twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീസൺ 2 ഏറെ രസകരം! ബിഗ് ബോസ് തുടങ്ങുന്നതിനു മുൻപ് പ്രേക്ഷകരോട് ലാലേട്ടന് ചിലത് പറയാനുണ്ട്

    |

    Recommended Video

    Big Boss Malayalam : Here Is What Mohanlal Had To Say | FilmiBeat Malayalam

    ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം വൻ ആഘോഷത്തോടെ ബിഗ് ബോസ് ഹൗസിന്റെ വാതിൽ തുറന്നിരിക്കുകയാണ്. ബിഗ്ബോസ് സീസൺ 2 ന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഷോയ്ക്കായി കാത്തിരിക്കുന്നത്. ആകാംക്ഷയ്ക്കും സർപ്രൈസുകൾക്കുമൊടുവിൽ ആ വലി

    യ വീട് പ്രേക്ഷകർക്കായി തുറന്നിരിക്കുകയാണ്. ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. മത്സരാർഥികൾക്കൊപ്പം ബിഗ് ബോസ് ഹൗസിന്റെ രൂപവും ഘടനയുമെല്ലാം മാറിയിട്ടുണ്ട്. എന്നാൽ മത്സരത്തിന്റെ നിയമാവലിയ്ക്ക് മാത്രം മാറ്റമില്ല. പുറം ലോകവുമായി ബന്ധമില്ലാത്ത 100 ദിനങ്ങൾ. റിയാലിറ്റി ഷോ ആരംഭിക്കുന്നതിനു മുൻപ് തന്ന പ്രേക്ഷകർക്ക് ഒരു ഉപദേശം നൽകിയിരിക്കുകയാണ് മോഹൻലാൽ.

     രസകരമായ  ബിഗ് ബോസ്  ഹൗസ്

    ആദ്യ സീസണിലെ പോലെ രണ്ടാം ഭാഗത്തിലും അവതാരകനായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. ഇനി വലിയ കളികളില്ല, കളികൾ വേറെ ലെവൽ എന്ന ടാഗ് ലൈനോടെയാണ് റിയാലിറ്റി ഷേ ആരംഭിക്കുന്നത. പാട്ടും ഡാൻസും മേളവുമായി വളരെ ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്.

      മോഹൻലാലിന്റെ ഉപദേശം

    ഷോ ആരംഭിക്കുന്നതിനും മുൻപ് തന്ന പ്രേക്ഷകർക്ക് ഒരു ഉപദേശവുമായി ലാലേട്ടൻ .മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനു മുമ്പെയാണ് പ്രേക്ഷകർക്കായി താരത്തിന്റെ ഉപദേശം. ഇത്തവണത്തെ ബിഗ്‌ബോസ് ഏറെ രസകരമായിരിയ്ക്കും. എല്ലാ ദിവസവും ഷോ തുടർച്ചയായി കാണണമെന്നും. ഇടയ്ക്ക് കാണുന്നവർക്ക് ഷോ മനസ്സിലാകണമെന്നില്ലെന്നും ലാലേട്ടൻ പറഞ്ഞു. 100 ദിവസം നീളുന്ന പരിപാടിയാണെന്നും താരം കൂട്ടിച്ചേർത്തു.

     മാറ്റത്തോടെ ബിഗ് ബോസ്

    ആദ്യ സീസണിൽ നിന്ന് ഏറെ മാറ്റത്തോടെയാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ ഘടനയിലും മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലും ഈ മാറ്റം ദൃശ്യമാകുന്നുണ്ട്. ജയിൽ, അടുക്കള, മുറികൾ, ഇരിക്കാനായി ക്രമീകരിച്ചിരിക്കുന്ന കസേരകൾ തുടങ്ങിയവ കഴിഞ്ഞ തവണത്തെക്കാൾ ഏറെ വ്യത്യാസമയിട്ടാണ് ഒരുക്കിയിരിക്കുന്നത്.

     കോമഡി താരങ്ങൾ

    കോമഡി താരങ്ങളാണ് ഇക്കുറി ബിഗ്ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ആര്യ,വീണ, മഞ്ജു, എലീന, രഞ്ജിനി, പാഷണം ഷാജി , തെസ്നി ഖാൻ എന്നിങ്ങനെ സ്റ്റേജ് ഷോകളിലും മിനിസ്ക്രീനിലും പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ച താരങ്ങളാണ് ഇത്തവണ ബിഗ്ബോസിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പച്ച താരങ്ങളുടെ യഥാർഥ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ.

    English summary
    Mohanlal Want To Say Something About Bigg Boss Malayalam Season 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X