രഞ്ജിനി ഹരിദാസ് ഇത്രയ്ക്ക് പാവമാണോ? പുതിയ ക്യാപ്റ്റനെക്കുറിച്ചുള്ള ബിഗ് ബോസിന്റെ അഭിപ്രായം? കാണൂ!

ആധുനിക മലയാള ഭാഷയുടെ മാതാവാണെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന താരത്തിന്റെ സംസാരശൈലിയെക്കുറിച്ച് നേരത്തെ തന്നെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തന്റെ സജീവസാന്നിധ്യം അറിയിക്കാറുണ്ട് ഈ അവതാരക. ഏത് കാര്യത്തിലും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കാറുള്ള രഞ്ജിനി നല്ലൊരു മൃഗസ്‌നേഹി കൂടിയാണ്. തെരുവ് പട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് താരം സ്വീകരിച്ച നിലപാട് വിവാദമായിരുന്നു.


ഏഷ്യാനെറ്റിലെ നിരവധി റിയാലിറ്റി ഷോകളുടെ അവതാരകയായി നിറഞ്ഞുനിന്ന രഞ്ജിനിയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കില്ല. ഇടയ്ക്ക് ടെലിവിഷനില്‍ നിന്നും മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ സജീവമായിരുന്നു. അഭിനയത്തിലും ആലാപനത്തിലും അവതരണത്തിലും മികവ് തെളിയിച്ച രഞ്ജിനി ഹരിദാസ് ബിഗ് ബോസിലെത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ വിവാദവും വിമര്‍ശനവും ഉണ്ടാവുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വീട്ടുജോലി ചെയ്യുന്നതിനിടയിലെ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ക്യാപ്റ്റനായി താരത്തെ അവരോധിച്ചത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശ്വേതയില്‍ നിന്നും രഞ്ജിനിയിലേക്ക്

ശ്വേതയില്‍ നിന്നും രഞ്ജിനിയിലേക്ക്

ആദ്യ ആഴ്ചയില്‍ ക്യാപ്റ്റനായെത്തിയത് ശ്വേത മേനോനായിരുന്നു. മത്സരാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാണ് ശ്വേതയെ തിരഞ്ഞെടുത്തത്. ആദ്യ ആഴ്ചയിലെ പരിപാടി അവസാനിച്ചതോടെയാണ് അടുത്ത നേതാവായി ആരെത്തണമെന്ന ചോദ്യം ബിഗ് ബോസ് ഉയര്‍ത്തിയത്. രഞ്ജിനി ഹരിദാസിനെയും അര്‍ച്ചന സുശീലനെയുമായിരുന്നു നോമിനേറ്റ് ചെയ്തത്. പിന്നീട് ബിഗ് ബോസ് അന്തിമ തീരുമാനം അറിയിച്ചതോടെയാണ് രഞ്ജിനിയാണ് അടുത്ത ക്യാപ്റ്റനെന്ന് വ്യക്തമായത്.

ആദ്യപ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞു

ആദ്യപ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞു

ഇടയ്ക്ക് വെച്ചാണ് ആദ്യ പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി മത്സരാര്‍ത്ഥികളെത്തിയത്. രസകരമായിരുന്നു പലരുടെയും വെളിപ്പെടുത്തലുകള്‍. രഞ്ജിനി ഹരിദാസും ശ്വേതയും അനൂപ് ചന്ദ്രനും തരികിട സാബവുമൊക്കെ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിച്ച് പലരും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. അതിനിടയിലാണ് അവര്‍ തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

 ഇത്രയ്ക്കും പാവമാണോ?

ഇത്രയ്ക്കും പാവമാണോ?

വളരെ നിഷ്‌കളങ്കമായി, ആത്മാര്‍ത്ഥമായാണ് രഞ്ജിനി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സത്യസന്ധ്യമായുള്ള തുറന്നുപറച്ചിലായിരുന്നു അത്. അവര്‍ ഇത്രയ്ക്ക് പാവമാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയില്‍ പറഞ്ഞിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും പരിപാടിയിലേക്കെത്തിയപ്പോഴായിരുന്നു ഈ തുറന്നുപറച്ചില്‍.

 പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍

പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍

ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് താന്‍ പ്രണയത്തിലായത്. വിനോദയാത്രയ്ക്കിടയിലാണ് ആ പരിചയം ദൃഢമായത്. പ്രണയത്തിലായതിന് ശേഷം വീട്ടിലേക്കുള്ള വഴിയിലും വീട്ടിലുമൊക്കെ കാമുകന്‍ വരാറുണ്ടായിരുന്നു. ഇടയ്ക്ക് അമേരിക്കയില്‍ പോയപ്പോള്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി അമേരിക്കന്‍ യുവതിയെ ജീവിതസഖിയാക്കുകയായിരുന്നു. തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന സംഭവമായിരുന്നു ഇതെന്നും പറഞ്ഞ് അവര്‍ വികാരധീനയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X