൾക്കും ബി​ഗ് ബോസിനും ഇടയിലെ മീഡിയേറ്റർ മാത്രം. ബി​ഗ് ബോസ് പറയുന്നത് കേട്ട് ഞാൻ പ്രവർത്തിക്കുന്നു. വലിയ ഏഴിന്റെ പണി കിട്ടി കഴിയുമ്പോൾ ഈ കുട്ടികളുടെ പ്രാക്ക് ഞാൻ എന്തിനാണ് ഏറ്റുവാങ്ങുന്നത്.

ബി​ഗ് ബോസാണ് പണികൊടുക്കുന്നത്. അ​ദ്ദേഹം ഒരിടത്ത് സേഫായി ഇരുന്ന് എന്നെ കൊണ്ട് കളിപ്പിക്കുന്നു. ഞാനും ഷോ കാണാറുണ്ട്. ലൈവ് കാണാൻ മാക്സിമം ശ്രമിക്കാറുണ്ട്. ചിലപ്പോൾ ലൈവ് കാണാൻ പറ്റാത്ത സ്ഥലങ്ങളിലാകും ഷൂട്ട്. എങ്ങനെ എങ്കിലും ഷോ കാണും ഞാൻ. അല്ലാതെ ഹോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ. മത്സരാർത്ഥികളുടെ സ്വഭാവം കൂടി നമുക്ക് മനസിലാകണ്ടേ?.

Bigg Boss Malayalam
Photo Credit: Asianet / Youtube

ഒന്നും അറിയാതെ അവിടെ പോയി കഴിഞ്ഞാൽ എന്ത് പറയും. ചിലത് ചോദിക്കാൻ എനിക്കും അധികാരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടമല്ലാത്ത കാര്യം കണ്ടാൽ അതും ഞാൻ ചോദിക്കാറുണ്ട്. ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ല. പതിനെട്ട് പേർക്കും പല സ്വഭാവമല്ലേ?. എങ്ങനെ സ്ക്രിപ്റ്റ് ചെയ്യും. ലാലേട്ടൻ വന്നിട്ട് പറഞ്ഞ് കൊടുക്കാം എന്നുള്ള രീതി ഇപ്രാവശ്യത്തെ മത്സരാർത്ഥികൾക്ക് ഇല്ല. എന്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവർക്ക് തോന്നുന്നുവെന്ന് തോന്നുന്നു.

കഴിഞ്ഞ സീസണിലൊക്കെ ഒരുപാട് പേർ പരാതി പറയുമായിരുന്നു മോ​ഹൻലാൽ കൂട്ടിച്ചേർത്തു. എനിക്ക് ദേഷ്യം വരാറുണ്ട്. പക്ഷെ ഞാൻ അത് കാണിക്കാറില്ല. ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവർ ഉപയോ​ഗിക്കുന്ന ഭാഷകളും. എത്ര പറഞ്ഞാലും അവർ അത് മാറ്റുന്നില്ല.

ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാൻ ആലോചിക്കും. ബി​ഗ് ബോസിൽ ‍പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല. അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷൻ ഹോൾഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു. അവർ ഒരേ ഡ്രസ് തന്നെ ഇടുന്നത് കാണുമ്പോഴും സങ്കടം തോന്നാറുണ്ടെന്നും നടൻ പറയുന്നു. എന്ത് ബി​ഗ് ബോസെന്ന് പറയുന്ന ആളുകൾ പോലും ഷോ കുത്തിയിരുന്ന് കാണും. പക്ഷെ കമന്റ്സ് ഞാൻ വായിക്കാറില്ല. അത്രയും സമയം നെ​ഗറ്റിവിറ്റി പോലുള്ളവയ്ക്ക് കളയേണ്ടതില്ലല്ലോയെന്നും മോഹൻലാൽ പറയുന്നു.

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X