സ്ത്രീയായി മാറാൻ ആഗ്രഹിക്കുന്നോ? എനിക്ക് വരുന്ന മെസേജുകൾ; മൗനരാഗത്തിലെ സ്ത്രീ വേഷത്തെക്കുറിച്ച് ജിഷ്ണു
പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. രസകകരമായ കഥാസന്ദർഭങ്ങൾ മൗനരാഗത്തേക്ക് പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. സീരിയലിൽ സ്ത്രീ വേഷത്തിലെത്തുന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ ജിഷ്ണു വിജയൻ ആണ് ഈ കഥാപാത്രം ചെയ്യുന്നത്. വന്ദന, വരുൺ എന്നീവ കഥാപാത്രങ്ങളായാണ് ജിഷ്ണു വിജയൻ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. മൗനരാഗത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജിഷ്ണു വിജയനിപ്പോൾ. തന്റെ രണ്ട് കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ച സന്തോഷത്തിലാണ് ജിഷ്ണു.
തന്നെ വളരെ പെട്ടെന്ന് മൗനരാഗത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നെന്ന് ജിഷ്ണു വിജയൻ പറയുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഏഷ്യാനെറ്റിൽ എല്ലാവരെയും അങ്ങനെ സെലക്ട് ചെയ്യില്ല. ക്യാരക്ടറിന് പറ്റിയ ആളാണോ എന്ന് നോക്കിയാണ് സെലക്ട് ചെയ്യുക. ഏഷ്യാനെറ്റുകാർ തന്നെയാണ് സെലക്ട് ചെയ്യുക. കുറേ ആൾക്കാരുടെ ഓഡിഷൻ ഫോട്ടോസ് നോക്കിയിരുന്നു. അവസാനം എന്റെ ഫോട്ടോസ് അയച്ചപ്പോൾ തന്നെ ഓക്കെ എന്ന് പറഞ്ഞു.

ഏഷ്യാനെറ്റ് പോലെ വലിയൊരു ചാനലിൽ നിന്നും അവസരം ലഭിച്ചത് വലിയൊരു കാര്യമാണെന്നും ജിഷ്ണു വിജയൻ പറയുന്നു. ഒരു സീൻ ചെയ്യുമ്പോൾ അതിന് പെർഫെക്ഷൻ ഉണ്ടാകണമെന്ന് എന്റെ ആഗ്രഹമാണ്. ഫീമെയിൽ ലുക്ക് എത്ര മാത്രം നന്നായി ചെയ്യാൻ പറ്റുമോ അത്രമാത്രം നല്ല രീതിയിൽ ചെയ്യാറുണ്ട്. ട്രാൻസ് ആകാൻ ആഗ്രഹിക്കുന്ന ആളാണോ ഇത് എന്ന ചിന്ത എല്ലാവരുടെയും മനസിൽ ഉണ്ടാകും. അതിൽ തെറ്റ് പറയാൻ പറ്റില്ല. എന്നാൽ എനിക്കങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. ഇഷ്ടം പോലെ എനിക്ക് മെസേജുകൾ വന്നിട്ടുണ്ട്. പെൺകുട്ടികൾക്ക് അയക്കുന്നത് പോലെ ഒരുപാട് മെസേജുകൾ വന്നിട്ടുണ്ട്. എന്തൊരു ഷെയ്പ്പാണ്, പെൺകുട്ടികൾക്ക് പോലും ഇങ്ങനെ ഷെയ്പ്പില്ലല്ലോ എന്നൊക്കെയാണ് മെസേജുകൾ.
പിന്നെ ഇന്റർവ്യൂകൾ കൊടുക്കുന്നത് കൊണ്ട് എല്ലാവർക്കും അറിയാം. വീട്ടിലുൾപ്പെടെ എല്ലാവരും സപ്പോർട്ട് ആണ്. എന്തിനാണ് പെൺവേഷം ചെയ്യുന്നതെന്ന് ആരും ചോദിക്കാറില്ല. എന്റെ അമ്മയാണ് കോസ്റ്റ്യൂമുകൾ ഡിസെെൻ ചെയ്ത് തരുന്നത്. സീരിയലിന് വേണ്ടി ഒരുപാട് ആളുകൾ സപ്പോർട്ട് ചെയ്തു. കോസ്റ്റ്യൂമിലും ജ്വല്ലറിയിലും ടെൻഷൻ വന്നിട്ടില്ല.

മേക്കപ്പിന് ശരിക്കും മൂന്ന് മണിക്കൂർ വേണം. പക്ഷെ സീരിയലിൽ അരമണിക്കൂർ കൊണ്ടാണ് ഫുൾ മേക്കപ്പും ചെയ്യുന്നത്. എനിക്ക് സത്യം പറഞ്ഞാൽ ഉറക്കം ഉണ്ടാകാറില്ല. പുലർച്ചെ മൂന്ന് മണിക്കൊക്കെ എഴുന്നേറ്റ് മേക്കപ്പ് ചെയ്യും. ഉറങ്ങുന്നത് പത്തരയ്ക്കും പന്ത്രണ്ട് മണിക്കുമായിരിക്കും. എഴുന്നേൽക്കുന്നത് മൂന്ന് മണിക്കും. സീരിയൽ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ്.
ഒരു ദിവസം ഒരുപാട് സീൻസ് എടുക്കാനുണ്ടാകും. എന്റെ കാര്യത്തിൽ മേക്കപ്പും വിഗും സാരിയും. അതിന്റെ കൂടെ ചൂടും. രാവിലെ മുതൽ വെെകുന്നേരം വരെ അങ്ങനെ നിൽക്കണം. റീൽസ് ചെയ്യുന്നത് പോലെയല്ല സീരിയൽ. ഡയലോഗ് പറയണം, എക്സ്പ്രഷൻ ഇടണം. തിരിയുന്നതും മറിയുന്നതുമെല്ലാം അവർ പറയുന്നത് പോലെയായിരിക്കണം. റീൽസ് നമ്മുടെ ഇഷ്ടത്തിനാണ് ചെയ്യുന്നത്. ഇത് മറ്റൊരാൾ പറയുന്നത് പോലെ ചെയ്യണം.
ഡയരക്ടറുടെ കയ്യിൽ നിന്ന് എനിക്കൊരുപാട് ചീത്ത കേൾക്കാറുണ്ട്. ടേക്കുകൾ ഒരുപാട് പോകാറുണ്ട്. കേറുന്ന സമയത്താണ് ഞാൻ ഡയലോഗ് നോക്കുക. ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയൽ എടുത്ത സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് വലിയ അവസരമായി കാണുന്നെന്നും


Click it and Unblock the Notifications











