പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമയി മൗനരാഗം കൂടെവിടെ ടീം...

മിനസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്നു. മിണ്ടാപ്പെണ്ണ് കല്യാണിയുടേയും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെയാണ മൗനരാഗം സഞ്ചരിക്കുന്നത്. 2019 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്.

serial

മൗനരാഗം പോലെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഒരു ഇടവേളയ്ക്ക് ശേഷം നടൻ കൃഷ്ണ കുമാർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണിത്. 2021 ജനുവരി ആദ്യ വാരം ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് 'കൂടെവിടെ' പറയുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കൂടെവിടെ മുന്നോട്ട് പോകുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

ഇപ്പോഴിത മൗരാഗം കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി അണിയറ പ്രവർത്തകർ രംഗത്തെത്തുകയാണ്. തിങ്കൾ മുതൽ ശനിവരെ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര ഇനി മുതൽ ആഴ്ചയിൽ ഏഴ് ദിവസമാക്കുകയാണ്. ഞായറാഴ്ചകളിലും ഈ രണ്ടും ഇനി മുതൽ സംപ്രേക്ഷണം ചെയ്യും. 9 മണിക്കും 9.15 നും ആണ് പരമ്പരകൾ സംപ്രേക്ഷണം ചെയ്യുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നതിനെ തുടർന്നാണ് ഈ സമയം മാറ്റം.

സീരിയലുകളുടെ സമയം മാറ്റത്തിനെതിരെ പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസിന് വേണ്ടി സീരിയലുകളുടെ സമയം വെട്ടിക്കുറച്ചത് ശരിയായില്ല എന്നാണ് ആരാധകർ പറയുന്നത്. എല്ലാ പരമ്പരകളും 5 മിനിറ്റ് ആക്കി കുറയ്ക്കാനും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ സാന്ത്വനവും ആഴ്ചയിൽ ഏഴ് ദിവസമാക്കണമെന്നും അഭിപ്രായ ഉയരുന്നുണ്ട്. ഫെബ്രുവരി 14 ാം തീയതിയാണ് ബിഗ് ബോസ് ആരംഭിക്കുന്നത്

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X