For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍, മത്സരാര്‍ഥികളെ കുറിച്ചും താരം

  |
  Big Boss Season 2 Announcement | Mohanlal | FilmiBeat Malayalam

  ഹിന്ദിയിലും തെലുങ്കിലും, തമിഴിലുമടക്കം തരംഗമായതിന് ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത മലയാളം പതിപ്പ് അവസാനിക്കാന് ആയപ്പോഴെക്കുമാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ഷോ യില്‍ സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.

  ഇപ്പോഴിതാ ബിഗ് ബോസിന്റെ രണ്ടാം ഭാഗം വരാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിലെത്തിയ മോഹന്‍ലാല്‍ തന്നെ നിരവധി കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം എന്തായാലും ഇനി ഉണ്ടാവില്ലെന്ന ഉറപ്പ് കൂടി താരരാജാവ് നല്‍കിയിരിക്കുകയാണ്.

  ബിഗ് ബോസ് 2 വിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസ് അവതാരകന്‍ ആകാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് രസകരമായ മറുപടികളാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. അവതാരകനാവുന്നത് ഒരു വെല്ലുവിളിയാണ്. പതിനേഴ് വ്യത്യസ്ത സ്വഭാവമുള്ളവരാണ്. അവരോട് ഓരോ ദിവസവും പങ്കിടുന്നത് വളരെ വൈവിദ്യമാര്‍ന്ന സംഭവങ്ങളിലൂടെയാണ്. അവരുടെ പരാതികളും പരിഭവങ്ങളുമെല്ലാം ഉണ്ടാവും. നമ്മളിലൂടെയാണ് അവരെ പ്രേക്ഷകര്‍ അറിയുന്നത്. അതിന്റെ ഒരു ആകാംഷയുണ്ട്. എന്താണ് പറായന്‍ പോവുന്നതെന്ന് അറിയില്ല. അവരെന്താണ് ചോദിക്കാന്‍ പോവുന്നതെന്നും അറിയില്ല.

  അതിനെല്ലാം കൃത്യമായി ഉത്തരം പറയണം, അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് അറിഞ്ഞു കൂടാ. നമ്മള്‍ പറയുന്ന കാര്യം കേള്‍ക്കുന്നവര്‍. അവര്‍ക്ക് പുറംലോകവുമായിട്ടുള്ള ഒരു ബന്ധം ഞാന്‍ മാത്രമാണ്. ഇതെല്ലാം വളരെ ആകാംഷ നിറച്ചതാണ്. ഇതാണ് അതുമായി ബന്ധപ്പെട്ട് നില്‍ക്കാനുള്ള കാരണങ്ങള്‍. മാത്രമല്ല ബിഗ് ബോസ് തമാശകള്‍ നിറഞ്ഞത് മാത്രമല്ല. ഒരു മനുഷ്യന്‍ തനിച്ചായി പോയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒന്നും അല്ലാത്തൊരു അവസ്ഥയില്‍ എന്താവും എന്ന അവസ്ഥയില്‍ ഒരുപാട് വെളിപ്പാടുകള്‍ ഉണ്ടാവും.

  ബിഗ് ബോസിലൂടെ ഒരുപാട് പേരുടെ സ്വാഭാവം മാറി. ഇത് കണ്ട് കൊണ്ടിരിക്കുന്നവര്‍ക്കും ലോകത്തിനെ പറ്റിയും സ്‌നേഹത്തിനെ പറ്റിയുമുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ ഞാന്‍ ഇങ്ങനെയാണെന്നുള്ള പരിഭവിക്കുന്നതെന്നുമടക്കം ഒരുപാട് വെളിപാടുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പരിപാടി ആയത് കൊണ്ാണ് ഞാന്‍ അത് സ്വകീരിച്ചത്.

  മത്സരാര്‍ഥികള്‍ക്ക് ഫോണ്‍ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഫോണില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്ന സംശയമാണ് പലര്‍ക്കും. അതില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് മനസിലാക്കാവുന്നതാണ്. ഫോണ്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാന്‍ അല്ലേ? ടെലിവിഷന്‍ ഇല്ല, ഏത് ദിവസമാണെന്ന് അറിയില്ല, എത്ര മണിയാണെന്ന് അറിയില്ല. ഇരുട്ടാണോ പകലാണോ എന്നൊന്നും അറിയാന്‍ പറ്റില്ല. ഇതൊന്നുമില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റും. പണ്ടുള്ള മനുഷ്യന്മാര്‍ ഇങ്ങനെ അല്ലേ ജീവിച്ചിരുന്നതെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

  പ്രകൃതിയുമായി ബന്ധപ്പെടുന്ന ഒത്തിരി കാര്യങ്ങളും അവിടെയുണ്ട്. സ്വന്തമായി ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടും. വളരെ രസകരമായ മത്സരാര്‍ഥികളാണ് ഇത്തവണയുള്ളത്. ഒരു പരിപാടി കഴിയുമ്പോള്‍ കുറച്ച് കൂടി മനോഹരമായി അവതരിപ്പിക്കും. അങ്ങനെ ഒരു പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. വളരെ വ്യത്യസ്ത സ്വഭാവമുള്ള ആളുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിന് വേണ്ടി അവര്‍ തയ്യാറായി ഇരിക്കുകയാണ്. പ്രേക്ഷകരും അങ്ങനെയാണെന്ന് വിശ്വസിക്കുകയാണ്.

  ബിഗ് ബോസ് സീസണ്‍ ഒന്നിനെക്കാളും ഒരുപാട് ആകാംഷ നിറഞ്ഞതും രസകരമായിട്ടുള്ളതുമായ എപ്പിസോഡുകളായിരിക്കും ഇപ്രാവിശ്യം ഉണ്ടാവുക. ആദ്യ സീസണില്‍ വിമര്‍ശനങ്ങള്‍ വന്നത് ആ ഷോ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്തത് കൊണ്ട് കൂടിയായിരുന്നു. ഇപ്പോള്‍ അത് മനസിലായിരിക്കുകയാണ്. വിമര്‍ശനങ്ങളിലൂടെയാണ് റേറ്റിംഗ് കിട്ടുന്നത്. ആളുകള്‍ കൂടുതല്‍ കാണുന്നത് അതിനാലാണ്. അത് കൊണ്ട് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു.

  ഇതോടെ ഈ പരിപാടി നിര്‍ത്തി, ഇനി മമ്മൂക്കയ്ക്ക് പിന്നാലെയാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്

  മോഹന്‍ലാലിന്റെ സിനിമയിലെ കഥാപാത്രങ്ങളില്‍ ആരെ എങ്കിലും കൊണ്ട് വരാന്‍ പറഞ്ഞാല്‍ ആരെ കൊണ്ട് വരുമെന്ന ചോദ്യത്തിന് സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണ പണിക്കരെ ആയിരിക്കും. ഈ വര്‍ഷം ബിഗ് ബോസ് എത്തില്ലെന്നും അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ സംപ്രേക്ഷണം ആരംഭിക്കുമെന്നുമാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

  മൂന്ന് ഇന്‍ഡസ്ട്രികളിലും സമ്മാനം! റെക്കോര്‍ഡുകള്‍ കൈയിലൊതുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും

  English summary
  Mohanlal Talks About Big Boss Malayalam Season 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X