For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറെ നാളുകൾക്ക് ശേഷം അവസാനം സോണി പ്രസവിക്കുന്നു, പ്രകാശന് പണി വരുന്നുണ്ട്, മൗനരാഗം എപ്പിസോഡ്

  |

  തെലുങ്ക് സീരിയലായ മൗന രാഗത്തിന്റ മലയാളം റീമേക്കാണ് മൗനരാഗം. 2019 ഡിംസബർ16 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. സംസാരിക്കാത്ത ഒരു പാവം പെൺകുട്ടിയായ കല്യാണിയുടെ ജീവിതമാണ് സീരിയലിന്റെ പശ്ചാത്തലം. അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കുലു അനാഥയെ പോലെ ജീവിക്കാനാണ് ഈ പാവം മിണ്ടാപ്രാണിയുടെ വിധി. ഐശ്വര്യ റംസിയാണ് കല്യാണിയായി എത്തുന്നത്. മലയാളി പ്രേക്ഷകർക്ക് പുതിയ മുഖമായിരുന്നു നടിയുടേത്. പുതുമുഖ താരമായ നലീഫ് ജിയ ആണ് മൗനരാഗത്തിലെ നായകൻ. കിരൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. കല്യാണിയ്ക്ക് എപ്പോഴും കൂട്ടായി കിരൺ കൂടെ തന്നെയുണ്ട്.

  Mounaragam

  ഐശ്വര്യയ്ക്കും നലീഫ് ജിയയ്ക്കമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ എത്തുന്നുണ്ട്. നടൻ ബാലാജി ശർമ്മയാണ് സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനോടെപ്പം ശർമ്മ,കല്യാൺ ഖന്ന,പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി സോന ജെലീന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പെൺകുട്ടിയുടെ ഉയർത്ത് നിൽപ്പിന്റെ കഥയാണ് മൗനരംഗം. പെൺകുട്ടികളെ അപശകനുമെന്ന് മാറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു കഥയാണ് മൗനരാഗവും പറയുന്നത്. എന്നാൽ ഒതുക്കി മാറ്റി നിർത്തേണ്ടവരല്ല പെൺകുട്ടികളെന്നും അവരെ ആരൊക്കെ തഴഞ്ഞാലും ഉയർന്ന് തന്നെ വരുമെന്നാണ് കല്യാണി എന്ന കഥാപാത്രത്തിലൂടെ മൗനരാഗം ടീം പറയുന്നത്.

  എല്ലാവർക്കും മുന്നിൽ നാണം കെട്ട് സിദ്ധാർത്ഥ്, സംഭവിച്ചതിനെ കുറിച്ച് പറഞ്ഞ് വേദിക, പാവമാണെന്ന് പ്രേക്ഷകർ

  പ്രകാശന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി ജനിക്കുന്നത്. ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന പ്രകാശന് കല്യാണിയുടെ ജനനം വലിയ ഞെട്ടലായിരുന്നു. കല്യാണിയെ മകളായി പരിഗണിക്കാൻ കാണാൻ ഇയാൾക്ക് കഴിഞ്ഞില്ല. ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു. നല്ല വിദ്യാഭ്യാസം പോലും നൽകാൻ ഇയാൾ തയ്യാറായില്ല. പ്രകാശന്റെ ആഗ്രഹം പോലെ പിന്നീടൊരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ പൊന്നു പോലെയായിരുന്നു പ്രകാശൻ വളർത്തിയത്. സമ്പന്ന കുടുംബത്തിൽ നിന്ന് മകൻ വിവാഹം കൂടി കഴിച്ചതോടെ പ്രകാശന് അഹങ്കാരവും വർധിക്കുകയായിരുന്നു. ഇതെല്ലാം പാവം കല്യാണിയോടായിരുന്നു തീർത്തത്,

  കല്യാണിയുടെ ജീവിതത്തിൽ കിരൺ എത്തിയതോടെ സൗഭാഗ്യങ്ങളും വിജയവും പാവം ഈ പെണ്ണിനെ തേടിയെത്തുകയായിരുന്നു. വീട്ടു ജോലിക്കാരിയിൽ നിന്ന് നല്ല ശമ്പളമുള്ള ജോലിക്കാരിയായി മാറുകയായിരുന്നു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകനേയും ചൊടിപ്പിച്ചിട്ടുണ്ട്. സ്വന്തം മകളാണെന്ന് നേക്കാതെ കല്യാണിയെ തകർക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുകയായിരുന്നു. എന്നാൽ പ്രകാശന്റെ പദ്ധതികളല്ലാം കിരൺ പൊളിച്ചടുക്കി കൊടുക്കുകയായിരുന്നു. ഇപ്പോഴിത പ്രകാശന് എട്ടിന്റെ പണി കിട്ടാൻ പോകുന്നത്. മകന്റെ കുഞ്ഞിന്റെ രൂപത്തിലാണ് പണി കിട്ടാൻ പോകുന്നത്. പ്രസവത്തിനായി മരുമകൾ സോണിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സോണിയ്ക്ക് എല്ലാ സഹായവുമായി കൂടെയുള്ളത് കല്യാണിയാണ്. സോണിയ്ക്ക് പെൺകുട്ടി ജനിക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  മിത്രയ്ക്ക് പൂർണ്ണ പിന്തുണയുമായി ആരാധകർ, അതിഥി ടീച്ചറോട് ഒരു അഭ്യർത്ഥനയും, കൂടെവിടെയിൽ ട്വിസ്റ്റ്

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  സോണിയുടെ പ്രസവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സോണിക്ക് പെൺകുട്ടി ആവണം എന്നാലെ പ്രകാശനും മുത്തശ്ശിയും ഒരു പാഠം പഠിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ വലിച്ച് നീട്ടാതെ അടുത്ത എപ്പിസോഡിൽ പ്രസവം കാണിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്.സോണിയുടെ "ദിവ്യ" ഗർഭം പെട്ടെന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു, ഇനിയും 6മാസം കഴിഞ്ഞേ നമ്മുടെ സോണി പ്രസവിക്കു... സുഹൃർത്തുക്കളെ,സോണിക്ക് ശേഷം ഗർഭിണി ആയ ഞാൻ പ്രസവിച്ചു,4 മാസവുമായി എന്നും ഒരു ആരാധിക കമന്റ് ചെയ്യുന്നുണ്ട്. ഈ പെണ്ണ് എന്ന് ഗർഭിണിയായതാ. അതും കഴിഞ്ഞ് നാള് കുറെ കഴിഞ്ഞ ശേഷം ഗർഭിണിയായ ഞാൻ ഈ മാസം പ്രസവിക്കുമെന്നും വീഡിയോയ്ക്ക് ചുവടെയായി കമന്റ് വന്നിട്ടുണ്ട്. സോണിയ്ക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  Read more about: serial
  English summary
  Mouna Ragam: Sonia Admitted In Hospital For Pregnancy, Netizens Hilarious Comments Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X