For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് എന്നെ 'ബാല വിവാഹം കഴിപ്പിച്ച് വിട്ടു', കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടി പ്രതീക്ഷ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത അമ്മ എന്ന പരമ്പരയിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനിൽ എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. ഏഷ്യനെറ്റിന്റെ തന്നെ കസ്തൂരിമാൻ എന്ന സീരിയലിലും പ്രതീക്ഷ അഭിനയിച്ചിരുന്നു. ഇപ്പോൾ മൗനരാഗത്തിലാണ് താരം അഭിനയിക്കുന്നത്. സരയു എന്ന വില്ലത്തി കഥാപാത്രത്തെയാണ് മൗനരാഗത്തി നടി അവതരിപ്പിക്കുന്നത്.

  അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നയൻതാര, ചിത്രങ്ങൾ വൈറലാവുന്നു

  മഞ്ജു വാര്യർ ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ, ജർമനിയിൽ പോയ സംഭവം വെളിപ്പെടുത്തി നടി

  കുറച്ച് നാളുകൾക്ക് മുൻപ് നടൻ ബാലയും പ്രതീക്ഷയും വിവാഹിതരാവുന്നു എന്ന തരത്തിലുളള ഗോസിപ്പ് വാർത്ത പ്രചരിച്ചിരുന്നു. ഒരു യുട്യൂബ് ചാനലാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടത്. ഇതിനെതിരെ അന്ന് പ്രതീക്ഷയും ബാലയും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രതീക്ഷ. അമൃത ടിവി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ആ പഴയ സംഭവം താരം ഒരിക്കൽ കൂടി ഓർമിക്കുന്നത്.

  വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്, തനിക്ക് നാല് മക്കളുണ്ട്, വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ

  ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ഷോയിൽ പ്രതീക്ഷയും സഹതാരമായ കല്യാൺ ഖന്നയും എത്തിയിരുന്നു. പരിപാടിയിൽ താരങ്ങളുടെ ഇഷ്ടപ്പെട്ട നടനെ കുറിച്ചും നടിയെ കുറിച്ചും അവതാരകനായ എംജി ശ്രീകുമാർ ചോദിച്ചു. കല്യാണിനോടായിരുന്നു ആദ്യം ചോദിച്ചത്. പാർവതിയുടെ പേരാണ് നടൻ പറഞ്ഞത്. ''അഭിനയക്കുമ്പോൾ സൗന്ദര്യത്തെക്കാളും ആക്ടിങ്ങിന് പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് പാർവതി. ഉള്ളിൽ നിന്നാണ് നടി പാർവതി അഭിനയിക്കുന്നത്. മികച്ചൊരു പെർഫോമറാണെന്നും'' കല്യാൺ പറഞ്ഞു. മെയ്തീൻ ഇറങ്ങിയപ്പോൾ മുതൽ പാർവതിയെ ആണ് തനിക്ക് ഇഷ്ടമെന്നും നടൻ കൂട്ടിച്ചേർത്തു

  പിന്നീട് പ്രതീക്ഷയുടെ ഊഴമായിരുന്നു. ഇഷ്ടപ്പെട്ട നടനെ കുറിച്ചാണ് ചോദിച്ചത്. തനിക്ക് അത് പറയാൻ പോടിയാണെന്ന് പറഞ്ഞ് കൊണ്ടാണ് ആ പഴയ സംഭവം ഒരിക്കൽ കൂടി നടി ആവർത്തിക്കുന്നത്. ഒരു പരിപാടിയിൽ ഇത് പോലെയൊരു ചോദ്യം അവതാരക ചോദിച്ചിരുന്നു. അന്ന് നടൻ 'ബാല'യുടെ പേരായിരുന്നു പറഞ്ഞത്. ചെറുപ്പം മുതലെ താൻ ആരാധിക്കുന്ന വ്യക്തിയാണ് ബാല. അതിന്റെ പേരിലാണ് ഞാൻ അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. എന്നാൽ ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ചില ഓൺ ലൈൻ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റേയും എന്റയും പേര് ചേർത്ത് കുറെ വ്യാജ വാർത്തകൾ പ്രചരിച്ചു. ഇതിന് പിന്നാലെ കുറെ ഓൺലൈൻ മാധ്യമങ്ങൾ തന്നെ ബാല വിവാഹം കഴിപ്പിച്ച് വിട്ടിവെന്നും പ്രതീക്ഷ പറയുന്നു. വിനീത് ശ്രീനിവാസന്റെ പേരാണ് നടി ഇത്തവണ പറഞ്ഞത്.

  റമി ടോമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് പ്രതീക്ഷ ബാലയോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞത്. പിന്നീട് തകർപ്പൻ കോമഡിയുടെ വേദിയിൽ ഒരിക്കൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. സംഭവം വൈറലായതോടെ ഇതിൽ പ്രതികരിച്ച് പ്രതീക്ഷയും ബാലയും അന്ന് രംഗത്ത് എത്തിയിരുന്നു. ‘‘എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലും, തകര്‍പ്പൻ കോമഡിയിലും പങ്കെടുത്തപ്പോള്‍ ബാല ചേട്ടനോടുള്ള ആരാധന ഞാൻ വെളിപ്പെടുത്തിയിരുന്നു. ഒരാളെ ആരാധിക്കുന്നതു തെറ്റാണോ?. തന്റെ പേരിൽ റിമി ചേച്ചിയെ അധിക്ഷേപിക്കുന്നതിൽ വളരെ വേദനയുണ്ട്.
  ബാല ചേട്ടൻ ഒരു സെലിബ്രിറ്റി ആണ്. അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. ഒരാളുടെ ജീവിതം നശിപ്പിച്ചല്ല പണം ഉണ്ടാക്കേണ്ടത്. നമ്മളെല്ലാം മനുഷ്യരാണ്. ഇതിന്റെ പേരിൽ ബാലചേട്ടനെയോ റിമ ചേച്ചിയെയോ കുറ്റപ്പെടുത്താതിരിക്കുക. ഇതാണ് സത്യം. മറ്റൊന്നും വിശ്വസിക്കരുത്''- പ്രതീക്ഷ പറഞ്ഞിരുന്നു.

  ബാലയും ഈ വിഷയത്തില്‍ ന പ്രതികരിച്ചിരുന്നു. കേവലം 22 വയസ് മാത്രമുള്ള ആ പെണ്‍കുട്ടിയെയും തന്നെയും ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്നും ബാല പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം തകര്‍ക്കരുത്. സുഹൃത്തായ റിമിയെ അധിക്ഷേപിക്കുന്നതിൽ വേദനയുണ്ട്. തന്‍റെ ജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും ബാല വെളിപ്പെടുത്തിയിരുന്നു നടനും ഗായിക അമൃതയും തമ്മിലുള്ള വിവാഹമോചനം നടക്കുന്ന സമയത്തായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. ഇപ്പോൾ ബാല വീണ്ടും വിവാഹിതനായിട്ടുണ്ട്. ഡോക്ടർ എലിസബത്താണ് വധു.

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വീഡിയോ കടപ്പാട്; പറയാം നേടാം( അമൃത ടിവി)

  Read more about: bala serial
  English summary
  Mounaragam Actress Pratheeksha Opens Up About Rumours About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X