For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് വർഷങ്ങൾക്ക് ശേഷം അവർ തിരിച്ചെത്തുന്നു'; സീതയുടേയും ഇന്ദ്രന്റേയും രണ്ടാംവരവറിയിച്ച് താരങ്ങൾ!

  |

  മിനിസ്‌ക്രീൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു സീത. ഈ അടുത്തായിരുന്നു സീരിയലിന്റെ രണ്ടാം ഭാഗം വരുന്നു എന്ന സന്തോഷ വാർത്ത പുറത്തുവിട്ടത്. അന്നുമുതൽ സീത കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ പരമ്പരയുടെ ഷൂട്ടിങ് ആരംഭിച്ചു എന്ന സന്തോഷമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. നടൻ ഷാനവാസ് ഷാനുവും നടി സ്വാസിക വിജയും തന്നെയാണ് ഈ പരമ്പരയുടെ ഹൈലൈറ്റ്. ഈ ജോഡികൾക്ക് ആരാധകർ ഏറെയായിരുന്നു.

  Also Read: 'ഞങ്ങൾ‌ പറയുന്നതിനോട് തലകുലുക്കിയെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ, അച്ഛൻ തിരിച്ച് വരും'; ജ​ഗതിയുടെ കുടുംബം!

  ഷാനവാസിന്റെ സോഷ്യൽമീഡിയ പേജുകളിൽ സീത ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ടെലിവിഷൻ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഈ പരമ്പര പ്രേക്ഷകമനസിൽ ഇടം നേടിയത്. രാമനുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ സീത ഇന്ദ്രനെ വിവാഹം ചെയ്യുകയുണ്ടായി. സീതയുടെയും ഇന്ദ്രന്റേയും വിവാഹം ലൈവായാണ് അണിയറപ്രവർത്തകർ നടത്തിയത്. കുട്ടിക്കാലം മുതലെ തന്നെ സീതയെ ഇഷ്ടപ്പെട്ടിരുന്ന ഇന്ദ്രനെ സംബന്ധിച്ച്‌ ഏറെ സന്തോഷകരമായിരുന്നു ഈ വിവാഹം. ഇതിനിടെയാണ് ഇന്ദ്രനെത്തേടി ആദി ലക്ഷ്മിയെത്തിയത്.

  Also Read: 'അച്ഛനില്ലാതെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് എനിക്കറിയില്ല'; പിതാവിന്റെ വേർപാടിൽ നിന്ന് കരകയറാനാകാതെ സബീറ്റ!

  നീണ്ട അന്വേഷണത്തിനൊടുവിൽ ആദി ലക്ഷ്മി തന്റെ മകളാണെന്ന സത്യം സീതയുടെ അച്ഛൻ മനസിലാക്കി. കുടുംബം തകരാതിരിക്കാനായി ഇക്കാര്യം മറ്റുള്ളവർ അറിയരുതെന്ന് സീതയുടെ അച്ഛൻ ഇന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള രഹസ്യ സംസാരത്തിന് കാതോർത്ത സീത ഇതേക്കുറിച്ച്‌ മനസ്സിലാക്കിയിരുന്നുവെങ്കിലും നേരിട്ട് ചോദിച്ചിരുന്നില്ല. എന്നാൽ സുമംഗലയ്ക്ക് അച്ഛൻ കിഡ്‌നി ദാനം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ സീത ഇവർക്കരികിലേക്ക് നേരിട്ട് എത്തി. ബൈപാസ് സർജ്ജറി കഴിഞ്ഞ അച്ഛന് എങ്ങനെ കിഡ്‌നി ദാനം ചെയ്യാനാവുമെന്നായിരുന്നു സീതയുടെ സംശയം. എന്നാൽ ഇത് മറച്ചുവെച്ചാണ് അദ്ദേഹം പരിശോധനയ്‌ക്കെത്തിയതെന്നായിരുന്നു ഡോക്ടർ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രൻ കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തതെന്നും ഇത് പൊറുക്കാൻ തനിക്കാവില്ലെന്നുമുള്ള നിലപാടിലാണ് സീത.

  പിന്നീട് തെറ്റിദ്ധാരണകൾ മാറി ഇരുവരും ദാമ്പത്യ ജീവിതം പുനരാരംഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ഇന്ദ്രൻ മരിക്കുന്നതും പിന്നീട് പലവിധ ട്വിസ്റ്റുകളിലൂടെ ഇന്ദ്രൻ തിരികെ സീ​തയുടെ അടുത്തേക്ക് വരികയുമെല്ലാം ചെയ്തിരുന്നു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ ഷാനവാസിന്റെ കട്ട ഹീറോയിസം പ്രേക്ഷകരിലേക്ക് എത്തിച്ച പരമ്പര കൂടിയായിരുന്നു സീത. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീത പരമ്പരയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നത്. സീതയിൽ അഭിനയിക്കാൻ വേണ്ടി മിസിസ് ഹിറ്റ്‌ലറിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു ഷാനവാസ്. സീത സീരിയലിലേക്ക് വിളിക്കുമ്പോൾ പോകേണ്ടി വരുമെന്ന് ഷാനവാസ് മിസിസ് ഹിറ്റ്‌ലറിന്റെ സംവിധായകനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ പരമ്പരയിൽ ഷാനുവിന് പകരമായി അരുൺ രാഘവനും എത്തി.

  Recommended Video

  മമ്മൂക്കയുടെ ഭീഷ്മപർവം ഫ്ലോപ്പ് ആവുമോ? വൈറൽ സന്തോഷ് പറയുന്നു | FilmiBeat Malayalam

  ഇന്ദ്രന്റെ ഗെറ്റപ്പിൽ ഷാനവാസും സീതയുടെ ഗെറ്റപ്പിൽ സ്വാസികയും നിൽക്കുന്ന ലൊക്കേഷൻ സെൽഫിയ്ക്ക് ഒപ്പമാണ് ഷാനവാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഞങ്ങൾ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും' എന്നാണ് ഫോട്ടോയ്ക്കൊപ്പം ഷാനവാസ് കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും എത്തി. മിനി സ്ക്രീനിലെ നിരവധി പരമ്പരകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും സ്വാസിക കുടുംബപ്രേക്ഷകർക്ക് സീതയാണ്. മനം പോലെ മം​ഗല്യം എന്ന സീ കേരളത്തിലെ പരമ്പരയിലാണ് സ്വാസിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ കൈ നിറയെ സിനിമകളും സ്വാസികയ്ക്കുണ്ട്. അവസാനമായി സ്വാസിക അഭിനയിച്ച് റിലീസിനെത്തിയ സിനിമ മോഹൻലാലിന്റെ ആറാട്ടായിരുന്നു. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  Read more about: swasika
  English summary
  most celebrated malayalam serial Seetha second part shooting started, actor Shanavas Shanu shared location stills
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X