സഹായിക്കാനെത്തിയത് മമ്മൂട്ടി മാത്രം! ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല, വെളിപ്പെടുത്തി മോളി കണ്ണമാലി
ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയ നടിയുടെ ആരോഗ്യ സ്ഥിതി അത്ര സുഖകരമല്ല. താരത്തിന്റെ അസുഖത്തെ കുറിച്ച് വാർത്ത പുറത്ത് വന്നതോടെ ചികിത്സ സഹായം ഏറ്റെടുത്ത് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോളി കണ്ണമാലിയ്ക്ക് അസുഖമെന്നുമില്ലെന്നും എല്ലാവരേയും തെറ്റിധരിപ്പിക്കുകയാണെന്നുമുളള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യവില്ലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. അവര്‍ക്ക് എന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല. എനിക്ക് ആരോടും ഒന്നുമില്ല. എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ' മോളി കണ്ണമാലി പറയുന്നു.
'അമ്മ'യില്‍ മെമ്പര്‍ഷിപ്പില്ല. മെമ്പര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല. താന്‍ ആരോടും ഒരു സഹായവും ചോദിച്ചും പോയിട്ടില്ല. അവസ്ഥയറിഞ്ഞ് മമ്മൂട്ടി മാത്രമാണ് സഹായവുമായി എത്തിയത്. അദ്ദേഹം തിരുവന്തപുരത്ത് പോയി ഓപ്പറേഷന്‍ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പേടിയാണ്. ഇപ്പോള്‍ ചെയ്യുന്ന ചികിത്സ തന്നെ തുടരാം എന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ആരോ വന്ന് രോഗകാര്യങ്ങള്‍ ഒക്കെ അന്വേഷിച്ച് പോയിരുന്നതായും മോളി കണ്ണമാലി അഭിമുറത്തിൽ പറഞ്ഞു


Click it and Unblock the Notifications