മൗനരാഗത്തിലെ ഐശ്വര്യയും നലീഫും മണാലിയിൽ, താരങ്ങളുടെ ചിത്രം വൈറലാകുന്നു
മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഐശ്വര്യയും നലീഫും. യഥാർഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് മൗനരാഗത്തിലെ കല്യാണിയും കിരണുമായിട്ടാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. 2019 ൽ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷ സ്വീകാര്യത നേടി മുന്നേറുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവ ബഹുലമായ രംഗങ്ങളായിരുന്നു പരമ്പരയിൽ. കല്യാണിയും ബൈജുവും തമ്മിലുളള വിവാഹം മണ്ഡപം വരെ എത്തുന്നുവെങ്കിലും കല്യാണിയെ രക്ഷിക്കാൻ കിരണിനും സാധിക്കുന്നു. പിന്നീടുള്ള കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ട് പോകുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കല്യാണിയുടേയും കിരണിന്റേയും ഓഫ് സ്ക്രീൻ ചിത്രമാണ് . ഇരുവരുടേയും മണാലി യാത്രാ ചിത്രമാണ് സോഷ്യൽ മീഡിയയില വൈറലാകുന്നത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കവെയാണ് ഇരുവരുടെ മണാലി യാത്ര ചിത്രം പുറത്തു വരുന്നത്. ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ചിത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരും ജീവിതത്തിൽ ഒന്നായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സീരിയൽ ആവശ്യത്തിനുള്ള യാത്രയാണ് ഇതെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
നേരത്തെ ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി കണ്ടിട്ട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്ന സംശയവും ആരാധകർ പങ്ക് വച്ചിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം ഇല്ലെന്നും, നല്ല സുഹൃത്തുക്കൾ ആണെന്നുമാണ് നലീഫ് അന്ന് പ്രതികരിച്ചത്. ഇവരുടെ സീരിയൽ ലൊക്കേഷനിൽ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലണ്. ഇവരുടെ മാത്രമല്ല മൗനരാഗത്തിലെ മറ്റ് താരങ്ങളുടേയും രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് പരമ്പര സംവിധാനം ചെയ്യുന്നത്. മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുതലും ലഭിക്കുന്നു. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഈ രണ്ട് കുടുബങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളിലൂടെയാണ് മൗനരാഗം മുന്നോട്ട് പോകുനനത്.


Click it and Unblock the Notifications