കള്ളിപ്പെണ്ണേ എന്നുള്ള പേളിയുടെ വിളിയില്‍ ഉണര്‍ന്ന കുഞ്ഞുവാവ; രസകരമായ വീഡിയോ പുറത്ത് വിട്ട് താരം

ആദ്യ കണ്മണി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ലോക്ഡൗണ്‍ നാലുകളിലാണ് പേളി ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്. അന്ന് മുതലിങ്ങോട്ട് തന്റെ വിശേഷങ്ങള്‍ ഓരോന്നായി നടി തന്നെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ നിരന്തരം പേളിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

അടുത്തിടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി എത്തി പേളി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ അടക്കം ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പേളിയുടെ ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ ആണ്. തന്റെ ഒരു ദിവസം എങ്ങനെ ആരംഭിക്കും എന്ന് സൂചിപ്പിച്ച് കൊണ്ട് എത്തിയതായിരുന്നു നടി. വീഡിയോയുടെ തുടക്കം തന്നെ ഭര്‍ത്താവ് ശ്രീനിഷ് ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോവുന്നതാണ് കാണിച്ചത്.

pearle-maaney

പത്ത് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും ശ്രീനിഷ് തിരിച്ചെത്തുക. രാവിലെ എഴുന്നേറ്റ് തന്റെ ദിനാചര്യകളൊക്കെ ചെയ്ത് തീര്‍ത്ത പേളി ബ്രേക്ക് ഫാസ്റ്റ് സ്വന്തമാക്കി ഉണ്ടാക്കി കഴിക്കുന്നു. ഈ സമയത്ത് തനിക്ക് കൂടുതലായി ഉറക്കം വരുന്നുണ്ടെന്ന് സൂചിപ്പിച്ച താരം വീണ്ടും ഉറങ്ങാന്‍ പോവുന്നു. ഉറക്കം തെളിഞ്ഞ് എഴുന്നേറ്റ പേളി കുഞ്ഞിനോട് സംസാരിക്കുന്ന മനോഹരമായ നിമിഷങ്ങള്‍ കൂടി പങ്കുവെച്ചിരുന്നു.

വാവക്കുട്ടി, കള്ളിപ്പെണ്ണേ... അമ്മയുടെ മുത്തേ എന്നിങ്ങനെയുള്ള വിളികള്‍ക്കിടയില്‍ കുഞ്ഞ് പേളിയുടെ വയറില്‍ ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ശരിക്കും എന്റെ ദിവസങ്ങള്‍ ഇങ്ങനെ അല്ല. ഇന്ന് എനിക്ക് ഉറക്കം മാത്രമേ വരുന്നുള്ളു. അപൂര്‍വ്വം ദിവസങ്ങളിലൊന്നാണിത്. തലേ ദിവസം മമ്മി കൊണ്ട് തന്ന മട്ടന്‍ ബിരിയാണിയാണ് ഇന്ന് ഉച്ചയ്ക്ക് ഞാന്‍ കഴിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ ആരും എന്നെ ജഡ്ജ് ചെയ്യരുതെന്ന് പേളി പറയുന്നു.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

പേളിയുടെ പുത്തൻ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X